Activate your premium subscription today
തിരുവനന്തപുരം ∙ മൊബൈൽ ഫോൺ വഴി മുഖം തിരിച്ചറിയുന്ന ആപ്ലിക്കേഷനിലൂടെ റേഷൻ മസ്റ്ററിങ് നടത്താൻ നാഷനൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി) വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ഫെയ്സ് ആപ് ഫീസ് ഈടാക്കി ഉപയോഗിക്കുന്നതിന് എതിരെ ഭക്ഷ്യപൊതുവിതരണ വകുപ്പ് രംഗത്ത്. ഏതെങ്കിലും സ്ഥാപനമോ വ്യക്തിയോ ഫീസ് ഈടാക്കി റേഷൻ മസ്റ്ററിങ് നടത്തിയാൽ ആ വിവരം താലൂക്ക് സപ്ലൈ ഓഫിസിലോ ജില്ലാ സപ്ലൈ ഓഫിസിലോ സിവിൽ സപ്ലൈസ് കമ്മിഷണറേറ്റിലോ അറിയിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃ കമ്മിഷണർ നിർദേശം നൽകി.
തിരുവനന്തപുരം∙ റേഷൻ കാർഡുകളിലെ തെറ്റുതിരുത്താൻ കാർഡ് ഉടമകൾക്ക് അവസരം നൽകാനും അനധികൃതമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനുമായി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ‘തെളിമ’ പദ്ധതി 15 ന് ആരംഭിക്കും. ഡിസംബർ 15 വരെ നീണ്ടുനിൽക്കും.
തിരുവനന്തപുരം∙ മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് അടുത്ത മാസം 5 വരെ നീട്ടി. നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം. മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മസ്റ്ററിങ്ങിന് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം ∙ മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ അംഗങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർഥികൾക്കും മസ്റ്ററിങ്ങിന് ഓൺലൈൻ സൗകര്യം ഒരുക്കണമെന്ന് കേരളം കേന്ദ്രത്തോട് അഭ്യർഥിക്കും. മസ്റ്ററിങ്ങിനു സാങ്കേതികസഹായം നൽകുന്ന നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിനും കത്തയയ്ക്കും.
തിരുവനന്തപുരം∙ റേഷൻ കടകളിൽ എത്തി മസ്റ്ററിങ് നടത്തിയെങ്കിലും എഇപിഡിഎസ് പോർട്ടൽ നിരസിച്ച മഞ്ഞ, പിങ്ക് കാർഡുകളിലെ ഗുണഭോക്താക്കൾ റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തിലെ രേഖകളിൽ ആവശ്യമായ തിരുത്തലുകൾ നടത്തേണ്ടിവരുമെന്നു മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ഇതിനു ശേഷമാണ് അത്തരക്കാരുടെ ഇ കെവൈസി അപ്ഡേഷൻ (ഇലക്ട്രോണിക് സംവിധാനം വഴി ഗുണഭോക്താവിനെ തിരിച്ചറിയുക) അഥവാ മസ്റ്ററിങ് പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നു നിയമസഭയിൽ മന്ത്രി വ്യക്തമാക്കി.
ആലപ്പുഴ∙ മഞ്ഞ, പിങ്ക് റേഷൻകാർഡുകാർക്കുള്ള ഇ കെവൈസി മസ്റ്ററിങ് ചെയ്യാൻ മൂന്നു ദിവസം കൂടി മാത്രം. 2,25,904 പേരാണ് ഇനി മസ്റ്ററിങ് ചെയ്യാനുള്ളത്.എട്ടു വരെ റേഷൻകടകൾ വഴി മസ്റ്ററിങ് നടത്താമെന്നു ജില്ലാ സപ്ലൈ ഓഫിസർ പറഞ്ഞു. ജില്ലയിൽ മഞ്ഞ, പിങ്ക് കാർഡുകളിലായി ആകെ 11,38,864 പേരാണു മസ്റ്ററിങ് ചെയ്യാനുള്ളത്.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകളായ മഞ്ഞ, പിങ്ക് എന്നിവയിലെ 1.53 കോടി അംഗങ്ങളിൽ 1.05 കോടിയിൽ പരം പേർ (68.5%) ഇതുവരെ മസ്റ്ററിങ് നടത്തി. 48 ലക്ഷത്തിൽപരം പേർ കൂടി മസ്റ്ററിങ് നടത്തിയാലേ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം എട്ടിനു മസ്റ്ററിങ് പൂർത്തിയാകൂ. സമയം നീട്ടിനൽകണമെന്ന് വ്യാപാരികളുടെ സംഘടനകൾ ആവശ്യപ്പെട്ടു.
ന്യൂഡൽഹി ∙ സർക്കാർ റേഷൻ കാർഡ് അനുവദിക്കുംവരെ പട്ടിണി കാത്തുനിൽക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, രാജ്യത്തെ 8 കോടി അതിഥിത്തൊഴിലാളികൾക്കു റേഷൻ കാർഡ് ഉറപ്പാക്കണമെന്ന ഉത്തരവു പാലിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക് അന്തിമാവസരം നൽകി.
തിരുവനന്തപുരം ∙ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇ പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ചു റേഷൻ വാങ്ങിയ മുൻഗണനാ കാർഡുകളിലെ അംഗങ്ങൾ ഇനി മസ്റ്റർ ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മസ്റ്ററിങ് നടത്തിയവർക്കും ഇതു ബാധകമാണ്. ഒരു കുടുംബത്തിലെ എല്ലാവരും ഒരേ സമയം എത്തി മസ്റ്ററിങ് നടത്തേണ്ടതില്ല.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് ആരംഭിക്കുന്ന റേഷൻ കാർഡ് അംഗങ്ങളുടെ ബയോമെട്രിക് മസ്റ്ററിങ് പൂർണമായും മുൻഗണനാ കാർഡിലെ (മഞ്ഞ, പിങ്ക്) അംഗങ്ങൾക്കു മാത്രമായിരിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഇന്നു മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലാണ് ആദ്യഘട്ടത്തിൽ മസ്റ്ററിങ്. മസ്റ്ററിങ്ങിന് മുന്നോടിയായി ഇന്നലെ സംസ്ഥാന, ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി ഓൺലൈനായി വിളിച്ചുചേർത്തു. മുൻഗണനാ കാർഡിലെ അംഗങ്ങൾക്ക് മാത്രമാണ് മസ്റ്ററിങ് എന്നതിനാൽ റേഷൻ കടകളിൽ മാത്രമാകും നടപടിയെന്നും മന്ത്രി പറഞ്ഞു.
Results 1-10 of 235