Activate your premium subscription today
പത്തനംതിട്ട ∙ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ആദ്യരക്തസാക്ഷിത്വത്തിനു നാളെ ഒരു നൂറ്റാണ്ട്. വൈക്കം സത്യഗ്രഹപ്പോരാളി കോഴഞ്ചേരി മേലുകരയിൽ ചിറ്റേടത്ത് ശങ്കുപ്പിള്ളയാണ് ആധുനിക കേരളത്തിലെ ആദ്യ രാഷ്ട്രീയ രക്തസാക്ഷി. 38–ാം വയസ്സിലാണ് അദ്ദേഹം മർദനമേറ്റു മരിക്കുന്നത്.
കോട്ടയം∙ വൈക്കം കായലിലോളം കാണുമ്പോൾ അൻപുറ്റ മണിമാരനെ കാത്തിരുന്ന നായികയെപ്പോലെയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിക്കു വേണ്ടിയുള്ള ആ കാത്തിരിപ്പ്. തന്തൈ പെരിയാർ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തതിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം ആയിരുന്നു വേദി. വൈക്കം കായലിനോട് ചേർന്നു കിടക്കുന്ന വേദിയിൽ നേരം പുലർന്നപ്പോൾത്തന്നെ എത്തിയത് ആയിരങ്ങൾ.
കോട്ടയം ∙ വൈക്കം പ്രക്ഷോഭത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നത് സമരവീരന്മാരെ ആദരിക്കാൻ വേണ്ടി മാത്രമല്ല, അവർ സ്വപ്നം കണ്ട സാമൂഹികസമത്വം സൃഷ്ടിക്കാനുള്ള നമ്മുടെ കടമയെ ഓർമിപ്പിക്കാൻ കൂടിയാണെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തന്തൈ പെരിയാർ സ്മാരകം, പെരിയാർ ഗ്രന്ഥശാല എന്നിവയുടെ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നൂറാണ്ടിനുമുൻപ് വൈക്കം കൊളുത്തിയ നവോത്ഥാന ദീപം ഇപ്പോഴും ദീപ്തി ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു. ജീവിതത്തിന്റെ പുറമ്പോക്കുകളിൽ നിസ്സഹായരായി കഴിയേണ്ടിവന്ന വലിയൊരു വിഭാഗം ജനതയ്ക്കു വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രവിജയം ആത്മവിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതുലോകത്തേക്കു വാതിൽ തുറക്കുകയായിരുന്നു. തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ സമാപന വേളയാണിത്. വൈക്കം സത്യഗ്രഹത്തിന് ആവേശം പകർന്ന പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കരുടെ ഓർമയിൽ, നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനവും ഇന്നു നടക്കുന്നു.
കോട്ടയം ∙ എല്ലാ വേർതിരിവും നിയമം കൊണ്ടു മാറ്റാനാകില്ലെന്നും ജനങ്ങളുടെ മനസ്സും മാറണമെന്നും എന്തു വില കൊടുത്തും സമത്വ സമൂഹം സ്ഥാപിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനവും തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളവും തമിഴ്നാടും പരസ്പരം കൈത്താങ്ങാവുകയാണെന്നും സഹകരണ ഫെഡറലിസത്തിന്റെ യഥാർഥ ദൃഷ്ടാന്തമാണ് ഇരു സംസ്ഥാനങ്ങളും മുന്നോട്ടുവയ്ക്കുന്നതെന്നും ചടങ്ങിൽ അധ്യക്ഷനായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വൈക്കം ∙ നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10നു നടക്കുമ്പോൾ വൈക്കം കേരള, തമിഴ്നാട് സർക്കാരുകളുടെ സംഗമവേദിയാകും. സ്മാരകത്തിന്റെയും ഇതിനോടനുബന്ധിച്ചുള്ള ലൈബ്രറിയുടെയും ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിർവഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും.
