Activate your premium subscription today
ന്യൂഡൽഹി ∙ ഹരിയാനയിലെ വൈക്കോലും രാഷ്ട്രീയവും തമ്മിലൊരു ബന്ധമുണ്ട്. രണ്ടും പുകയുന്നതു ഹരിയാനയിലാണെങ്കിലും ഉരുണ്ടുകൂടുന്നതു ഡൽഹിക്കു മുകളിലാണ്. കർഷക സമരം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം, തൊഴിലില്ലായ്മ ഇവയ്ക്കെല്ലാം പുറമേ വിമത സ്ഥാനാർഥികളുടെ ശല്യവും. പ്രശ്നങ്ങളാൽ പുകയുകയാണു ബിജെപി. സ്വതന്ത്രരായി മത്സരിക്കുന്ന മുൻ മന്ത്രി അടക്കം 8 നേതാക്കളെയാണ് ബിജെപി കഴിഞ്ഞദിവസം പാർട്ടിയിൽനിന്ന് പുറത്താക്കിയത്.
തിരുവനന്തപുരം∙ സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥ പ്രാതിനിധ്യത്തിന്റെ പകുതിയിലേറെ ഒബിസി വിഭാഗങ്ങളെന്നു സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ കണക്ക്. കമ്മിഷൻ ശേഖരിച്ച കണക്കുകൾ പ്രകാരം 316 സർക്കാർ വകുപ്പുകൾ, ബോർഡ്, കോർപറേഷൻ, കമ്പനി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി ആകെയുള്ള 5,45,423 സർക്കാർ ജീവനക്കാരിൽ 52.31% (2,85,335 ജീവനക്കാർ) ആണ് ഒബിസി വിഭാഗങ്ങൾ ഉൾപ്പെടുന്നത്. രണ്ടാം സ്ഥാനത്തുള്ള ജനറൽ വിഭാഗത്തിൽ 1,96,837 (36.08%) പേരുണ്ട്. പട്ടികജാതി വിഭാഗത്തിൽപെട്ട 51,783 (9.49%) ജീവനക്കാരും പട്ടികവർഗ വിഭാഗത്തിലെ 10,513 (1.92%) ജീവനക്കാരും ഈ പട്ടികയിലുണ്ട്. ഈ വിഭാഗങ്ങളിൽ ഉൾപ്പെടാത്തവരാണ് 955 പേർ (0.17%).
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നാക്ക വിഭാഗത്തിൽ ജനിച്ച ആളല്ലെന്ന രാഹുൽഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രിയുടെ ജാതിയെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിലെ വസ്തുതകൾ എന്ന തലക്കെട്ടോടെ പുറത്തിറക്കിയ കുറുപ്പിലാണ് സർക്കാരിന്റെ മറുപടി. ഗുജറാത്ത്
സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1–8 ക്ലാസ് ഒബിസി വിദ്യാർഥികൾക്കു പിന്നാക്കവിഭാഗ വികസന വകുപ്പ് നൽകുന്ന കെടാവിളക്ക് സ്കോളർഷിപ്പിനായി സ്കൂളുകൾക്ക് 15 വരെ അപേക്ഷിക്കാം. വിജ്ഞാപനത്തിന് www.egrantz.kerala.gov.in, www.bcdd.kerala.gov.in.
ജയ്പൂർ∙ രാഹുൽ ഗാന്ധിക്കെതിരെയും ഗാന്ധി കുടുംബത്തിനെതിരെയും രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗാന്ധി കുടുംബത്തിലെ നാലുതലമുറയും ഒബിസി വിഭാഗത്തിന്റെ വികസനത്തിന് എതിരായിരുന്നെന്നു നസിരാബാദിലെ ഒരു തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കവേ അമിത് ഷാ കുറ്റപ്പെടുത്തി.
മറാഠാ സമരം ആളിപ്പടരുന്നത് സംസ്ഥാന സർക്കാരിന് പുതിയ വെല്ലുവിളിയാകുന്നു. ഒരു ശിവസേന (ഷിൻഡെ വിഭാഗം) എംപി കൂടി രാജി പ്രഖ്യാപിച്ചതിനു പിന്നാലെ വിവിധ പാർട്ടികളിലെ മൂന്ന് എംഎൽഎമാർ രാജിസന്നദ്ധത അറിയിച്ചു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഗവർണറെ കണ്ടു. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ബിജെപി കോർ കമ്മിറ്റി യോഗം ചേർന്നു.
തിരുവനന്തപുരം∙ നാടാർ സമുദായത്തെ പൂർണമായും ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തെ ഹിന്ദു നാടാർ, എസ്ഐയുസി വിഭാഗങ്ങൾക്കു മാത്രമാണ് സംവരണമുണ്ടായിരുന്നത്... Nadar community to be included in OBC, Kerala Cabinet Decisions, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി∙ വനിത സംവരണ ബില്ലിന്മേലുള്ള ചർച്ചക്കിടെ കേന്ദ്രത്തിലെ ഉദ്യോഗസ്ഥ തലത്തിലെ ഒബിസി വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെ ചൊല്ലി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിൽ വാഗ്വാദം. കേന്ദ്രത്തിലെ 90 സെക്രട്ടറിമാരിൽ ഒബിസി വിഭാഗത്തിൽ നിന്നും മൂന്നുേപർ
തിരുവനന്തപുരം∙ കൂടുതൽ സമുദായങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനും പട്ടികയിലുള്ള ചില സമുദായങ്ങളുടെ പേര് പരിഷ്ക്കരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പാലക്കാട് ജില്ലയിലെ പാർക്കവകുലം സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയിൽപ്പെടുത്തും.
ന്യൂഡൽഹി ∙ മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ മന്ത്രിസഭ വികസിപ്പിച്ചു. മുൻമന്ത്രിയും ബ്രാഹ്മണ നേതാവുമായ രാജേന്ദ്ര ശുക്ല, കർഷകനേതാവും മുൻമന്ത്രിയുമായ ഒബിസി വിഭാഗത്തിലെ ഗൗരി ശങ്കർ ബിസേൻ, ഉമാഭാരതിയുടെ മരുമകനായ രാഹുൽ സിങ് ലോധി എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ഭരണകക്ഷിയായ ബിജെപിയിലെ അസ്വാരസ്യങ്ങൾക്കു തടയിടാനാണു മന്ത്രിസഭാ വികസനം.
Results 1-10 of 23