Activate your premium subscription today
ചെട്ടികുളങ്ങര ∙ ഭഗവതിയുടെ കൈവട്ടകയിൽ എഴുന്നള്ളത്തോടെ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനു നാളെ തുടക്കമാകും. ജനുവരി 9നു ധനുമാസ ഭരണി എഴുന്നള്ളത്ത്, ഫെബ്രുവരി 2നു ഉത്തൃട്ടാതി അടിയന്തരം, നടയ്ക്കാവ് കരയുടെ 101 കലം എഴുന്നള്ളത്ത്, 5നു മകരഭരണി എഴുന്നള്ളത്ത്, 6നു കാർത്തിക പൊങ്കാല, 8നു ഈരേഴെ തെക്ക് ചെമ്പോലിൽ
ആലപ്പുഴ ∙ ചെട്ടികുളങ്ങര ദേവീക്ഷേത്രം മേൽശാന്തിയായി നെയ്യാറ്റിൻകര മലയിൻകീഴ് വാഴയിൽ മഠം വി.കെ.ഗോവിന്ദൻ നമ്പൂതിരി (44) നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു.
ഓരോ ചെട്ടികുളങ്ങരക്കാരനിലും പൂവിൽ തേൻ എന്നതുപോലെ ജനനം മുതൽ ഉറകൂടുന്ന കാര്യങ്ങളാണ് കുംഭഭരണി, കുത്തിയോട്ടം, കെട്ടുകാഴ്ച എന്നിവ. പൂവിൽ തേൻ എന്നു പറഞ്ഞാൽ പക്ഷേ ചെട്ടികുളങ്ങരക്കാർ തിരുത്തും, എള്ളിൽ എണ്ണ എന്നു പറയുന്നതാവും കൂടുതൽ ശരി എന്ന്. ഒരുകാലത്ത് കേരളത്തിൽ ഏറ്റവുമധികം എള്ള് കൃഷി ചെയ്തിരുന്ന സ്ഥലങ്ങളിലൊന്നായിരുന്നു ചെട്ടികുളങ്ങര ഉൾപ്പെടുന്ന ഓണാട്ടുകര. അതുകൊണ്ടാണ് സുഖമില്ലാതെ കിടക്കുന്ന കാരണവന്മാരും കുംഭഭരണിക്കാലമാണെങ്കിൽ അടുത്തിരിക്കുന്നവരോട് ചോദിക്കുന്നത്, ‘‘ഇടക്കൂടാരം കെട്ടിയോ, പ്രഭട കേറ്റിയോ’’ എന്നൊക്കെ. (അതൊക്കെ കുതിരകെട്ടിന്റെ വിവിധ ഘട്ടങ്ങളാണ്). കാരണം, ജീവൻ വച്ച നാൾ മുതൽ അവരുടെയൊക്കെ ജീവൻ അവിടെക്കിടക്കുകയാണ്. അടുക്കളയിൽ നിന്നുതിരിയാൻ നേരമില്ലാത്ത വീട്ടമ്മമാരും കൂടെക്കൂടെ ഇങ്ങനെ ഓരോന്നു ചോദിച്ചുകൊണ്ടിരിക്കും, ‘‘ചട്ടം കൂട്ടിയോ മേൽക്കൂടാരം ആയിട്ടുണ്ടോ’’ എന്നൊക്കെ. ശിവരാത്രി മുതൽ ഭരണി വരെയുള്ള ദിവസങ്ങളിൽ അവിടുത്തുകാർ കൂടെക്കൂടെ കുംഭഭരണിയുടെ തയാറെടുപ്പുകളെന്തായി എന്ന് ചോദിച്ചും പറഞ്ഞുമിരിക്കും. (സാധാരണ ശിവരാത്രിക്കാണ് കെട്ടുകാഴ്ചയുടെയും കുത്തിയോട്ടത്തിന്റെയും ആരംഭം. ഇത്തവണ കുംഭഭരണിക്കു ശേഷമാണ് ശിവരാത്രി വരുന്നത്.
