Activate your premium subscription today
ഭൂകമ്പത്തിൽ വിറച്ചു നിൽക്കുന്ന തുർക്കിയും വിള്ളലുകൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠും കേരളവും ഒരുപോലെ പങ്കിടുന്ന ഒന്നുണ്ട്; ഒരേ സൂര്യനും ഒരേ ചന്ദ്രനും പിന്നെ അതിരുകളുടെ കൃത്യതയൊന്നുമില്ലാത്ത ഭൗമാന്തർ ഭാഗവും. തുർക്കിയിലെ ഭൂചലവും ജോഷിമഠിലെ വിണ്ടുകീറലും 2004ലെ സുമാത്രൻ ഭൂചലവും സൂനാമിയും 2000ത്തിൽ ഈരാറ്റുപേട്ട കേന്ദ്രീകരിച്ചുണ്ടായ ഭൂചലനവും തമ്മിൽ ചില ബന്ധങ്ങളുണ്ട്. ഇവയെല്ലാം സംഭവിച്ചിരിക്കുന്നത് പൂർണചന്ദ്ര ദിനങ്ങളിലോ അതിനോട് അടുപ്പിച്ചുള്ള ദിവസങ്ങളിലോ ആണ്. തുർക്കി ഭൂചലനത്തിന്റെ തലേന്ന് പൂർണ ചന്ദ്രനായിരുന്നു. ജോഷിമഠിൽ ഭൂമി നേരത്തേ തന്നെ താഴുന്ന സംഭവം ഉണ്ടായിരുന്നെങ്കിലും അതു രൂക്ഷമായി തുടങ്ങിയത് ഈ ജനുവരി അഞ്ചിന്. പിറ്റേന്ന് പൂർണചന്ദ്രനായിരുന്നു. 2004ലെ ഇന്തൊനീഷ്യൻ ഭൂചലനം പൂർണചന്ദ്രദിനത്തിലായിരുന്നു. 2000 ഡിസംബറിൽ ഈരാറ്റുപേട്ട പ്രഭവകേന്ദ്രമായി ഭൂചലനം ഉണ്ടായതും പൂർണ ചന്ദ്രദിനത്തിന്റെ പിറ്റേന്നായിരുന്നു. തന്നെയുമല്ല സൂര്യനിൽ ഓരോ 11 വർഷവും കൂടുമ്പോൾ നടക്കുന്ന സോളാർ ഫ്ലെയർ അഥവാ സൂര്യകളങ്കങ്ങളുടെ ഭാഗമായ പൊട്ടിത്തെറികളും ഭൂമിയുടെ ആന്തര ഘടനയെ സ്വാധീനിക്കുന്നതായും പഠനങ്ങൾ പറയുന്നു. ഈ ജനുവരിൽ ഏതാനും സൗരകളങ്കങ്ങൾ സൂര്യനിൽ നിരീക്ഷിച്ചിരുന്നു. സൂര്യനും ഭൂമിയും ചന്ദ്രനും തമ്മിലുള്ള പരസ്പരാകർഷണവും ഭൂമിയിലെ പല പ്രതിഭാസങ്ങളുമായി പരസ്പരം ബന്ധമുണ്ടെന്ന് ശാസ്ത്ര നിരീക്ഷകനായ ഡോ. രാജഗോപാൽ കമ്മത്ത് പറയുന്നു.
ജമ്മു കശ്മീരിലെ ദോഡയില്‍ വീടുകളില്‍ വിള്ളലുകള്‍ കണ്ടെത്തിയതോടെ ആശങ്കയിലായി ഒരു ഗ്രാമം മുഴുവന്‍. ഇതുവരെ മൂന്നുറിലേറെപ്പേരെ മാറ്റിത്താമസിപ്പിച്ചു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. ദോഡയില്‍ ഇന്നലെവരെ 22 വീടുകളിലാണ് വിള്ളല്‍ കണ്ടെത്തിയത്, ഇതില്‍ മൂന്ന് വീടുകള്‍
കോഴിക്കോട് ∙ ജോഷിമഠിൽ ദുരന്തബാധിതർക്കു സഹായമെത്തിക്കാൻ പോയ മലയാളി വൈദികൻ വാഹനവുമായി കൊക്കയിലേക്കു വീണു മരിച്ചു. ചക്കിട്ടപാറ സ്വദേശി ഫാ. മെൽവിൻ ഏബ്രഹാം പാറത്താഴത്ത് (36) ആണു വ്യാഴാഴ്ച രാത്രി അപകടത്തിൽ മരിച്ചത്.
