Activate your premium subscription today
തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന് ഹോസ്റ്റലില്‍ ക്രൂരമായ റാഗിങ്ങിനെ തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച് ഏഴു മാസം പിന്നിട്ടിട്ടും കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാരോ സര്‍വകലാശാലയോ തയാറായിട്ടില്ലെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന് കമ്മിറ്റി. സിദ്ധാർഥന്റെ സഹോദരന്റെ തുടര്‍പഠന ചെലവിനുള്ള സാമ്പത്തിക സഹായം നല്കാന് സർവകലാശാലയ്ക്ക് നിർദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നിവേദനം നല്കി.
തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സസ്പെൻഷനിലായിരുന്ന ഡീൻ ഡോ. എം.കെ.നാരായണൻ, ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനായിരുന്ന അസി.പ്രൊഫസർ ഡോ. ആർ.കാന്തനാഥൻ എന്നിവരെ സർവീസിൽ തിരികെ പ്രവേശിപ്പിക്കാനുള്ള സർവകലാശാല ഭരണസമിതിയുടെ (മാനേജിങ് കൗൺസിൽ) തീരുമാനം ഗവർണർ തടഞ്ഞു.
കൽപറ്റ∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടു സസ്പെൻഷനിലായിരുന്ന ഡീൻ എം.കെ.നാരായണൻ, അസിസ്റ്റന്റ് വാർഡൻ ഡോ.കാന്തനാഥൻ എന്നിവരെ സർവീസിൽ തിരിച്ചെടുത്തു. തിരുവാഴംകുന്ന് കോളജ് ഓഫ് ഏവിയൻ സയൻസ് ആൻഡ് മാനേജ്മെന്റിലാണ് ഇരുവർക്കും നിയമനം നൽകിയത്. സസ്പെൻഷൻ കാലാവധി പൂർത്തിയായതോടെയാണു നിയമനം സാധ്യമായത്.
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണത്തില്‍ നടപടി കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംഭവവുമായി ബന്ധപ്പെട്ട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ എം.ആര്.ശശീന്ദ്രനാഥിനു ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്കി. 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം ∙ സഹപാഠികളും സീനിയർ വിദ്യാർഥികളും ഉൾപ്പെടുന്ന ആൾക്കൂട്ടത്തിന്റെ സദാചാര ഗുണ്ടായിസമാണ് ജെ.എസ്.സിദ്ധാർഥനുനേരെ വയനാട് പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിൽ നടന്നതെന്നും മരണത്തിനു മുൻപ് സിദ്ധാർഥനെ അതിക്രൂരമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തെന്നും ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് കമ്മിഷന്റെ അന്വേഷണ റിപ്പോർട്ടിൽ പരാമർശം.
കൽപറ്റ∙ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് ഗവര്‍ണര്‍ക്കു സമര്‍പ്പിച്ച റിപ്പോര്ട്ടിൻമേൽ തുടർ നടപടികൾ സ്വീകരിക്കേണ്ടത് സർവകലാശാല വൈസ് ചാൻസലർ. സിദ്ധാർഥന്റെ മരണവും അതിലേക്കു നയിച്ച കാര്യങ്ങളും
തിരുവനന്തപുരം∙ ‘ക്യാംപസില്‍ ഉണ്ടായിട്ടും മര്‍ദനവിവരം അറിഞ്ഞിട്ടും അവര്‍ മൂന്നുപേരും അവിടേക്ക് തിരിഞ്ഞു നോക്കാന്‍പോലും തയാറായില്ല. ഒരു മിനിറ്റ് അവിടെ ചെന്ന് എന്താണു ബഹളം എന്നു തിരക്കിയിരുന്നെങ്കില്‍ എന്റെ മകന് ക്രൂരമായി കൊല്ലപ്പെടില്ലായിരുന്നു.
തിരുവനന്തപുരം ∙ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ജെ.എസ്.സിദ്ധാര്ഥന് എന്ന വിദ്യാര്‍ഥിയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് ഗവര്‍ണര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹോസ്റ്റല്‍ വാര്ഡന് കൂടിയായ കോളജ് ഡീന്‍ ഡോ. നാരായണനെതിരെ ഗുരതരമായ കണ്ടെത്തലുകള്‍. സിദ്ധാർഥന്റെ മരണവിവരം അറിഞ്ഞശേഷം പോലും, വിവേകപൂര്‍വം നടപടികള്‍ കൈക്കൊള്ളാത്തത് സമൂഹത്തില്‍ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം ∙ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷൻ ഇന്ന് രാവിലെ 9.30ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാന് റിപ്പോർട്ട് സമർപ്പിക്കും. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദാണ് അന്വേഷണ കമ്മിഷൻ. സിദ്ധാർഥന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച സിബിഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അന്വേഷണ കമ്മിഷൻ ഗവർണർക്ക് റിപ്പോർട്ട് നൽകുന്നത്.
തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ വൈസ് ചാന്‍സലര്‍ ഡോ.എം.ആര്.ശശീന്ദ്രനാഥന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നു പുതിയ വിസിയെ കണ്ടെത്താന്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു സര്‍ക്കാര്‍ ഉത്തരവായി. സാങ്കേതിക സര്‍വകലാശാലയില്‍
Results 1-10 of 240