Activate your premium subscription today
കൊച്ചി ∙ കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ സ്വകാര്യ ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ ഒരു സ്ത്രീ മരിച്ചു. ഒട്ടേറെ പേർക്ക് പരുക്കുണ്ട്. ഇന്നു രാവിലെയായിരുന്നു അപകടം. പൂക്കാട്ടുപടിയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ്, സീപോർട്ട് റോഡിലെ വള്ളത്തോൾ ജംക്ഷനിൽ വച്ച് ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനിടെ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
കാക്കനാട്∙ ആക്രി പരുവത്തിൽ സർവീസ് നടത്തിയ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് ആർടിഒ റദ്ദാക്കി. വൈറ്റില മൊബിലിറ്റി ഹബിൽ ഇന്നലെ വൈകിട്ട് മോട്ടർ വാഹന എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് എറണാകുളം–ഗുരുവായൂർ റൂട്ടിലെ ‘കൃഷ്ണ’ ബസ് കസ്റ്റഡിയിലെടുത്തത്. ബസിന്റെ അകവും പുറവും പൊളിഞ്ഞ നിലയിലായിരുന്നു. അകത്ത്
കൊച്ചി∙ വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കൈത്താങ്ങുമായി കാക്കനാട് നാട്ടുനന്മ കൂട്ടായ്മ. കർഷകരും ഉപഭോക്താക്കളും മറ്റു താൽപര്യമുള്ളവരും ചേർന്ന് 95,975 രൂപയാണ് സമാഹരിച്ചത്. 2018ലെ പ്രളയ ദുരന്തത്തിൽപെട്ടവർക്ക് സഹായമായും പുനരധിവാസത്തിനു വേണ്ടിയും നാട്ടുനന്മയുടെ ആഭിമുഖ്യത്തിൽ ഇകെഎം റിലീഫ് കോർഡിനേറ്റേഴ്സ് എന്ന ഗ്രൂപ്പ് വഴി 32 ലക്ഷം രൂപയുടെ സഹായം എത്തിച്ചിരുന്നു. കോവിഡ് സമയത്ത് കോവിഡ് ബാധിച്ച കർഷകർക്ക് വേണ്ട
കാക്കനാട്∙ ബൈക്ക് ഉപയോഗിച്ചുള്ള ഡ്രൈവിങ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ കൂട്ടത്തോൽവി. എം80 ബൈക്കുകൾ ഒഴിവാക്കിയ ശേഷമുളള ആദ്യത്തെ ടെസ്റ്റായിരുന്നു ഇന്നലെ.ടെസ്റ്റിനെത്തിയ 48 ൽ 30 പേരും പരാജയപ്പെട്ടു.ടെസ്റ്റിന് തീയതി എടുത്തിരുന്ന ചിലർ പരാജയ ഭീതി മൂലം വന്നതുമില്ല. ടെസ്റ്റ് ഗ്രൗണ്ടിലെ ‘8’നകത്തെ പരീക്ഷക്കിടെ
കാക്കനാട് ∙ റോഡും റോഡരികും തമ്മിലുള്ള ഉയരവ്യത്യാസം സീപോർട്ട് എയർപോർട്ട് റോഡിൽ തുടരെ അപകടങ്ങൾ സൃഷ്ടിക്കുന്നു.ഇരുചക്ര വാഹനങ്ങളാണ് മറിഞ്ഞുവീഴുന്നത്. അപകടം പെരുകിയതോടെ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്യണമെന്നാവശ്യപ്പെട്ട് ആർടിഒ കെ.മനോജ് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്ക് കത്തു നൽകി. ടാർ
അടിമാലി ∙ ടാക്സി ഡ്രൈവറായ യുവാവിനെ കാറിൽ കെട്ടിയിട്ട് ആക്രമിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം 2 മൊബൈൽ ഫോൺ തട്ടിയെടുത്തു. ക്വട്ടേഷൻ ആക്രമണമാണെന്നു പൊലീസ് സംശയിക്കുന്നു. അടുത്ത നാൾ വരെ യുവാവിന് ഒപ്പം താമസിച്ചിരുന്ന യുവതിയുടെ പങ്ക് അന്വേഷിക്കുകയാണെന്നും കാക്കനാട് ഇൻഫോ പാർക്കിലാണ് ഇവർക്കു ജോലിയെന്നും പൊലീസ് പറയുന്നു.
കൊച്ചി∙ കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്നും ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ച സാംപിളുകളില്‍ ഫലം ലഭിച്ച മൂന്ന് സാംപിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഫ്ലാറ്റിലെ വിവിധ കുടിവെള്ള സ്രോതസുകളായ ഓവര്‍ഹെഡ് ടാങ്കുകള്‍, ബോര്‍വെല്ലുകള്‍, ടാപ്പുകള്‍, കിണറുകള്‍, ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്യുന്ന വെള്ളം എന്നിവയില്‍ നിന്നായി ഇതുവരെ 46 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
കൊച്ചി∙ കാക്കനാട് ഡിൽഎഫ് ഫ്ലാറ്റിലെ ഛർദിയും വയറിളക്കവും ബാധിച്ച വീട്ടുകാര്‍ പരസ്പരമയയ്ക്കുന്ന വാട്സാപ് മെസേജുകളിൽ ഏറ്റവും കൂടുതലുള്ളത് ഒരുപക്ഷേ ‘ഏതു മരുന്നാണ് കഴിക്കുന്നത്’ എന്നാണ്. ഔദ്യോഗിക കണക്കിൽ 550–ഓളം പേർക്കാണ് അസുഖബാധ. എന്നാൽ ഇതിന്റെ ഇരട്ടി ആളുകളെയെങ്കിലും രോഗം ബാധിച്ചു എന്നും
കൊച്ചി ∙ എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്തുള്ള വേങ്ങൂരിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചതിനും കൊച്ചി കാക്കനാട്ടെ ഫ്ലാറ്റ് സമുച്ചയത്തിൽ നൂറുകണക്കിനു പേർക്ക് ഛർദിയും വയറിളക്കവും പിടിപെട്ടതിനും പൊതുവായി ഒരു കാരണമുണ്ട്– കുടിവെള്ളത്തിൽ കലർന്ന മാലിന്യം. അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം രണ്ടു
Results 1-10 of 29