Activate your premium subscription today
സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും കഴിഞ്ഞതോടെ സിപിഐയുടെ പൂർണ നിയന്ത്രണം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനിൽ നിക്ഷിപ്തമാണ്. പാർട്ടിക്ക് അകത്തെ അദ്ദേഹത്തിന്റെ പ്രധാന എതിരാളികൾ ഘടകങ്ങളിൽനിന്നു തന്നെ ഒഴിവായിരിക്കുന്നു. സിപിഐയുടെ നേതൃസമിതികളിൽ ഇടംപിടിച്ചവർ എല്ലാം കാനത്തോട് കൂറു പുലർത്തുന്നവരാണ്. ഇനി ‘കാനാധിപത്യ’ മാണ് പാർട്ടിയിൽ എന്നു വരെയുള്ള ചർച്ചയാണ് സിപിഐയിൽ മുറുകുന്നത്. ആ സമ്പൂർണ വിജയത്തിന്റെ ആവേശം കാനം രാജേന്ദ്രന്റെ സമീപകാല പ്രതികരണങ്ങളിലും പ്രകടമാണ്. സർക്കാരുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അദ്ദേഹം നടത്തുന്നത്. പാർട്ടി സമ്മേളനങ്ങളിൽ നടന്ന വിവാദ അധ്യായങ്ങളെയും ഗവർണർ തുറന്നിരിക്കുന്ന പുതിയ അധ്യായങ്ങളെയും കുറിച്ച് മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ കാനം രാജേന്ദ്രൻ സംസാരിക്കുന്നു... കാനം രാജേന്ദ്രൻ തന്റെ പതിവ് സംയമനം വിട്ടുള്ള നീക്കത്തിലാണോ?, ഗവർണറോട് ഇപ്പോൾ പ്രതിഷേധമാണോ രോഷമാണോ അതോ പുച്ഛമാണോ?, കോടിയേരി–കാനം ബന്ധം വളരെ ഊഷ്മളമായിരുന്നു, എം.വി.ഗോവിന്ദനുമായോ? വിഴിഞ്ഞം പ്രശ്നത്തിൽ സിപിഐ ഇടപെട്ടിട്ടും സമരം തീരുന്നില്ലല്ലോ?...
തൊടുപുഴ∙ സിപിഐയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഇ.എസ്. ബിജിമോള്‍. സ്ഥാനമാനങ്ങളുടെ പേരില്‍ പാര്‍ട്ടി മാറുന്നവരില്‍ തന്നെപ്പെടുത്തേണ്ട. ഭയരഹിതമായി പ്രവര്‍ത്തിക്കുന്നതിന് എന്നും സിപിഐക്കൊപ്പമെന്നും ബിജിമോള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. സിപിഐ സംസ്ഥാന സമ്മേളനത്തിനുശേഷം
തിരുവനന്തപുരം ∙ സിപിഐ നേതൃത്വത്തെ വിമർശിച്ച മുതിർന്ന നേതാവ് സി.ദിവാകന്റെ നിലപാടുകളെക്കുറിച്ചു പുതിയ സംസ്ഥാന കൗൺസിൽ ചർച്ച ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എന്തു നടപടിയാണെന്നു കൗൺസിലിന്റെ റിവ്യൂവിനു ശേഷമേ പറയാൻ
തിരുവനന്തപുരം ∙ സിപിഐയിൽ വിവാദ പ്രസ്താവനകളുടെ പേരിൽ ഇനി ഒരു സംഘടനാ നടപടികൂടി മുതിർന്ന നേതാക്കളായ കെ.ഇ.ഇസ്മായിലിനും സി.ദിവാകരനും എതിരെ എടുക്കാനുള്ള സാധ്യത കുറഞ്ഞു. ഇരുവരും സംസ്ഥാന നേതൃത്വത്തിന്റെ ഭാഗം അല്ലാതായിക്കഴിഞ്ഞു.
തിരുവനന്തപുരം ∙ ബദൽ പക്ഷത്തെ സ്വന്തം പേരിലാക്കിയിരുന്ന കെ.ഇ.ഇസ്മായിൽ, നേതൃത്വം വച്ച പ്രായത്തിന്റെ കടമ്പയിൽ തട്ടി സിപിഐ സംസ്ഥാന കൗൺസിലിനു പുറത്ത്. പാർട്ടിയിലെ പ്രായപരിധിയുടെ പേരിൽ പരസ്യപ്രസ്താവന നടത്തിയ ഇസ്മായിലും സി.ദിവാകരനും
തിരുവനന്തപുരം∙ സിപിഐയുടെ കേന്ദ്ര നേതൃത്വം ദുർബലമാണെന്ന വാദം ജനറൽ സെക്രട്ടറി ഡി.രാജ തള്ളി. മറ്റേതു പാർട്ടിയെക്കാളും സിപിഐയുടെ കേന്ദ്ര നേതൃസംവിധാനം ശക്തമാണെന്നു സംസ്ഥാന സമ്മേളനത്തിൽ മറുപടി പ്രസംഗത്തിൽ രാജ പറഞ്ഞു. ദേശീയ രാഷ്ട്രീയം രൂപപ്പെടുത്തുന്നതിൽ സിപിഐയുടെ പങ്ക് വലുതാണ്.
തിരുവനന്തപുരം ∙ കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരാൻ ജനറൽ സെക്രട്ടറി ഡി.രാജ ആഗ്രഹിച്ചിരുന്നില്ലെന്ന പ്രതീതി പാർട്ടിയിൽ ശക്തമായിരുന്നു. അതേ രാജയെക്കൊണ്ട് തന്റെ കൈ പിടിച്ച് ഉയർത്തിച്ച് സമ്മേളന പ്രതിനിധികളെ കാനം ഇന്നലെ അഭിവാദ്യം ചെയ്തു.
തിരുവനന്തപുരം ∙ സിപിഐ സമ്മേളനത്തിന്റെ ഗതി തിരിച്ചുവിട്ടത് പ്രതിനിധി സമ്മേളനത്തിലെ രാഷ്ട്രീയ–പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച. കാനം രാജേന്ദ്രന് അഭൂതപൂർവമായ പിന്തുണ നൽകുന്നതായിരുന്നു രണ്ടാം ദിവസത്തെ ആ 8 മണിക്കൂർ ചർച്ച.
തിരുവനന്തപുരം ∙ എതിർചേരിയെ വെട്ടിയൊതുക്കി പൂർണ നിയന്ത്രണം പിടിച്ചെടുത്ത കാനം രാജേന്ദ്രൻ മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി. വെല്ലുവിളി ഉയർത്തുമെന്നു പ്രതീതി ഉയർത്തിയിരുന്ന കെ.ഇ.ഇസ്മായിലും സി.ദിവാകരനും 75 എന്ന പ്രായപരിധിയിൽ തട്ടി സംസ്ഥാന കൗൺസിലിൽനിന്നു പുറത്തായി.
തിരുവനന്തപുരം ∙ ‘വിക്കറ്റ് വീണു. സ്വയം തെറിപ്പിച്ചതാണ്. താമസിയാതെ ടീമിൽ നിന്നു പുറത്തായേക്കും’– സിപിഐ സംസ്ഥാന കൗൺസിൽ, പാർട്ടി കോൺഗ്രസ് പ്രതിനിധി എന്നീ സ്ഥാനങ്ങളിൽ നിന്ന് മുൻ എംഎൽഎ ഇ.എസ്.ബിജിമോൾ ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് ഒരു മുതിർന്ന നേതാവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
Results 1-10 of 42