ജമ്മു കശ്മീരിലെ ദോഡയില്‍ 22 വീടുകൾക്ക് വിള്ളൽ; ആശങ്കയിൽ ഒരു ഗ്രാമം
Mail This Article
ജമ്മു കശ്മീരിലെ ദോഡയില്‍ വീടുകളില്‍ വിള്ളലുകള്‍ കണ്ടെത്തിയതോടെ ആശങ്കയിലായി ഒരു ഗ്രാമം മുഴുവന്‍. ഇതുവരെ മൂന്നുറിലേറെപ്പേരെ മാറ്റിത്താമസിപ്പിച്ചു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. ദോഡയില്‍ ഇന്നലെവരെ 22 വീടുകളിലാണ് വിള്ളല്‍ കണ്ടെത്തിയത്, ഇതില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. മൂന്നുറിലേറെപ്പേരെ മാറ്റിത്താമസിപ്പിച്ചു. നൈ ബസ്തി മേഖലയിലാണ് സ്ഥിതി ഗുരുതരമായിട്ടുള്ളത്.
ജോഷിമഠിലേതുപോലെ ഭൂമി ഇടിഞ്ഞുതാഴുന്ന അതേ പ്രശ്നമാണ് ദോഡയിലുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ പ്രദേശം സന്ദര്‍ശിച്ചു. ഇവിടെനിന്ന് മാറി താമസിച്ചവര്‍ക്ക് ഭരണകൂടം താല്‍ക്കാലിക താമസസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
English Summary: After Joshimath, Cracks Develop In Houses In Jammu And Kashmir's Doda District