ന്യൂഡൽഹി∙ ജോഷിമഠില്‍ സഹായം വിതരണം ചെയ്ത് മടങ്ങിയ മലയാളി വൈദികന് കാര്‍ കൊക്കയിലേക്ക് വീണ് മരിച്ചു. ബിജ്നോര്‍ രൂപതാംഗമായ ഫാ. മെല്വിന് പള്ളിത്താഴത്ത് (31) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. കാര്‍ മഞ്ഞില്‍ തെന്നി 500 അടി താഴേക്കു പതിക്കുകയായിരുന്നു. കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയാണ് ഫാ. മെല്വിന്.
എല്ലാം നോക്കിനിൽക്കെ... ജോഷിമഠ് മനോഹർ ബാഗിലെ അടുക്കള ജനാലയ്ക്കുള്ളിലൂടെ പുറത്തേക്കു നോക്കുകയാണു കൽപേശ്വരി പാണ്ഡെയെന്ന ഈ അമ്മ. ദിവസങ്ങൾക്കു മുൻപുതന്നെ നാട്ടുകാരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയെങ്കിലും പല ദിവസങ്ങളിലും ആശങ്കയോടെ ഇവർ സ്വന്തം വീടുകളിൽ വന്നു നോക്കി തിരിച്ചു പോകുന്നു.
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമിയിടിഞ്ഞു താഴുന്നത് മുൻപത്തെക്കാൾ വേഗത്തിലാണെന്ന റിപ്പോർട്ട് സർക്കാർ വെബ്സൈറ്റിൽ നിന്നു നീക്കി. റിപ്പോർട്ടും വ്യാഖ്യാനവും ആശങ്കയുണ്ടാക്കുമെന്ന ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എൻഡിഎംഎ) മുന്നറിയിപ്പിനു പിന്നാലെയാണു നടപടി.
മഞ്ഞുകട്ടയും ഒഴുകിയെത്തിയ മണ്ണും കൂടിച്ചേർന്ന ദുർബലമേഖലയാണ് ഉത്തരാഖണ്ഡിലെ ജോഷിമഠ്. ജനവാസമേറിയപ്പോൾ, നിർമാണപ്രവർത്തനങ്ങൾ കൂടിയപ്പോൾ അത് ആ ലോലഭൂമിക്ക് താങ്ങാൻ പറ്റാതായി. അതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു പിന്നിൽ. ഹിമാലയ പർവതത്തിലാണെങ്കിലും ജോഷിമഠ് ഉൾപ്പെടുന്ന ഭൂപ്രകൃതിയുടെ അടിഭാഗം പലരും കരുതുംപോലെ
ന്യൂഡൽഹി∙ ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞു താഴുന്നത് ദ്രുതഗതിയിലായെന്ന റിപ്പോർട്ട് ഐഎസ്ആര്‍ഒ പിൻവലിച്ചു. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണു വെബ്സൈറ്റില്‍നിന്നു നീക്കിയതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഒഴിപ്പിക്കല്‍ നടപടി തുടരുന്നതിനിടെ ആശങ്കാജനകമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിൽ ഉത്തരാഖണ്ഡ്
ഡെറാഡൂൺ∙ ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴുന്നത് പരിഭ്രാന്തി പരത്തുന്നതിനു പിന്നാലെ ഈ ഹിമാലയൻ നഗരത്തിന് പിൻഗാമികൾ കൂടിയുണ്ടെന്ന ഞെട്ടിക്കുന്ന വിവരം കൂടി പുറത്തുവരുന്നു. ഉത്തരാഖണ്ഡിന്റെ വടക്കൻമേഖലയിൽ ഉള്ള ഗ്രാമങ്ങളും നഗരപ്രദേശങ്ങളും സമാന അവസ്ഥയിലാണെന്ന് നൈനിറ്റാളിലെ കുമവുൻ സർവകലാശാലയിലെ ജിയോളജി പ്രഫസർ രാജീവ്
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി താഴുന്നത് ദ്രുതഗതിയിലെന്ന് ഐഎസ്ആർഒ റിപ്പോർട്ട് വ്യക്തമാക്കുന്നു. 12 ദിവസം കൊണ്ട് 5.4 സെന്റിമീറ്റർ താഴ്ന്നതായി ഐഎസ്ആർഒയുടെ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) നാഷനൽ റിമോട്ട് സെൻസിങ് സെന്റർ പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
Results 1-10 of 28