Activate your premium subscription today
പറവൂർ ∙ അനുകൂല സാഹചര്യങ്ങളുള്ള മോഷണസ്ഥലം പകൽ കണ്ടു വയ്ക്കുകയും രാത്രി മോഷണം നടത്തുകയും ചെയ്യുന്നതാണു കുറുവ സംഘത്തിന്റെ രീതി. ഇവർ ക്യാംപ് ചെയ്യുന്ന സ്ഥലങ്ങളിൽ പകൽ പുരുഷൻമാരെ കാണില്ല. സ്ത്രീകളും കുട്ടികളും മാത്രമാണുണ്ടാകുക. ഉരൽ നിർമാണം, ചൂൽ വിൽപന, ഭിക്ഷാടനം, ആക്രിപെറുക്കൽ, ധനസഹായ ശേഖരണം എന്നിങ്ങനെയുള്ള പ്രവർത്തനവുമായി സ്ത്രീകളുടെ സംഘം വീടുകളിൽ കറങ്ങും.
പാലക്കാട് ∙ പരസ്യപ്രചാരണത്തിന് ഇന്നുൾപ്പെടെ മൂന്നു നാൾ മാത്രം. നാലാം നാൾ 19നു നിശ്ശബ്ദ പ്രചാരണമാണ്. അഞ്ചാം നാളായ 20നു പാലക്കാട് പോളിങ് ബൂത്തിലെത്തും.വോട്ടെടുപ്പ് പാലക്കാട് നിയമസഭാ മണ്ഡലത്തിലാണെങ്കിലും അതിന്റെ ചൂടും ആവേശവും വിവാദങ്ങളുമെല്ലാം കേരളമാകെ അലയടിക്കുന്നു. കൽപാത്തി രഥോത്സവത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് ഒരാഴ്ച നീട്ടിയതിനാൽ പ്രചാരണം കൂടുതൽ ദിവസം ലഭിച്ചെങ്കിലും വിവാദങ്ങൾ ആഞ്ഞടിക്കുകയാണ്. ഓരോ ദിവസവും പുതിയ പുതിയ വിവാദങ്ങളാണ് കത്തിപ്പടരുന്നത്. ഇതിനിടെ ആകെ ചർച്ചയിൽ ഇടം പിടിച്ച ജനകീയ വിഷയം നെല്ലു സംഭരണത്തിലെയും വില വിതരണത്തിലെയും പാകപ്പിഴകൾ മാത്രം. അതും കർഷകർ രോഷംകൊണ്ടതോടെയാണു മുന്നണികൾ ചർച്ചയാക്കിയത്. ഇത്രത്തോളം വിവാദങ്ങൾ ഉയർത്തിയ ഉപതിരഞ്ഞെടുപ്പു സംസ്ഥാനത്തു നടന്നിട്ടുണ്ടാകില്ല.
കോഴിക്കോട് ∙ കടപ്പുറത്ത് കച്ചവടം നടത്താനായി ഉന്തുവണ്ടികളോട് ചേർന്ന് ഉണ്ടാക്കിയ പന്തൽ ഉൾപ്പെടെ കോർപറേഷൻ ആരോഗ്യ വിഭാഗം പൊളിച്ചു നീക്കി. ഇന്നലെ ഉച്ചയ്ക്ക് 12 മുതൽ 3 മണിക്കൂറോളമാണ് കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ടി.കെ.മുനവർ റഹ്മാന്റെ നേതൃത്വത്തിൽ നടപടി എടുത്തത്. 25 ഇടങ്ങളിലെ കയ്യേറ്റം ഒഴിപ്പിച്ചു.ഇതോടൊപ്പം
കാസർകോട് ∙ ഡിവൈഎഫ്ഐ മുൻ നേതാവ് ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടിയിലേറെ രൂപ തട്ടിയെടുത്തു എന്ന പരാതികളിലായി ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണം വഴിമുട്ടിയോ? കേസിലെ മുഖ്യപ്രതിയായ ബാഡൂർ എഎൽപി സ്കൂളിലെ അധ്യാപികയും ഡിവൈഎഫ്ഐ കാസർകോട് ജില്ലാ കമ്മിറ്റി മുൻ അംഗവുമായിരുന്ന