കോട്ടയം∙ തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം ചെയ്യാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിലെത്തി. രാവിലെ 10.30ഓടെ കൊച്ചിയിൽ വിമാനം ഇറങ്ങിയ സ്റ്റാലിൻ കാർ മാർഗം കുമരകം ലേക് റിസോർട്ടിൽ എത്തി. ഭാര്യ ദുർഗ സ്റ്റാലിനും ഒപ്പമുണ്ട്. വൈകിട്ടോടെ കുമരകത്ത് എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാലിനുമായി ചർച്ച നടത്തും. മുല്ലപ്പെരിയാർ അടക്കം ചർച്ചയിൽ വിഷയമാകുമെന്നു തമിഴ്നാട് മന്ത്രി ദുരൈമുരുകൻ നേരത്തേ അറിയിച്ചിരുന്നു.
അയിത്താചരണത്തിന് എതിരെയും വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടിയും വൈക്കം സത്യഗ്രഹം നടന്ന അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിലാണ് ആ സത്യഗ്രഹംപോലെതന്നെ ശ്രദ്ധേയമായ സവർണജാഥയും നടന്നത്. ജാതീയമായ അയിത്തം ഹൈന്ദവരുടെ അവകാശമാണെന്നും അതു സംരക്ഷിക്കണമെന്നും യാഥാസ്ഥിതിക സവർണനേതാക്കൾ അധികാരികളോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണു സവർണഹിന്ദുക്കളുടെ നേതൃത്വത്തിൽ വൈക്കം സത്യഗ്രഹത്തിന്റെ ലക്ഷ്യപ്രാപ്തിക്കായി വൈക്കം മുതൽ തിരുവനന്തപുരം വരെ സവർണജാഥ നടത്തിയത്.
കണ്ണൂർ ∙ വൈക്കം സത്യഗ്രഹ സമരത്തിന്റെ മുൻനിര പോരാളി പാലക്കുഴ കീഴേട്ട് ഇല്ലത്ത് രാമൻ ഇളയതിന്റെ മക്കൾ കെ.ആർ.സാവിത്രി അന്തർജനത്തിനും സരോജിനി അന്തർജനത്തിനും ഇനി വാടകവീട്ടിൽ കഴിയേണ്ട. ഇവർക്കു വീടുവയ്ക്കാൻ പാണപ്പുഴ ഭൂദാനംഭൂമിയിൽ കേരള സർവോദയ മണ്ഡലം 20 സെന്റ് സ്ഥലം നൽകി. 2025 മാർച്ച് 24ന് അകം വീടുപണി പൂർത്തിയാക്കി ഗൃഹപ്രവേശം നടത്തുമെന്ന് വീടുനിർമാണം ഏറ്റെടുത്ത കെപിസിസിക്കു വേണ്ടി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.
ഗാന്ധിജിയുടെ ആ തീരുമാനം പെട്ടെന്നായിരുന്നു. ഒന്നും രണ്ടുമല്ല, 21 ദിവസത്തെ നിരാഹാരവ്രതം. അതും ആരോഗ്യം അത്ര നല്ലതല്ലാത്ത വേളയിൽ. ലക്നൗവിൽ ഉൾപ്പെടെ പൊട്ടിപ്പടർന്ന സാമുദായിക സംഘർഷങ്ങളിൽ ദുഃഖിച്ച്, ജന്മദിനത്തിനു വെറും രണ്ടാഴ്ച മുൻപ് മഹാത്മാഗാന്ധി ആരംഭിച്ച ഉഗ്രമായ ഉപവാസ തപസ്സ് ഇന്ത്യയുടെ മുഴുവൻ ശ്രദ്ധ കവർന്നു. അതിന്റെ ആർദ്രമായ അലയൊലികൾ കേരളത്തിൽ പ്രാർഥനയായി പെയ്തിറങ്ങി. അങ്ങു ദൂരെ ഡൽഹിയിൽ നിരാഹാരവ്രതമനുഷ്ഠിക്കുന്ന സത്യഗ്രഹത്തിന്റെ മഹാത്മാവിനു വേണ്ടി വൈക്കം സത്യഗ്രഹവേദിയിലെ പ്രാർഥന നയിച്ചത് കേരളത്തിന്റെ യുഗപുരുഷൻ ശ്രീനാരായണഗുരു. ചരിത്രത്തെ അത്യഗാധമാക്കിയ അനുപമമായ ധ്യാനം.
Results 1-10 of 51