Activate your premium subscription today
ക്രിസ്മസ് അപ്പൂപ്പൻ, ക്രിസ്മസ് പാപ്പാ തുടങ്ങിയ പേരുകളിൽ സാന്റാക്ലോസ് വ്യാപകമായി അറിയപ്പെടുന്നു. ഉത്തരധ്രുവത്തിൽ താമസിക്കുന്നു എന്ന് ഐതിഹ്യപ്രകാരം വിശ്വസിക്കപ്പെടുന്ന സാന്റാക്ലോസിന്റെ സ്ലെഡ്ജ് എന്ന വാഹനം വലിക്കുന്നത് റെയിൻഡീറുകൾ എന്നയിനം മാനുകളാണ്. ഉത്തരധ്രുവത്തിൽ വ്യാപകമായി കാണപ്പെടുന്നവയാണ്
കൊല്ലം ∙ തിരുപ്പിറവി ദിനത്തെ വരവേൽക്കാൻ നക്ഷത്രങ്ങൾ മണ്ണിൽ ഇറങ്ങി. പള്ളികളിൽ പാതിരാ കുർബാന. ഇന്ന് ക്രിസ്മസ്. നാടെങ്ങും ക്രിസ്മസിന്റെ ആഘോഷ നിറവിൽ.ബത്ലഹേമിലേക്ക് യാത്ര തിരിച്ച ജ്ഞാനികൾക്ക് വഴികാട്ടിയായി നിന്ന നക്ഷത്രങ്ങളുടെ ഓർമ പുതുക്കലായ നക്ഷത്രാലങ്കാരങ്ങൾ കൊണ്ടു വീടുകളും വഴിയോരങ്ങളും പള്ളികളും
നൊബേൽ പുരസ്കാരം നേടിയ ആദ്യ വനിത സെൽമ ലാഗർലോഫിന്റെ ഒരു നൂറ്റാണ്ട് പഴക്കമുള്ള കഥയാണ് ‘ലെജൻഡ് ഓഫ് ക്രിസ്മസ് റോസ്.’ ഹൃദയഹാരിയായ ക്രിസ്മസ് കഥകളുടെ ഒരു സമാഹാരത്തിലാണ് ആ പൂവിനെ കണ്ടത്. ക്രിസ്മസ് റോസ് റോസാപുഷ്പമല്ല, വെള്ളയും മഞ്ഞയും കലർന്ന ഒരു കാട്ടുചെടി. ഇപ്പോൾ അത് നഗരത്തിലെ ആരാമങ്ങളെ അലങ്കരിക്കുന്നു.
തിരുവനന്തപുരം∙ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കും.സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ലോകം മുഴുവൻ പകർന്നു നൽകിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ദിനം ആഘോഷമാക്കുകയാണ്. പുൽക്കൂട് ഒരുക്കിയും നക്ഷത്രങ്ങൾ തൂക്കിയും സമ്മാനങ്ങൾ കൈമാറിയും
കയ്യിൽ നീല റെക്സിൻ ഷീറ്റിൽ പൊതിഞ്ഞ ഒരു കെട്ട് കത്തുകൾ. ഷർട്ടിന്റെ കോളറിനുപിറകിൽ തൂക്കിയിട്ട കാലൻകുട. ഡിസംബറിലെ ഉച്ചവെയിലിൽ വിയർത്തൊലിച്ച് പടികടന്നുവരുന്ന പോസ്റ്റ്മാനെ ഓർമയില്ലേ. ഏറ്റവും തിരക്കുള്ള ഡിസംബർക്കാലം അയാൾ വീടുകളിൽനിന്ന് വീടുകളിലേക്കുള്ള ഓട്ടത്തിലായിരിക്കും. ഓരോ വീട്ടിലേക്കും ഒരു ക്രിസ്മസ് ആശംസാ കാർഡെങ്കിലുമുണ്ടാവും. പോസ്റ്റുമാന് വർഷത്തിൽ ഏറ്റവും തിരക്കേറിയ ദിനങ്ങൾ. ക്രിസ്മസ് തിരക്കായതിനാൽ മറ്റു തപാലുകൾ വൈകുമെന്ന മുന്നറിയിപ്പു വന്നിരുന്ന കാലം. അതൊരു മനോഹര കാലമായിരുന്നു. മലയാളിക്കുട്ടികൾക്ക് മറക്കാൻ കഴിയാത്ത ഗൃഹാതുര സ്മരണയാണ് ആ ക്രിസ്മസ് കാർഡ്. ആരെങ്കിലും തനിക്കൊരു ക്രിസ്മസ് കാർഡ് അയച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് കാത്തിരിക്കുന്ന കുഞ്ഞുങ്ങൾ. അവധിക്കാലത്ത് കൂട്ടുകാർ പരസ്പരം അയക്കുന്ന ക്രിസ്മസ് കാർഡുകൾ. അവയിൽ ഓരോ വർഷവും ഒരു പുതുമയെങ്കിലും കൊണ്ടുവരാൻ പലരും ശ്രമിക്കാറുണ്ട്. തുറക്കുമ്പോൾ പൂ വിരിയുന്നതുപോലെ പുറത്തേക്ക് തള്ളിത്തുറന്നുവരുന്ന ആശംസകളുള്ള കാർഡ്. തുറക്കുമ്പോൾ ജിംഗിൾ ബെൽസ് പാട്ടിന്റെ ഈണം ഒഴുകിയെത്തുന്ന ക്രിസ്മസ് കാർഡ്. തുറക്കുമ്പോൾ മുറിനിറയെ സുഗന്ധം പരത്തുന്ന ക്രിസ്മസ് കാർഡ്. പ്രകാശം പരത്തുന്ന ക്രിസ്മസ് കാർഡ്... ഓരോ തവണയും വൈവിധ്യം തേടിയാണ് ആളുകൾ അക്കാലത്തു നടന്നത്. അതിനനുസരിച്ച് വിപണിയിലും വെറൈറ്റി കാർഡുകൾ നിറഞ്ഞുകൊണ്ടേയിരുന്നു. പിന്നീടെപ്പോഴാണ് ആ കാലം നമ്മെ വിട്ടു പോയത്?
