Activate your premium subscription today
അബുദാബി ∙ പ്രവാസികളുടെ അടുക്കള ബജറ്റ് താളം തെറ്റിച്ച് സവാള വില വർധന.
തൃശൂർ ∙ സംസ്ഥാനത്തു സവാളയുടെയും ഉള്ളിയുടെയും വില വർധന ഒരു മാസത്തേക്കു തുടരുമെന്നു വ്യാപാരികൾ. കഴിഞ്ഞ രണ്ടാഴ്ചയായി സവാള, ഉള്ളി എന്നിവയുടെ വില കൂടി നിൽക്കുകയാണ്. തൃശൂർ മാർക്കറ്റിൽ ഇന്നലെ സവാളയുടെ മൊത്തവില കിലോഗ്രാമിന് 75 രൂപയാണ്. ചില്ലറവില 85 രൂപയും. ചെറിയ ഉള്ളി മൊത്തവില 60 രൂപ. ചില്ലറ വില 75. വടക്കേ
ചെന്നൈ, മുംബൈ, ഡൽഹി ∙ ചെന്നൈയിൽ സവാള വില 120 രൂപയിലെത്തി. ഏഷ്യയിലെ ഏറ്റവും വലിയ പച്ചക്കറി മാർക്കറ്റായ കോയമ്പേട് ചന്തയിൽ മൊത്തവില കിലോയ്ക്ക് 80 രൂപയായിരുന്നു ഇന്നലെ. രാജ്യത്തെ ഏറ്റവും വലിയ സവാള മൊത്തവ്യാപാര കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക് ലാസൽഗാവ് മാർക്കറ്റിൽ സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്
സവാള, തക്കാളി തുടങ്ങിയ പച്ചക്കറിയിനങ്ങളുടെ വിലവർധന അടുക്ക ബജറ്റിന്റെ താളംതെറ്റിക്കുക മാത്രമല്ല, നിങ്ങളുടെ ഇഎംഐ ഭാരത്തെയും ബാധിക്കും. ചില്ലറ വിലക്കയറ്റത്തോത് അഥവാ റീട്ടെയ്ൽ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് പ്രധാനമായും അടിസ്ഥാന പലിശനിരക്ക് അഥവാ റീപ്പോനിരക്ക് പരിഷ്കരിക്കാറുള്ളത്.
അടിമാലി ∙ ഹൈറേഞ്ചിൽ ഒരാഴ്ചയ്ക്കുള്ളിൽ സവാള വില വർധന 100 ശതമാനത്തിലേറെ. കഴിഞ്ഞ തിങ്കളാഴ്ച കിലോഗ്രാമിന് 40 രൂപയായിരുന്ന സവാള വില. എന്നാൽ ഇന്നലത്തെ അടിമാലിയിലെ ചില്ലറ വിൽപന വില 85 മുതൽ 90 രൂപ വരെയാണ്. ഒരു ചാക്ക് സവാള (50 കിലോ) ആവശ്യമുള്ളവർക്ക് 20 കിലോ മാത്രമാണ് ലഭിക്കുന്നത്.മഹാരാഷ്ട്ര പുണെയിൽ നിന്നാണ്
ന്യൂഡൽഹി∙ ഉള്ളിയുമായി ‘കാണ്ഡ എക്സ്പ്രസ്’ ഇന്ന് ഡൽഹിയിൽ എത്തുന്നതോടെ വിലക്കയറ്റത്തിന് ശമനമാകുമെന്നു പ്രതീക്ഷ. ഏതാനും ആഴ്ചകളായി ഉള്ളിക്കു വില ഉയരുന്ന സാഹചര്യത്തിലാണു സർക്കാരിന്റെ ഇടപെടൽ. ഉത്തർപ്രദേശിലെ ലക്നൗ, വാരാണസി എന്നിവിടങ്ങളിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മണിപ്പുർ എന്നിവിടങ്ങളിലേക്കും ‘ഉള്ളി ട്രെയിനുകൾ’ അയയ്ക്കുമെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖാരെ പറഞ്ഞു.
4.7 ലക്ഷം ടൺ സവാളയാണ് (റാബി വിളവ്) വിലസ്ഥിരതാ പദ്ധതിപ്രകാരം കേന്ദ്രം സംഭരിച്ചത്. വിപണിയിൽ കിലോയ്ക്ക് 17 രൂപ ഉണ്ടായിരുന്നപ്പോൾ കർഷകർക്ക് 28 രൂപ വീതം നൽകിയായിരുന്നു സംഭരണം. ഈ ശേഖരത്തിൽ നിന്ന് കിലോയ്ക്ക് 35 രൂപ നിരക്കിലാണ് കേന്ദ്രം സവാള വിപണിയിലെത്തിക്കുന്നത്.
വീട്ടുവാടക, കാർ ലോൺ, മറ്റു വായ്പകൾ, പെട്രോൾ, സ്കൂൾ ഫീസ്... ഇങ്ങനെ ഓരോ മാസവും വരുന്ന ചെലവുകൾ കൃത്യമായി കണക്കു കൂട്ടുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. ഒരു മാസത്തേക്കുള്ള സാധനങ്ങൾ വാങ്ങാൻ എത്ര രൂപ ചെലവഴിക്കുന്നു എന്ന കണക്കു കൂട്ടലുകൾ പക്ഷേ, എല്ലാവർക്കുമുണ്ടാകില്ല. അങ്ങനെ ഓരോ തവണ സാധനങ്ങൾ വാങ്ങുമ്പോഴുമുള്ള ബില്ലുകൾ കൃത്യമായി സൂക്ഷിച്ചുവച്ച് ഒരു മാസത്തേക്ക് ആവശ്യമുള്ള സാധനങ്ങൾക്കുള്ള ചെലവ് കണക്കാക്കുന്ന ശീലമില്ലെങ്കിൽ ഇനി അതു തുടങ്ങാതിരിക്കുന്നതായിരിക്കും ഒരുപക്ഷേ, നല്ലത്. കാരണം ആ തുക നിങ്ങളെ വല്ലാതെ ഭയപ്പെടുത്തും. സമ്മർദത്തിലാക്കുകയും ചെയ്യും. അത്രയേറെയാണ്
Results 1-10 of 48