Activate your premium subscription today
ന്യൂഡൽഹി ∙ മെഡിക്കൽ പ്രഫഷനലുകൾക്കെതിരെ അതിക്രമമുണ്ടായാൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകണമെന്നില്ലെന്നും ഏതു സ്റ്റേഷനിലും പരാതിപ്പെടാമെന്നും കേസെടുക്കാമെന്നും ആരോഗ്യമന്ത്രാലയം നിയോഗിച്ച ദേശീയ കർമസമിതി ശുപാർശ ചെയ്തു.
കൊൽക്കത്ത∙ ആർജി കർ ബലാത്സംഗ കേസിൽ മുൻ പൊലീസ് കമ്മിഷണർ വിനീത് ഗോയൽ തന്നെ കേസിൽ കുടുക്കിയതാണെന്ന മുഖ്യപ്രതി സഞ്ജയ് റോയിയുടെ ആരോപണത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ ഡോ. സി.വി.ആനന്ദ ബോസ്. ഇക്കാര്യം പരിശോധിച്ച് വസ്തുതാപരമായ വിവരങ്ങളും, ആരോപണങ്ങളിൽ സംസ്ഥാന സർക്കാരിന്റെ
കൊൽക്കത്ത ∙ ആർ.ജി.കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ വിചാരണ ആരംഭിച്ചു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ സഞ്ജയ് റോയി ആണ് പ്രതി. സാക്ഷിപ്പട്ടികയിൽ 128 പേരുണ്ട്. ഓഗസ്റ്റ് ഒൻപതിനാണ് ഒരു ക്ലാസ്മുറിയിൽ ജൂനിയർ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനെത്തുടർന്ന് സംസ്ഥാനമൊട്ടാകെ ഡോക്ടർമാർ ജോലി ബഹിഷ്കരിച്ച് സമരം നടത്തിയിരുന്നു.
കൊൽക്കത്ത ∙ ആർ.ജി.കർ മെഡിക്കൽ കോളജ് പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ബംഗാളിലെ 6 നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മുഖ്യമന്ത്രി മമത ബാനർജിക്കു നിർണായകം. സമീപകാലത്തു നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം തൃണമൂൽ കോൺഗ്രസിനായിരുന്നു ജയം. ആർ.ജി.കർ പ്രക്ഷോഭം കൊൽക്കത്ത നഗരത്തിലാണു പ്രധാനമായും നടന്നത് എന്നതിനാൽ ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണു ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ, മുഖ്യമന്ത്രി മമത ബാനർജിക്കു ലഭിച്ചിരുന്ന വനിതാ വോട്ടുകളിൽ വിള്ളലുണ്ടായി എന്നാണ് ബിജെപിയും സിപിഎമ്മും ഉൾപ്പെടെയുള്ളവർ കരുതുന്നത്.
കൊൽക്കത്ത∙ ആർജി കർ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാരുടെ നിരാഹാര സമരം പത്താം ദിവസത്തിലേക്കു കടന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണം വരെ നിരാഹാരമെന്നാണ് ഡോക്ടർമാരുടെ നിലപാട്.
കൊൽക്കത്ത∙ ആർ.ജി.കർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ. ഒക്ടോബർ 14 മുതൽ, 48 മണിക്കൂർ ഭാഗിക പണിമുടക്കിന് സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ സംഘടന ആഹ്വാനം ചെയ്തു.
കൊൽക്കത്ത∙ ബംഗാളിൽ സീനിയർ ഡോക്ടർമാർ കൂട്ടരാജി പിൻവലിച്ചു. ആർ.ജി. കർ മെഡിക്കൽ കോളജിലെ 50 സീനിയർ ഡോക്ടർമാർ ഉൾപ്പെടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും രാജിക്കത്ത് കൊടുത്ത ഡോക്ടർമാർ ജോലിക്ക് ഹാജരായി. പിജി മെഡിക്കൽ വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർക്ക് പിന്തുണ അറിയിക്കാനായിരുന്നു കൂട്ടരാജി. സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരെ ചീഫ് സെക്രട്ടറി ചർച്ചയ്ക്ക് ക്ഷണിച്ചു.
കൊൽക്കത്ത∙ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സഞ്ജയ് റോയിയെ മുഖ്യപ്രതിയാക്കി സിബിഐ കുറ്റപത്രം. സഞ്ജയ് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ആശുപത്രിയിലെ സെമിനാർ ഹാളിൽ വനിതാ ഡോക്ടർ വിശ്രമിക്കാൻ പോയ സമയത്താണ് പ്രതി
ബംഗാളിൽ ആർ.ജി.കർ ആശുപത്രിയിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പിജി ഡോക്ടർക്ക് നീതി തേടിയും ഡോക്ടർമാരുടെ സുരക്ഷയ്ക്ക് നടപടി ആവശ്യപ്പെട്ടും സമരത്തിലായിരുന്ന ജൂനിയർ ഡോക്ടർമാർ മരണം വരെ നിരാഹാര സമരം ആരംഭിച്ചു
ന്യൂഡൽഹി ∙ കൊൽക്കത്ത ആർ.ജി.കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം െചയ്തു കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്കു തുടരാമെന്ന് സുപ്രീംകോടതി. സിബിഐ അന്വേഷണത്തിൽ സുപ്രധാന വിവരങ്ങളാണ് പുറത്തുവന്നതെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വിലയിരുത്തി. ആശുപത്രിയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള സിബിഐ അന്വേഷണവും തുടരാമെന്നും കോടതി അറിയിച്ചു.
Results 1-10 of 93