ചെട്ടികുളങ്ങര ∙ ആവേശപ്പൂരത്തിന് ഒരുക്കം തുടങ്ങി, ഭരണി കാഴ്ചക്കായി മെയ്യും മനവും നിറച്ചു കരക്കാർ ആഹ്ലാദത്തേരിൽ കെട്ടുകാഴ്ച ഒരുക്കുന്നതിൽ സജീവമായി. ഇന്നലെ രാവിലെ മുതൽ ക്ഷേത്രത്തിൽ തിരക്കായിരുന്നു. മേനാമ്പള്ളിക്കരയിലെ പറയെടുപ്പു കഴിഞ്ഞു ഭഗവതി ജീവതയിൽ എത്തുന്നതും കാത്തു ഭക്തരുടെ കാത്തിരിപ്പ്. ഭക്തരും
ചെട്ടികുളങ്ങര ∙ കുംഭഭരണി കെട്ടുകാഴ്ചയുടെ കീർത്തി വർധിച്ചതോടെ സമാന്തര പാത എന്ന ആശയവും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. കുംഭഭരണി ദിവസം ഉണ്ടാകുന്ന വലിയ തിരക്ക് മൂലം വാഹനങ്ങൾ എത്താത്തതിനാൽ കിലോമീറ്ററോളം നടന്നാണു പലരും ക്ഷേത്രത്തിൽ എത്തുന്നത്. അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന ഒരു പാത എന്ന ആശയം
ചെട്ടികുളങ്ങര ∙ നാടിന്റെ വിശ്വാസതീവ്രതയ്ക്കു മേൽ അനുഗ്രഹ വർഷം പോൽ ചെട്ടികുളങ്ങര കുംഭഭരണി വീണ്ടുമെത്തുന്നു, ഓണാട്ടുകര മുഴുവനായി ആവേശത്തേരിലേറുന്ന സുദിനങ്ങൾ, പക്ഷേ ചെട്ടികുളങ്ങരയുടെ വികസന സ്വപ്നങ്ങൾ ഇപ്പോഴും ബാക്കിയാണ്, ജനകീയ ആവശ്യങ്ങളിൽ നിറഞ്ഞ സ്വപ്ന പദ്ധതികളും ഏറെയാണ്. അതിൽ ഏറ്റവും പ്രധാനമായിരുന്നു
ചെട്ടികുളങ്ങര ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിനു മികച്ച വരുമാനം ലഭിക്കുന്ന ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിന്റെ വെള്ളക്കെട്ടിന് പരിഹാരം കാണാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഭക്തരും ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷനും നിവേദനങ്ങൾ സമർപ്പിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന ആക്ഷേപം
ചെട്ടികുളങ്ങര ∙ മീനമാസത്തിലെ കത്തുന്ന സൂര്യന്റെ കാഠിന്യം സർവാഭരണ വിഭൂഷിതയായ ഭഗവതിയെ കൺകുളിർക്കെ കാണാനുള്ള ഭക്തരുടെ ആഗ്രഹത്തിനു വിഘാതമായില്ല. തിരുവാഭരണം ചാർത്തിയ ഭഗവതിയുടെ തിരുനടയിലെത്തി കൈകൾ കൂപ്പി പ്രാർഥന മന്ത്രങ്ങളുരുവിട്ട ഭക്തഹൃദയങ്ങളിൽ ആഹ്ലാദത്തിന്റെ തേരോട്ടം. അത്യപൂർവമായ തിരുവാഭരണങ്ങൾ
ചെട്ടികുളങ്ങര ∙ കുട്ടികളും യുവജനങ്ങളും അണിയിച്ചൊരുക്കിയ നൂറുകണക്കിനു കെട്ടുകാഴ്ചകൾ ചെട്ടികുളങ്ങര ക്ഷേത്രാങ്കണത്തിലേക്കു നീങ്ങവേ പെയ്ത മഴ, ഓണാട്ടുകരയ്ക്കു കരവിരുതിന്റെ ദൃശ്യചാരുത സമ്മാനിച്ച അശ്വതി കെട്ടുകാഴ്ചയുടെ ആവേശത്തിനു തടസമായില്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട 13കരകൾ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ
മാവേലിക്കര∙ ചെട്ടികുളങ്ങര ജംക്ഷനു സമീപം മണൽ വിൽപന നടത്തുന്ന സ്ഥലത്ത് അവശനിലയിൽ കാണപ്പെട്ട യുവാവ് മരിച്ചു. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് പൂവമ്പള്ളിൽ ജയലാൽ (35) ആണ് മരിച്ചത്. ഇന്നലെ രാത്രി ക്ഷേത്രത്തിൽ ഗാനമേള കാണാൻ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ബൈക്കിൽ വന്നിരുന്നു.
Results 1-10 of 12