Activate your premium subscription today
ദീപാവലി ആഘോഷിക്കാൻ കേന്ദ്ര സർക്കാർ എൽ പി ജി സിലിണ്ടർ സൗജന്യമായി നൽകുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ (പിഎംയുവൈ) ഗുണഭോക്താക്കൾക്കാണ് സൗജന്യമായി എൽപിജി സിലിണ്ടറുകൾ നൽകുന്നത്. പിഎംയുവൈയുടെ കീഴിൽ സജീവമായ കണക്ഷനുള്ളവർക്ക് ഈ സൗജന്യ എൽപിജി സിലിണ്ടറുകൾക്ക് അർഹതയുണ്ട്. ഈ ഗുണഭോക്താക്കൾ അവരുടെ ആധാർ എൽപിജി
കോട്ടയം ∙ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ തുടർച്ചയായ നാലാം മാസവും വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ (19 കിലോഗ്രാം) വില കുറച്ചു. ഇന്ന് പ്രാബല്യത്തിൽ വന്നവിധം 30.5 രൂപയാണ് കേരളത്തിൽ കുറഞ്ഞത്. കൊച്ചിയിൽ 1,655 രൂപയാണ് പുതിയ വില. കോഴിക്കോട്ട് 1,687 രൂപ. തിരുവനന്തപുരത്ത് 1,676 രൂപ. ഇതോടെ, കഴിഞ്ഞ 4
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗാർഹിക പാചകവാതക സിലിണ്ടറിന് (14.2 കിലോ) കേന്ദ്ര സർക്കാർ 100 രൂപ കുറച്ചു. ഇന്നു പ്രാബല്യത്തിലായേക്കും. ഡീസൽ, പെട്രോൾ വിലയിലും കുറവുണ്ടാകുമോയെന്ന ആകാംക്ഷയുമേറി. നിരക്ക് കുറയ്ക്കാനുള്ള വനിതാദിനത്തിലെ തീരുമാനം ലക്ഷക്കണക്കിനു കുടുംബങ്ങളുടെ സാമ്പത്തികഭാരം
പാചക വാതകത്തിന്റെ (എൽപിജി) പേരിൽ രാജ്യത്താകെ വിവാദം കത്തിക്കയറുന്നതിനിടെയാണ് പുതിയ നിരക്കുകൾ നിലവിൽ വന്നത്. സാധാരണ ഗാർഹിക ഉപഭോക്താക്കൾക്ക് 200 രൂപയും സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന 'വീട്ടമ്മമാർക്കുള്ള ഉജ്വല യോജന ഉപയോക്താക്കൾക്ക് 500 രൂപയും സബ്സിഡി ലഭിക്കും. രാജ്യത്താകെയുള്ള 32.51 കോടി ഉപഭോക്താക്കളിൽ 9.58 കോടി പേർക്കാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കുള്ള ഉജ്വല യോജന സബ്സിഡി കിട്ടുക. കൂടാതെ എസ്സി / എസ്ടി വിഭാഗക്കാർക്കും. പ്രധാനമന്ത്രി ആവാസ് യോജന, അന്ത്യോദയ അന്ന യോജന തുടങ്ങിയ പദ്ധതികളിൽ ഉൾപ്പെട്ടവർക്കും കുറഞ്ഞ നിരക്കിൽ സിലിണ്ടർ ലഭിക്കും. മറ്റെല്ലാ ഉപഭോക്താക്കൾക്കും 200 രൂപയാണ് സബ്സിഡി ലഭിക്കുക.
ന്യൂഡൽഹി ∙ സാധാരണക്കാർക്കു കടുത്ത പ്രഹരമേകി പാചകവാതകത്തിന്റെ വില 25 രൂപ കൂടി വർധിപ്പിച്ചു. നാലു ദിവസത്തിനിടെ രണ്ടാം തവണയാണ് എൽപിജി സിലിണ്ടറിന്റെ വില കൂട്ടുന്നത്. ഇതോടെ ഒരു മാസത്തിനിടെ | LPG Cylinder Price | Fuel Price Hike | Manorama News
കൊച്ചി∙ പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയവില ഇന്ന് നിലവില്‍ വന്നു. LPG price hike, Cooking gas rates up, Kerala News, Manorama News, Manorama Online.
ന്യൂഡൽഹി ∙ പ്രധാനമന്ത്രി ഉജ്വല പദ്ധതിപ്രകാരമുള്ള എൽപിജി സബ്സിഡി, സിലിണ്ടറിന് 200 രൂപയിൽനിന്ന് 300 രൂപയാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 903 രൂപയുടെ സിലിണ്ടർ ഉജ്വല പദ്ധതി ഗുണഭോക്താക്കൾക്ക് ഇനി 603 രൂപയ്ക്കു ലഭിക്കും. 7680 കോടി രൂപയാണ് ഇതിനായി വകയിരുത്തേണ്ടത്. രാജ്യത്തെ 31 കോടി ഗാർഹിക എൽപിജി ഉപയോക്താക്കളിൽ 9.6 കോടി പേരാണ് ഉജ്വല പദ്ധതിയിലുള്ളത്. കേരളത്തിൽ 3 ലക്ഷത്തിലേറെപ്പേരുണ്ട്.
ന്യൂഡൽഹി∙ ഉജ്വല പദ്ധതിയുടെ ഭാഗമായുള്ള പാചകവാതക ഉപഭോക്താക്കൾക്ക് അനുവദിച്ചിരുന്ന സബ്സിഡി 200ൽനിന്ന് 300 രൂപയാക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ, രാജ്യത്തെ 10 കോടി ഉപഭോക്താക്കൾക്കു പാചകവാതക
ന്യൂഡൽഹി∙ വില കുറച്ച് ഒരു മാസത്തിനുശേഷം വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വിലയിലാണ് വർധനവ്. പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാകും
എൽപിജി പാചകവാതക ഗാർഹിക സിലിണ്ടറിന് 200 രൂപ കുറച്ചതിനു പിന്നാലെ വാണിജ്യ സിലിണ്ടറിന് 160 രൂപ കുറച്ച് കേന്ദ്രസർക്കാർ ജനത്തിനു നൽകിയ ആശ്വാസം ചെറുതല്ല. മൂന്നു ദിവസത്തിനിടയിലാണ് ഈ സുപ്രധാന മാറ്റങ്ങളുണ്ടായത്. സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് 160.50 രൂപ കുറഞ്ഞതോടെ കൊച്ചിയിൽ വില 1537.50 രൂപയായി. രണ്ടു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 200 രൂപ കുറച്ചതോടെ ഗാർഹിക സിലിണ്ടർ വില കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്; കൊച്ചിയിൽ വില 910 രൂപ. ജനങ്ങൾക്കുള്ള രക്ഷാബന്ധൻ, ഓണസമ്മാനമായാണ് ഗാർഹിക സിലിണ്ടറിന് 200 രൂപ കുറച്ചതിനെ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. അതിനു പിന്നാലെ പെട്രോൾ, ഡീസൽ വില കുറയ്ക്കാനും കേന്ദ്രം ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ വാർത്ത. വിലയിൽ മൂന്നു മുതൽ അഞ്ചു രൂപ വരെ കുറവു വരുത്താനുള്ള സാധ്യതയാണുള്ളതെന്ന് സാമ്പത്തിക സേവന കമ്പനി ജെഎം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനൽ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. നവംബർ–ഡിസംബർ മാസങ്ങളിൽ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ നീക്കം.
Results 1-10 of 58