Activate your premium subscription today
ന്യൂഡൽഹി ∙ മതാടിസ്ഥാനത്തിൽ അല്ല സംവരണം നൽകേണ്ടതെന്നു സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. 2010 നു ശേഷം 77 സമുദായങ്ങളെ മറ്റു പിന്നാക്ക വിഭാഗ(ഒബിസി) പട്ടികയിൽപെടുത്തിയ ബംഗാൾ സർക്കാരിന്റെ നടപടിയുമായി ബന്ധപ്പെട്ട കേസിലാണ് പരാമർശം. ഇതിൽ ഭൂരിഭാഗവും മുസ്ലിം സമുദായങ്ങളായിരുന്നു. ഈ നടപടി റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി വിധി ചോദ്യംചെയ്ത് ബംഗാൾ സർക്കാർ നൽകിയ ഹർജി പരിഗണിക്കവേ ആണ് ജഡ്ജിമാരായ ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം.
ഇന്ത്യൻ രാഷ്ട്രീയത്തിലെ വജ്രായുധമാണ് ജാതി സംവരണം. തിരഞ്ഞെടുപ്പുകാലമാകുമ്പോൾ മിക്ക രാഷ്ട്രീയപാർട്ടികളും തരംപോലെ വിഷയം കുത്തിപ്പൊക്കും. നിയമാനുസൃതം സാധ്യമല്ലെന്ന് ഉറപ്പുള്ള ചില നടപടികൾ ഭരണത്തിലുള്ളവർ പ്രഖ്യാപിക്കും. പ്രതിപക്ഷം അതിലേറെ വാഗ്ദാനം ചെയ്തു പ്രലോഭിപ്പിക്കും. ഇതിനിടയിൽ അംപയറുടെ എല്ലായ്പ്പോഴും സ്ഥാനത്തുണ്ടാവാറുള്ളത് കോടതികളാണ്. സാമൂഹിക നീതിയെന്ന ലക്ഷ്യം മുന്നിൽക്കണ്ട് രാജ്യത്തെ സുപ്രീം കോടതി സ്വീകരിച്ചിട്ടുള്ള നീതിപൂർവവും യുക്തിസഹവുമായ തീരുമാനങ്ങളാണ് പലപ്പോഴും രക്തച്ചൊരിച്ചിൽ ഒഴിവാക്കിയിട്ടുള്ളതെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാവും. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് പുറപ്പെടുവിച്ച ചരിത്രപരമായ മറ്റൊരു വിധിയിലൂടെ സുപ്രീം കോടതിയുടെ 7 അംഗ ഭരണഘടനാ ബെഞ്ച് അവരുടെ ദൗത്യം ഒരിക്കൽക്കൂടി നിറവേറ്റിയിരിക്കുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ ഉപവിഭാഗങ്ങളായി തിരിക്കാനും അവയിൽ ഓരോന്നിലും വ്യത്യസ്ത അനുപാതത്തിൽ സംവരണം ഏർപ്പെടുത്താനും സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് വൈ.വി.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച്
ന്യൂഡൽഹി∙ ബംഗാളിൽ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ബംഗാൾ സർക്കാർ സുപ്രീംകോടതിയിലേക്ക്. 2010നു ശേഷമുള്ള ഒബിസി സർട്ടിഫിക്കറ്റുകളാണ് കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. 5 ലക്ഷത്തോളം ഒബിസി സർട്ടിഫിക്കറ്റുകളാണ് കോടതി ഉത്തരവോടെ റദ്ദാക്കപ്പെട്ടത്.
രാജ്യത്ത് തിരഞ്ഞെടുപ്പ് വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.നേതാക്കൾ തമ്മിലുള്ള വാദപ്രതിവാദങ്ങളും സമൂഹമാധ്യമങ്ങളിലെ ചർച്ചകളെ കൊഴുപ്പിക്കുന്നുണ്ട്. ഇതിനിടെ “എസ്സി/എസ്ടി, ഒബിസി സംവരണം ഭരണഘടന വിരുദ്ധം. ബിജെപി അധികാരത്തിൽ എത്തിയാൽ അത് അവസാനിപ്പിക്കും,” എന്ന് അമിത്ഷാ പറയുന്നതായി, അവകാശപ്പെടുന്ന ഒരു വിഡിയോ വാട്സാപിൽ വൈറലാകുന്നുണ്ട്.
