Activate your premium subscription today
മലപ്പുറം∙ കാണാതായ വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട്ടുംപാടം തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്റെ മകൻ ഹാഷിമിന്റെ (17) മൃതദേഹമാണ് പൊട്ടിക്കല്ല് കമുകിൻ തോട്ടത്തിലെ കിണറ്റിൽ കണ്ടെത്തിയത്. പൂക്കോട്ടുംപാടം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്.
മലപ്പുറം∙ കൊണ്ടോട്ടി നീറ്റാണിമ്മലിൽ ദേശീയപാതയിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. നീറ്റാണിമ്മൽ സ്വദേശി അലവിക്കുട്ടി (55) അണ് മരിച്ചത്. പള്ളിയിൽനിന്നു പ്രഭാത നമസ്കാരം കഴിഞ്ഞു വീട്ടിലേക്കു നടന്നു പോകുമ്പോഴായിരുന്നു അപകടം.
കോട്ടയ്ക്കൽ ∙ അന്തരിച്ച വിഖ്യാത തബലിസ്റ്റ് സാക്കിർ ഹുസൈനെക്കുറിച്ച്, തായമ്പക, ഇടയ്ക്ക കലാകാരൻ പനമണ്ണ ശശിക്കുള്ളത് സമ്പന്നമായ സ്മരണകൾ. ‘കേളി’ എന്ന മലയാളി കൂട്ടായ്മയാണ് 10 വർഷം മുൻപ് മുംബൈയിൽ പനമണ്ണ ശശിയുടെ (61) തായമ്പകയ്ക്കു വേദി ഒരുക്കിയത്. അവിടെ ഉണ്ടായിരുന്ന, സാക്കിർ ഹുസൈൻ ഒന്നര മണിക്കൂറോളം നീണ്ട
മലപ്പുറം∙ അടുത്ത സീസണിൽ സൂപ്പർ ലീഗ് കേരളയിലെ വിജയക്കുതിപ്പിന് ഒരുക്കവുമായി മലപ്പുറം എഫ്സി സ്നേഹസംഗമം നടത്തി. മലപ്പുറം എഫ്സി ഡയറക്ടർമാരും നിക്ഷേപകരും അൾട്രാസ് മലപ്പുറത്തിന്റെ പ്രതിനിധികളും ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളും മാധ്യമപ്രതിനിധികളുമെല്ലാം പങ്കെടുത്ത സംഗമത്തിൽ അടുത്ത സീസണിലേക്കുള്ള
പൊന്നാനി ∙ ബസ് പിറകോട്ടെടുക്കുന്നതിനിടയിൽ ടയറിനടിയിൽ കാൽ കുടുങ്ങി കണ്ടക്ടർക്ക് പരുക്ക്. പൊന്നാനി ബസ് സ്റ്റാൻഡിൽ ഇന്നലെയാണ് സംഭവം. ചാവക്കാട് സ്വദേശി പുത്തൻപുരയിൽ അൻസാറിനാണ് പരുക്കേറ്റത്. അൻസാറിന്റെ കാലിൽ ചക്രം കയറിയിറങ്ങുകയായിരുന്നു. അൻസാറിനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചങ്ങരംകുളം ∙ ബണ്ട് തകർന്ന ചെറവല്ലൂർ തെക്കേക്കെട്ട് പാടശേഖരത്തിൽ വീണ്ടും കൃഷിയിറക്കാൻ കർഷകരുടെ യോഗത്തിൽ തീരുമാനം.പെരുമ്പടപ്പ് എഡിഎ എം.വി.വിനയൻ, കൃഷി ഓഫിസർ ചിപ്പി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. നേരത്തേ വിളവെടുക്കാൻ കഴിയുന്ന ജ്യോതി വിത്ത് ഉപയോഗിക്കുന്നതിനും തീരുമാനിച്ചു.
തിരൂരങ്ങാടി ∙ മണ്ണിട്ട് നികത്തിയ വയലിൽ കൊടി നാട്ടി സിപിഎം പ്രതിഷേധം.കൊളപ്പുറം കൂരിയാട് കുറ്റൂർ പാടത്താണ് വ്യാപക വയൽ നികത്തൽ തുടരുന്നതിന് എതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചത്.മണ്ണു നീക്കി സ്ഥലം പൂർവ സ്ഥിതിയിൽ ആക്കണമെന്ന് സിപിഎം എആർനഗർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.എൻഎച്ച് ഉയർന്നതിനാൽ അതനുസരിച്ച്
വളാഞ്ചേരി ∙ നഗരത്തിൽ സെൻട്രൽ ജംക്ഷൻ ദേശീയപാതയിലെ ഡിവൈഡറുകൾക്ക് ഇനി വർണപ്പൊലിമ. റോഡിനെ വിഭജിച്ചു സ്ഥാപിച്ച 85ഓളം വരുന്ന കോൺക്രീറ്റ് ഡിവൈഡറുകൾ വിവിധ വർണങ്ങളിൽ പെയ്ന്റിങ് നടത്തുന്ന ജോലി തുടങ്ങി.ശുചിത്വമിഷന്റെ ബോധവൽക്കരണ പരസ്യങ്ങളും ഇതിനു മുകളിൽ എഴുതും. മാത്രമല്ല മഞ്ഞ നിറത്തിൽ ഫുട്ബോളിന്റെ രൂപവും
വണ്ടൂർ ∙ രൂക്ഷമായ പന്നിശല്യം മൂലം വലഞ്ഞു കർഷകർ. അമ്പലപ്പടിയിൽ മുരിങ്ങത്ത് ഹരിഹരൻ പാട്ടത്തിനെടുത്തു കൃഷി നടത്തുന്ന തോട്ടത്തിലെ നൂറോളം കുലച്ച നേന്ത്രവാഴകൾ ഒറ്റ ദിവസം കൊണ്ടു പന്നികൾ കുത്തി നശിപ്പിച്ചു.അടിഭാഗം കുത്തിത്തുരന്നു വാഴ മറിച്ചിട്ടു കുലയുൾപ്പെടെ തകർത്തെറിഞ്ഞു. കൃഷിയിടം ഉഴുതിട്ടപോലെ
പെരിന്തൽമണ്ണ∙ സെവൻസ് ഫുട്ബോളിന്റെ അതികായകരായ കാദറിന്റെയും മുഹമ്മദലിയുടെയും നാമധേയത്തിലുള്ള 52–ാമത് കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് 20ന് നെഹ്റു ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ കിക്കോഫ്. 24 പ്രമുഖ ടീമുകളാണ് മത്സരിക്കുന്നത്. 10,000 പേർക്ക് ഇരുന്ന് മത്സരം കാണുന്നതിനുള്ള സ്റ്റീൽ ഗാലറിയുടെ
Results 1-10 of 10000