Activate your premium subscription today
പത്തനംതിട്ട∙ ശബരിമല ദർശനമാരംഭിച്ചതു മുതൽ ഇതുവരെ എത്തിയത് 83,429 അയ്യപ്പഭക്തരെന്ന് കണക്കുകൾ. നടതുറന്ന് ദർശനം തുടങ്ങിയ 15 മുതൽ ശനിയാഴ്ച വൈകിട്ട് അഞ്ചുവരെയുള്ള കണക്കാണിത്. വെള്ളിയാഴ്ച രാത്രി 12 മുതൽ ശനിയാഴ്ച വൈകിട്ട് അഞ്ചുവരെ എത്തിയ ഭക്തർ 54,615 ആണ്. ഇതിൽ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത് ദർശനത്തിന് എത്തിയവരുടെ എണ്ണം 39,038. സ്പോട്ട് ബുക്കിങ്ങിലൂടെയെത്തിയത് 4535. ബുക്ക് ചെയ്ത ദിവസത്തിലല്ലാതെ എത്തിയവർ 11,042.
കോഴിക്കോട് ∙ ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഭരണം കോൺഗ്രസ് വിമത മുന്നണിക്ക്. 11 സീറ്റുകളിലേക്കായിരുന്നു മത്സരം നടന്നത്. മുഴുവൻ സീറ്റുകളിലും വിമത മുന്നണി വിജയിച്ചു. വിജയിച്ചവരിൽ 7 പേർ കോൺഗ്രസ് വിമതരും നാലുപേർ സിപിഎമ്മുകാരുമാണ്. ഡിസിസിയുടെ പാനലിനെതിരെ സിപിഎം പിന്തുണയോടെയാണ് വിമതർ മത്സരിച്ചത്. ബൂത്ത് നമ്പർ 21, 22, 23 എന്നിവിടങ്ങളിലെ വോട്ടുകൾ എണ്ണിയില്ല. ഹൈക്കോടതി നിർദേശമുള്ളതിനാലാണ് ഇത് എണ്ണാതെ മാറ്റിവച്ചത്.
കൊച്ചി∙ കുറുവ മോഷണ സംഘത്തില്‍പ്പെട്ട പ്രതി പൊലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയി. തമിഴ്നാട് സ്വദേശി സന്തോഷാണ് കൈവിലങ്ങോടെ ഓടിരക്ഷപ്പെട്ടത്. സന്തോഷിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുമ്പോൾ കുറുവ സംഘം പൊലീസിനെ ആക്രമിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘം പൊലീസിനെ ആക്രമിക്കുന്നതിനിടെയാണ് സന്തോഷ് ഓടിപ്പോയത്. എറണാകുളം കുണ്ടന്നൂരിൽവച്ച് പൂർണ നഗ്നനായാണ് സന്തോഷ് രക്ഷപ്പെട്ടത്.
തിരുവനന്തപുരം∙ ഏറെക്കാലത്തെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ശബരിമലയിൽ റോപ് വേ പദ്ധതി നടപ്പിലാകുന്നു. വനംവകുപ്പിന്റെ തർക്കങ്ങൾ ഉള്‍പ്പെടെ പരിഹരിച്ചും ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നൽകിയുമാണ് സര്‍ക്കാര്‍ റോപ് വേ പദ്ധതി യാഥാർഥ്യമാക്കുന്നത്.
കൊച്ചി ∙ സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഉണ്ടായ വെളിപ്പെടുത്തലുകളിൽ ഏറ്റവുമാദ്യം റജിസ്റ്റർ ചെയ്ത കേസാണിത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സമർപ്പിക്കുന്ന ആദ്യ കുറ്റപത്രവും ഇതാണ്.
തിരുവനന്തപുരം∙ സംസ്ഥാനത്തെ നഗരസഭകളിൽ ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിന്ന പിഴ നിരക്കുകൾ സർക്കാർ വെട്ടിക്കുറച്ചു. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഇതുമായി ബന്ധപ്പെട്ട ചട്ടം ഉടൻ ഭേദഗതി ചെയ്യും. പൊതുജനങ്ങളും വ്യാപാരികളും വർഷങ്ങളായി ഉയർത്തുന്ന ആവശ്യത്തിനാണ് സർക്കാർ പരിഹാരം
പാലക്കാട്∙ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയർ പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോയിൽ പങ്കെടുത്തു. സ്ഥാനാർഥിയുടെ ജീപ്പിന് മുകളിലേക്ക് കയറിയ സന്ദീപ് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പിന്നീട് സ്ഥാനാർഥിക്കും മറ്റു കോൺഗ്രസ് നേതാക്കൾക്കുമൊപ്പം ജീപ്പിൽ റോഡ് ഷോയിൽ പങ്കെടുത്തു. നൂറു കണക്കിന് യുഡിഎഫ് പ്രവർത്തകർ റോഡ് ഷോയിൽ അണിനിരന്നു.
ആലപ്പുഴ∙ ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുറുവ മോഷണ സംഘത്തിന്റെ പ്രവർത്തന രീതി വ്യത്യസ്തമാണെന്ന് പൊലീസ് പറയുന്നു. ജനം ജാഗ്രതയോടെ ഇരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. കുറുവാ സംഘം ശബരിമല സീസണിൽ സജീവമാകുമെന്ന് ആലപ്പുഴ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു.
മലപ്പുറം ∙ വേങ്ങര പീസ് പബ്ലിക് സ്കൂളിൽ ലോക പ്രമേഹ ദിനം ആചരിച്ചു. സ്കൂളിലെ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് & ഗൈഡ്സ്, ലിറ്ററെറി ക്ലബ്, ആർട്സ് & സ്പോർട്സ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ മാരത്തണിൽ കുട്ടികളും അധ്യാപകരും പങ്കെടുത്തു. അഡ്മിനിസ്ട്രേറ്റർ ഖമർസമാൻ, അധ്യാപകരായ ജസീം കെ.ടി., ജംഷീർ, ഷൈജു, ഷോണിമ,
തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ ഉച്ചതിരിഞ്ഞ് നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. മാർച്ച് 3 മുതൽ 29 വരെ 18 ദിവസങ്ങളായാണ് പരീക്ഷകൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ദേശീയ മത്സര പരീക്ഷകളുടെ റാങ്കിന് ഹയർസെക്കൻഡറി പരീക്ഷയുടെ മാർക്ക് പരിഗണിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് മികച്ച രീതിയിൽ പൊതുപരീക്ഷ എഴുതാൻ കഴിയാതെ വരുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്.
Results 1-10 of 10000