Activate your premium subscription today
തിരുവനന്തപുരം ∙ മുതലപ്പൊഴി അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി തുറമുഖ വകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ചും നിലവിലെ സാഹചര്യം വ്യക്തമാക്കിയും തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പയ്യന്നൂർ∙ പാലക്കോട് വലിയ കടപ്പുറം അഴിമുഖത്ത് മണൽ തിട്ടയിൽ തട്ടി തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പാലക്കോട് വലിയ കടപ്പുറത്തെ കെ.എ. നാസർ (52) ആണ് മരിച്ചത്. രാവിലെ 6.30നാണ് സംഭവം. ഒറീസക്കാരായ 2 മത്സ്യത്തൊഴിലാളികൾക്കൊപ്പം പാലക്കോട് ഫിഷ്ലാഡിങ് സെന്ററിൽ നിന്ന് പാലക്കോട് പുഴയിലൂടെ അഴിമുഖം വഴി
തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തിരയടിച്ച് വള്ളം മറിയുകയായിരുന്നു. തുമ്പ സ്വദേശി സെബാസ്റ്റിയനെ (42) ആണ് കാണാതായത്. വള്ളത്തിലുണ്ടായിരുന്ന 5 പേരില്‍ 4 പേര് നീന്തിക്കയറി. ഇന്ന് രാവിലെയായിരുന്നു അപകടം.
ജിദ്ദ ∙ ബോട്ട് കേടായി നടുക്കടലില്‍ കുടുങ്ങിയ അഞ്ചു പാക്കിസ്ഥാനികളെ മക്ക പ്രവിശ്യയിലെ ലൈത്ത് സെക്ടര്‍ അതിര്‍ത്തി സുരക്ഷാ സേന രക്ഷിച്ചു
കിൻഷാസ∙ കോംഗോയുടെ തലസ്ഥാനമായ കിൻഷാസയ്ക്ക് സമീപമുള്ള നദിയിൽ ബോട്ട് മറിഞ്ഞ് 80ലധികം യാത്രക്കാർ മരിച്ചു. അമിതമായി ആളുകളെ കുത്തിനിറച്ചതാണ് ബോട്ട് അപകടത്തിനു കാരണം. മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ഇത്തരത്തിലുള്ള അപകടങ്ങൾ പതിവാണ്. എന്നാൽ ഇത്ര പേർ മരണപ്പെടുന്നത് ആദ്യമാണ്. ക്വാ നദിയിലാണ് നൂറിലധികം
അഞ്ചാലുംമൂട് ∙ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട് ജെട്ടിയിലേക്ക് അടുപ്പിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കായൽ കരയിലേക്ക് ഇടിച്ചു കയറി. വേഗം കുറയ്ക്കുന്നതിനിടെ ദിശ തെറ്റി ബോട്ടിന്റെ മുൻവശം കായൽ കരയിലെ മൺ തിട്ടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്നലെ ഉച്ചയോടെ അഷ്ടമുടി വള്ളകടവിലാണ്
പൊന്നാനി ∙ കപ്പൽ ബോട്ടിൽ ഇടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ മർക്കന്റൈൽ മറൈൻ ഡിപ്പാർട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥരും ഇൻഷുറൻസ് സർവേയറും പൊന്നാനിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. കൊച്ചിയിൽനിന്നുള്ള സംഘം, രക്ഷപ്പെട്ട 4 പേരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.മത്സ്യബന്ധനത്തിനായി വലവിരിച്ചു ബോട്ടിൽ
കൊച്ചി∙ പൊന്നാനിയിൽ നിന്നു പുറപ്പെട്ട മീൻപിടിത്ത ബോട്ടിൽ ചെറുചരക്കു കപ്പൽ ഇടിച്ചു രണ്ടുപേർ കൊല്ലപ്പെട്ട കേസിൽ നിർണായക തെളിവെടുപ്പു തുടങ്ങി. വിമാനത്തിലെ ബ്ലാക് ബോക്സിനു സമാനമായി കപ്പലുകളുടെ സഞ്ചാരവിവരങ്ങൾ, കപ്പലിന്റെ ബ്രിഡ്ജിലെ സംഭാഷണങ്ങൾ എന്നിവ റിക്കോർഡ് ചെയ്തു സൂക്ഷിക്കുന്ന വൊയേജ് ഡേറ്റ റിക്കോർഡർ (വിഡിആർ) പരിശോധിക്കാനുള്ള നടപടികൾ തുടങ്ങി.
പൊന്നാനി ∙ സഹപ്രവർത്തകർക്കായി കനത്ത മഴയെയും കാറ്റിനെയും അവഗണിച്ച് മത്സ്യത്തൊഴിലാളികൾ നടത്തിയത് മണിക്കൂറുകളുടെ തിരച്ചിൽ. കപ്പലിടിച്ച ഇസ്ലാഹ് ബോട്ടിന്റെ അധികമല്ലാത്ത ദൂരത്തുണ്ടുണ്ടായിട്ടും അപകടത്തെക്കുറിച്ചറിയാൻ താമസിച്ചുപോയല്ലോയെന്ന സങ്കടമാണ് പലരും പങ്കുവച്ചത്. ബോട്ടിലുള്ളവരുടെ ആശയ വിനിമയ
പൊന്നാനി ∙ ശനിയാഴ്ച പുലർച്ചെ സന്തോഷത്തോടെ വീട്ടിൽനിന്ന് കടലിലേക്കിറങ്ങിയ ഗഫൂറും സലാമും തിരിച്ചെത്തേണ്ട സമയത്ത് വീട്ടിലറിഞ്ഞത് ഇരുവരുടെയും മരണവാർത്ത. ഇന്നലെ പുലർച്ചെ തിരിച്ചെത്തേണ്ട മത്സ്യബന്ധന ബോട്ടിലേക്കാണ് കപ്പൽ ഇടിച്ചുകയറി ഇരുവരുടെയും ജീവനെടുത്തത്. വീടുപണിക്കെടുത്ത വായ്പയും മറ്റു കടങ്ങളും
Results 1-10 of 157