Activate your premium subscription today
തിരുവനന്തപുരം ∙ കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് ‘ഉന്നതി’യിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരിക്കെ മുക്കിയെന്ന് ആരോപിക്കുന്ന ഫയലുകൾ മന്ത്രിയുടെ ഓഫിസിലുണ്ടെന്നു സ്ഥിരീകരിച്ചു. പ്രശാന്ത് ‘ഉന്നതി’യിൽനിന്നു സ്ഥാനമൊഴിയുംമുൻപ് ഫയലുകൾ ഏൽപിച്ചിരുന്നതായി പട്ടികജാതി– പട്ടികവർഗ വികസന മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയത്. വകുപ്പു സെക്രട്ടറിയായിരുന്ന എ.ജയതിലകുമായുള്ള അകൽച്ച കാരണമാണ് ഫയലുകൾ അന്നത്തെ മന്ത്രി കെ.രാധാകൃഷ്ണനെ ഏൽപിച്ചത്.
തിരുവനന്തപുരം ∙ ഒരുദ്യോഗസ്ഥന്റെ ഒപ്പുകാത്ത് 747 ഫയലുകൾ! ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യങ്ങൾ തീർപ്പു കൽപിക്കാനുള്ള ഫയലുകളാണ് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എ. കൗശികന്റെ തീരുമാനം കാത്തു കിടക്കുന്നത്. ഫയലുകൾക്കു ജീവൻവയ്പിക്കാൻ ഒടുവിൽ മന്ത്രിയുടെ മുന്നിൽ തന്നെ പരാതികളെത്തി.
ആലപ്പുഴ ∙ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലെ വ്യാപക ക്രമക്കേടുകൾ പുറത്തുവരാൻ തുടങ്ങിയതോടെ, നടന്ന ഇടപാടുകൾ ക്രമപ്പെടുത്താൻ നെട്ടോട്ടം. വിവിധ സെക്ഷനുകളിൽ ഫയൽ നീക്കം തകൃതിയായി. തുക അനുവദിച്ച ഇടപാടുകളിൽ രേഖകൾ ക്രമപ്പെടുത്താനും അന്വേഷണത്തിനു മുൻപേ കഴിയുന്നത്ര തുക അനുവദിക്കാനുമാണു ശ്രമം. നവകേരള സദസ്സുമായി ബന്ധപ്പെട്ട അച്ചടി, വിഡിയോ ഡോക്യുമെന്റേഷൻ, പരസ്യ പ്രചാരണം തുടങ്ങിയവയുടെ ബിൽ തുക പാസാക്കാനുള്ള ഫയലുകൾ അന്തിമ ഉത്തരവിനായി പിആർഡി ഡയറക്ടർക്കു മുന്നിലെത്തി. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു പ്രമുഖന്റെ മകന്റെ സ്ഥാപനം നവകേരള സദസ്സിന്റെ ലൈവ് സ്ട്രീമിങ് നടത്തിയ വകയിൽ സമർപ്പിച്ച വൻ തുകയ്ക്കുള്ള ബില്ലുകളും കൂട്ടത്തിലുണ്ട്.
പറവൂർ ∙ നഗരസഭയിലെ പഴയ ഫയലുകളും രേഖകളും സൂക്ഷിച്ചിരിക്കുന്നതു ചാക്കുകളിൽ. അതിൽ ആവശ്യമുള്ളതും അല്ലാത്തതും ഏതെന്ന് അധികൃതർക്കു തന്നെ വ്യക്തതയില്ല. ഉപയോഗശൂന്യമായ ടെലിവിഷനുകൾ, കംപ്യൂട്ടറുകൾ, തയ്യൽ മെഷീനുകൾ തുടങ്ങിയവയും മിനി കോൺഫറൻസ് ഹാളിലുണ്ട്. നഗരസഭ ഓഫിസിന്റെ രണ്ടാം നിലയിൽ കൗൺസിൽ ഹാളിനോട് ചേർന്നുള്ള
കാക്കനാട്∙ ഫയലുകൾക്കിടയിൽ പൂച്ചക്കെന്തു കാര്യമെന്ന് ചോദിക്കാൻ വരട്ടെ. തിരഞ്ഞെടുപ്പ് ജോലിയും ഞായർ അവധിയും കഴിഞ്ഞ് ഇന്നലെ കലക്ടറേറ്റിലെത്തിയ ജീവനക്കാരെ സ്വീകരിച്ചത് ഫയലുകൾക്കിടയിൽ പ്രസവിച്ച തള്ളപ്പൂച്ചയും 4 കുഞ്ഞുങ്ങളുമാണ്. അഡ്മിനിസ്ട്രേഷൻ ഹാളിൽ സ്യൂട്ട് സെല്ലിലെ മേശക്കടിയിൽ ഫയൽ സൂക്ഷിച്ചിരുന്ന കാർഡ്
മുണ്ടക്കയം / കാഞ്ഞിരപ്പള്ളി / എരുമേലി ∙ പട്ടയ പ്രശ്നങ്ങളുടെ പരിഹാരത്തിനായി പ്രത്യേക ഓഫിസ് തുടങ്ങിയതോടെ പ്രതീക്ഷയിലാണ് കിഴക്കൻ മലയോര മേഖലയിലെ ജനങ്ങൾ. എന്നാൽ നടപടികൾ ഇനിയും വൈകരുതെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് വില്ലേജുകളിലെ 9 സർവേ നമ്പറുകളിലായുള്ള 1450
തൃക്കരിപ്പൂർ ∙30 വർഷം, 14 വീടുകൾ, മാതാപിതാക്കൾക്ക് നൽകിയ വീട്ടിൽ മക്കൾക്ക് അനുവാദമില്ലെന്ന വകുപ്പിന്റെ നിലപാട്. ഓഫിസുകൾ കയറിയിറങ്ങി അവർ തീർത്ത പതിറ്റാണ്ടുകൾ, ഒടുവിൽ ആ വീടുകളുടെ പട്ടയം അധികൃതർ കുടുംബങ്ങൾക്ക് കൈമാറി. വലിയപറമ്പ് പഞ്ചായത്തിലെ മാവിലാക്കടപ്പുറം ഫിഷർമെൻ കോളനിയിലെ 14 വീടുകളിലും ഇന്നലെ സന്തോഷത്തിന്റെ തിരമാലയെത്തി. ഇന്നലെ കാസർകോട്ട് നടന്ന ചടങ്ങിൽ വച്ചാണ് ഈ കുടുംബങ്ങൾക്ക് പട്ടയം കൈമാറിയത്.
കാസർകോട്∙ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ജില്ലയിൽ നടപ്പിലാക്കുന്ന 11.45 കോടി രൂപയുടെ വിവിധ പദ്ധതികൾക്കു കലക്ടർ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല സമിതി യോഗം ഭരണാനുമതി നൽകി. ഭരണാനുമതി നൽകിയ 11.45 കോടി രൂപയുടെ പദ്ധതികൾക്ക് ഫണ്ട് വകയിരുത്തി. ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാണ്
പാലക്കാട് ∙ എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യത്തോടെ പട്ടയമിഷനും പട്ടയ അസംബ്ലികളും ചേർന്നു നടക്കുന്ന ജില്ലാതല പട്ടയമേള നാളെ വൈകിട്ട് 3ന് മേഴ്സി കോളജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്നു കലക്ടർ ഡോ.എസ്.ചിത്ര അറിയിച്ചു. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, എം.ബി.രാജേഷ് എന്നിവർ പട്ടയം വിതരണം
Results 1-10 of 139