Activate your premium subscription today
ഇന്നലത്തെ പ്രധാന ദേശീയ വാർത്തകൾ വായിക്കാം ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. അറുപതോളം പേർക്ക് പരുക്കേറ്റു. അസമിലെ സിൽചാറിൽനിന്ന് കൊൽക്കത്തയിലെ സീൽദാഹിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്സ്പ്രസ്, തിങ്കളാഴ്ച രാവിലെ
ന്യൂഡൽഹി∙ ഒഡീഷയിലെ ബാലസോറിൽ 200ലേറെപ്പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന് ഒരു വർഷം തികഞ്ഞത് ജൂൺ 2നാണ്. കൃത്യം രണ്ടാഴ്ചയ്ക്കു ശേഷം ബംഗാളിലുണ്ടായ അപകടവും ഏറക്കുറെ സമാനരീതിയിലാണ്. ഒരേ ട്രാക്കിലേക്ക് രണ്ടു ട്രെയിനുകൾ വരുന്നതും ഒന്ന് മറ്റൊന്നിനുമേലേക്ക് ഇടിച്ചുകയറുകയും ചെയ്യുന്ന സാമ്യത. ഇതോടെ
പത്തനംതിട്ട ∙ തുടർച്ചയായ ട്രെയിൻ അപകടങ്ങൾ യാത്രക്കാരെ ആശങ്കയിലാക്കുന്നു. ജൂൺ രണ്ടിന് ഒഡീഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 296 ജീവനുകൾ നഷ്ടമായിരുന്നു. ഞായറാഴ്ച ട്രെയിൻ കൂട്ടിയിടിച്ച് ആന്ധ്രയിൽ 14 പേരും മരിച്ചു. 2 അപകടങ്ങളും രാജ്യത്തെ പ്രധാന റെയിൽവേ റൂട്ടുകളിലൊന്നായ ഹൗറ–ചെന്നൈ പാതയിലാണ്. ഒക്ടോബർ 11ന് ബിഹാറിലെ ബക്സറിൽ നടന്ന അപകടത്തിൽ ഡൽഹി – കാമഖ്യ എക്സ്പ്രസ് പാളം തെറ്റി 5 പേർ മരണപ്പെട്ടിരുന്നു.
കാലിലെ പെരുവിരലിൽ നൂലിൽ കെട്ടിയിട്ട അജ്ഞാതനെന്ന കുറിപ്പുമായിട്ടെത്തിയ 162 മൃതദേഹങ്ങൾ. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ എയിംസ് ആശുപത്രിയുടെ മോർച്ചറിയിലേക്കാണ് വാഹനങ്ങളിൽ 162 ശവശരീരങ്ങൾ എത്തിയത്. മണിക്കൂറുകൾക്ക് മുൻപ് രാജ്യത്തെ നടുക്കിയ ട്രെയിനപകടത്തിലെ ഇരകളായിരുന്നു അവർ. ആ അപകടം നടന്നില്ലായിരുന്നെങ്കിൽ ഈ 162 പേരുടെ യാത്ര ഇതുപോലെ മോർച്ചറിയിൽ അവസാനിക്കില്ലായിരുന്നു.
കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരത് ഉൾപ്പെടെ 9 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ സർവീസ് വരുംദിവസങ്ങളിൽ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ റെയിൽവേ. 50 റൂട്ടുകളിലായി 25 വന്ദേഭാരത് ട്രെയിനുകളാണു രാജ്യത്ത് ഇപ്പോഴുള്ളത്. ഓരോ വന്ദേഭാരതിനും വഴിയൊരുക്കാനായി ഒട്ടേറെ ട്രെയിനുകളുടെ സമയമാണു റെയിൽവേ മാറ്റുന്നത്. കേരളത്തിൽ ഇനി ഒന്നോ രണ്ടോ വന്ദേഭാരത് കൂടിയേ മറ്റു ട്രെയിനുകൾക്കു കാര്യമായ ബുദ്ധിമുട്ടു സൃഷ്ടിക്കാതെ ഓടിക്കാൻ കഴിയൂ എന്നു റെയിൽവേ ഉദ്യോഗസ്ഥർ തന്നെ അടക്കം പറയുന്നു.
ന്യൂഡൽഹി ∙ ഒഡീഷയിലെ ബാലസോറിൽ ബഹനാഗ ബസാർ സ്റ്റേഷനിൽ 292 പേരുടെ മരണത്തിനിടയാക്കിയ ട്രെയിനപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 3 റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഭുവനേശ്വർ∙ ബാലസോർ ട്രെയിനപകടത്തിൽ മരിച്ച 113 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറിയതായും 29 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. രണ്ടുഘട്ടങ്ങളായി 162 മൃതദേഹങ്ങൾ എയിംസിൽ എത്തി. ഇതിൽ ആരും അവകാശവാദം ഉന്നയിക്കാത്തതും തിരിച്ചറിയാൻ
ന്യൂഡല്‍ഹി∙ ഒഡീഷയിലെ ബാലസോറില്‍ 295 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ ദുരന്തത്തിനു കാരണം സിഗ്നലിങ്ങിലെ പിഴവാണെന്ന് റിപ്പോര്‍ട്ട്. ഈ വിവരം ഉൾപ്പെടുന്ന റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ട് റെയിൽവേ മന്ത്രാലയം പുറത്തുവിട്ടു. അപകട കാരണം വിശദമാക്കുന്ന റിപ്പോര്‍ട്ട് ആദ്യമായാണ് റെയില്‍വേ മന്ത്രാലയം
ന്യൂഡൽഹി ∙ ഒഡീഷയിലെ ബാലസോറിലുള്ള ബഹനാഗ ബസാർ സ്റ്റേഷനിൽ 292 പേരുടെ മരണത്തിനിടയാക്കിയ ട്രെയിനപകടവുമായി ബന്ധപ്പെട്ട് 3 പേരെ സിബിഐ അറസ്റ്റ് ചെയ്തു. ബാലസോർ സീനിയർ സെക്ഷൻ എൻജിനീയർ അരുൺ കുമാർ മഹാതോ, സോഹോ സീനിയർ സെക്ഷൻ എൻജിനീയർ മുഹമ്മദ് ആമിർ ഖാൻ, ടെക്നിഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായത്.
ന്യൂഡൽഹി∙ ഒഡീഷയിലെ ബാലസോറിലെ ബഹനാഗ ബസാർ സ്റ്റേഷനിൽ 288 പേരുടെ മരണത്തിനിടയാക്കി കോറമാണ്ഡൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനിൽ ഇടിച്ചു മറിഞ്ഞ അപകടവുമായി ബന്ധപ്പെട്ട് 3 പേരെ സിബിഐ അറസ്റ്റു ചെയ്തു. ബാലാസോർ സീനിയർ സെക്ഷൻ എൻജിനിയർ അരുൺ കുമാർ മഹന്ത, സോഹോ സീനിയർ സെക്ഷൻ ഓഫിസർ മുഹമ്മദ് ആമിർ ഖാൻ, സ്റ്റേഷനിലെ
Results 1-10 of 154