മറാഠാ സമരം ആളിപ്പടരുന്നത് സംസ്ഥാന സർക്കാരിന് പുതിയ വെല്ലുവിളിയാകുന്നു. ഒരു ശിവസേന (ഷിൻഡെ വിഭാഗം) എംപി കൂടി രാജി പ്രഖ്യാപിച്ചതിനു പിന്നാലെ വിവിധ പാർട്ടികളിലെ മൂന്ന് എംഎൽഎമാർ രാജിസന്നദ്ധത അറിയിച്ചു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഗവർണറെ കണ്ടു. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ബിജെപി കോർ കമ്മിറ്റി യോഗം ചേർന്നു.
ന്യൂഡൽഹി∙ ലോക്സഭയിലെ വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ ഒബിസി സംവരണത്തിനായി വാദിച്ച രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. 90 കേന്ദ്ര സെക്രട്ടറിമാരിലെ ഒബിസിക്കാരുടെ എണ്ണം കേട്ട് ഞെട്ടിയെന്ന ലോക്സഭയിലെ രാഹുലിന്റ പരാമർശത്തിന് എതിരെയായിരുന്നു രാജ്യസഭയിൽ നഡ്ഡയുടെ രൂക്ഷ
മലപ്പുറം ∙ പ്രാഥമിക സഹകരണ സംഘങ്ങളിലെ നിയമനങ്ങളിൽ ഒബിസി വിഭാഗങ്ങൾക്കും സംവരണം വേണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള സംവരണവുമായി ബന്ധപ്പെട്ട് ഇന്ന് സഭയിൽ അവതരിപ്പിക്കാനിരിക്കുന്ന സഹകരണ നിയമഭേദഗതിയിൽ ഒബിസി വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്താത്തതിലുള്ള ആശങ്ക ലീഗ്
തിരുവനന്തപുരം∙ കൂടുതൽ സമുദായങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനും പട്ടികയിലുള്ള ചില സമുദായങ്ങളുടെ പേര് പരിഷ്ക്കരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പാലക്കാട് ജില്ലയിലെ പാർക്കവകുലം സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയിൽപ്പെടുത്തും.
ന്യൂഡൽഹി ∙ മറ്റു പിന്നാക്ക സമുദായങ്ങളിലെ (ഒബിസി) ഉപവിഭാഗങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജി.രോഹിണി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കേന്ദ്ര സർക്കാർ ധൃതിപിടിച്ചു തീരുമാനമെടുക്കില്ല. നിലവിലെ 27% ഒബിസി സംവരണം ഉപവിഭാഗങ്ങൾക്കടക്കം പുതുക്കി നിശ്ചയിക്കുമോയെന്നതാണു ചോദ്യം. അടുത്തവർഷം ലോക്സഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ജാഗ്രത കാട്ടിയില്ലെങ്കിൽ തിരിച്ചടിക്കുള്ള സാധ്യത ബിജെപി നേതൃത്വം മുന്നിൽക്കാണുന്നു. 2014 മുതലുള്ള ബിജെപിയുടെ രാഷ്ട്രീയ നേട്ടങ്ങളിൽ ഒബിസി വോട്ടു നിർണായകമാണ്. 2017 ൽ നിയോഗിക്കപ്പെട്ട രോഹിണി കമ്മിഷൻ 6 വർഷത്തിനു ശേഷമാണു രാഷ്ട്രപതി ദ്രൗപദി മുർമുവിനു റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് നൽകാനുള്ള സമയപരിധി കമ്മിഷൻ 14 തവണ നീട്ടിവാങ്ങിയിരുന്നു.
ബെംഗളൂരു ∙ മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുസ്ലിം വിഭാഗത്തിനുള്ള 4 ശതമാനം ഒബിസി സംവരണം എടുത്തുകളയാന്‍ കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് അമിത് ഷായുടെ പ്രസ്താവന. സംവരണം ഏർപ്പെടുത്തിയ കോൺഗ്രസിനെ ഷാ
Results 1-10 of 13