കണ്ണൂർ∙ അരങ്ങിനു മുൻപിലുള്ളവരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒടുവിൽ കരയിച്ചും ജെസി മോഹനും അഞ്ജലിയും ജീവിതത്തിന്റെ തിരശ്ശീലയ്ക്കു പിന്നിലേക്കു മാഞ്ഞു. കേളകത്തെ വാഹനാപകടത്തിൽ മരിച്ച ഇരുവരും കായംകുളം ദേവ കമ്യൂണിക്കേഷൻസിലെ പ്രധാന നടിമാരായിരുന്നു.ഇവർ അഭിനയിച്ചുതകർത്ത ‘വനിതാ മെസ്’ എന്ന നാടകത്തിലെ രംഗങ്ങൾ
കോട്ടയ്ക്കൽ ∙ പാടിയ പാട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയപ്പോൾ മാപ്പിളപ്പാട്ട് കലാകാരൻ കെ.എം.കെ.വെള്ളയിലിന് അവിചാരിത സ്നേഹസമ്മാനമായി ലഭിച്ചതു രണ്ടര ലക്ഷം രൂപ. പ്രവാസി വ്യവസായിയായ എം.എ.യൂസഫലി നൽകിയ തുക ഉപയോഗിച്ചു വീടിന്റെ പേരിലുള്ള വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണു വെള്ളയിൽ. 60
പുത്തൂർ ∙ തൃശൂർ മൃഗശാലയിൽ നിന്നു പുത്തൂരിലേക്ക് എത്തിച്ച മാനുകളെ വിശ്രമ കേന്ദ്രത്തിൽ നിന്നു സ്വാഭാവികആവാസവ്യവസ്ഥയിലുള്ള തുറസ്സായ സ്ഥലത്തുള്ള സ്ഥിരം കൂടുകളിലേക്കു മാറ്റി തുടങ്ങി. 20 മാനുകളെയാണു മാറ്റിയത്.ആദ്യഘട്ടത്തിൽ തൃശൂരിലെ 191 മാനുകളിൽ 80 എണ്ണത്തിനെ പുത്തൂരിൽ എത്തിക്കാനാണ് പദ്ധതി. ഓരോ ദിവസവും
തൃശൂർ ∙ ആവശ്യമായ സൗകര്യങ്ങളൊരുക്കാതെ ശക്തൻ സ്റ്റാൻഡിൽ പണിയാരംഭിച്ച് കോർപറേഷനും ‘അസമയത്ത്’ ഗതാഗതം നിയന്ത്രിക്കാനെത്തി പൊലീസും ശക്തൻ നഗറിനെ കുരുക്കിയിട്ടു. സ്റ്റാൻഡിൽ തെക്കുവശത്ത് തകർന്നുകിടക്കുന്ന റോഡ് കോൺക്രീറ്റ് റോഡാക്കി മാറ്റുന്നതിനുള്ള ജോലി ആരംഭിച്ചതോടെയാണ് ബസുകാരും യാത്രികരും ഉൾപ്പെടെയുള്ളവർ
എളങ്കുന്നപ്പുഴ∙ ചീഞ്ഞപായൽ കയറി ഒരു എൻജിൻ നിലച്ചതിനെ തുടർന്നു റോ റോ സേതുസാഗർ -1 അഴിമുഖത്ത് നിശ്ചലമായി. ഫോർട്ട്കൊച്ചിയിൽ നിന്നു വാഹനങ്ങളെയും യാത്രക്കാരെയും കയറ്റി വൈപ്പിനിലേക്കെത്തും മുൻപേ വൈകിട്ട് 4.10ന് ആയിരുന്നു സംഭവം. വൈപ്പിൻ മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് സഹായവുമായെത്തിയിരുന്നു.പിന്നീട് 2-ാമത്തെ
ആലങ്ങാട് ∙ ഇടത്തോടുകളിലും പുഴയിലും പോളപ്പായൽ നിറയാൻ തുടങ്ങിയതോടെ മത്സ്യത്തൊഴിലാളികളും കർഷകരും ദുരിതത്തിലാക്കുന്നു. കോട്ടുവള്ളി– കരുമാലൂർ മേഖലയിലെ ഭൂരിഭാഗം ഇടത്തോടുകളിലും പോളപ്പായൽ നിറഞ്ഞിരിക്കുകയാണ്. കൂടാതെ ആനച്ചാൽ പുഴ, കരിങ്ങാംതുരുത്ത് പുഴ, ചെറിയപ്പിള്ളി പുഴ എന്നിവിടങ്ങളിലേക്കും പായൽ
Results 1-10 of 3683