മാവേലിക്കര∙ ഒന്നിനും കൊള്ളില്ല എന്നു കരുതി വലിച്ചെറിയും മുൻപ് ഒരു നിമിഷം ചിന്തിക്കുക, എന്ന മഹത്തായ സന്ദേശമാണു പ്രവാസി മലയാളിയായ കുറത്തികാട് മാലിമേൽ പുത്തൻവീട് തോമസ് വർഗീസ് സമ്മാനിക്കുന്നത്. വീട്ടുവളപ്പിൽ കിടന്ന പാഴ്വസ്തുക്കളും മരച്ചില്ലകളും ഉപയോഗിച്ചു തോമസ് നിർമിച്ചതു 2.6 മീറ്റർ ഉയരമുള്ള ക്രിസ്മസ്
പാലക്കാട് ∙ ക്രിസ്മസ് തിരക്കു കണക്കിലെടുത്തു റെയിൽവേ നാളെ ചെന്നൈ– കോഴിക്കോട് സ്പെഷൽ വന്ദേഭാരത് സർവീസ് നടത്തും. നാളെ പുലർച്ചെ 4.30നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന 8 കോച്ചുള്ള ട്രെയിൻ ഉച്ചകഴിഞ്ഞു 3.20നു കോഴിക്കോട് എത്തും. മടക്ക സർവീസ് ഇല്ല.30നു കൊങ്കൺ റെയിൽവേയ്ക്കു കീഴിൽ മംഗളൂരുവിൽ നിന്നു
തൊടുപുഴ ∙ നാടും നഗരവും ക്രിസ്മസ് ആഘോഷത്തിൽ. ആഘോഷങ്ങളുടെ ഭാഗമായി വിവിധ പള്ളികളുടെ നേതൃത്വത്തിൽ കാരൾ ഗാന മത്സരവും ക്രിസ്മസ് പാപ്പ മത്സരവും സംഘടിപ്പിച്ചു. കോളജുകളിലും സ്കൂളുകളിലുമെല്ലാം വർണാഭമായ ക്രിസ്മസ് ആഘോഷങ്ങൾ നടന്നു. ആരാധനാലയങ്ങളും ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി. ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ
കണ്ണൂർ∙ സഹകരണവകുപ്പിന്റെ കൺസ്യൂമർഫെഡ് ക്രിസ്മസ് –പുതുവത്സര വിപണി കണ്ണൂർ പൊലീസ് സഭാ ഹാളിൽ തുടങ്ങി. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡിയോടു കൂടിയും ആട്ട, മൈദ, റവ, ക്രിസ്മസ് കേക്ക്, ത്രിവേണി തേയില തുടങ്ങിയ ഉൽപന്നങ്ങൾ പൊതു വിപണിയെക്കാൾ വില കുറച്ചും ഒരുക്കിയിട്ടുണ്ട്. ഡിസ്കൗണ്ട് നിരക്കിൽ ത്രിവേണി
ഇരിട്ടി∙ ഇടവേലിയിലെ നെൽപ്പാടത്ത് കൂറ്റൻ നക്ഷത്രവും സാന്താക്ലോസും ഉൾപ്പെടുന്ന ക്രിസ്മസ് കാഴ്ച ഒരുക്കി ശ്രദ്ധ നേടുകയാണ് ഇടവേലിയിലെ ഒരു സംഘം ചെറുപ്പക്കാർ. തുടർച്ചയായ 5ാം വർഷമാണ് ഇടവേലി സൂപ്പർ ബോയ്സ് സമൂഹ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ വേറിട്ട കാഴ്ച ഒരുക്കിയിട്ടുള്ളത്. 2 ആഴ്ച നീണ്ട നിർമാണം അനീഷ്
Results 1-10 of 32