Activate your premium subscription today
പാലക്കാട് ∙ തകരാറിനെ തുടർന്ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ യാത്ര പുനരാരംഭിച്ചു. എൻജിൻ ഭാഗത്തെ തകരാറിനെ തുടർന്ന് കാസർകോട്– തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ മൂന്നര മണിക്കൂറോളമാണ് നിർത്തിയിട്ടത്.
കാസർകോട് ∙ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ സഫിയയ്ക്ക് പ്രായം 31. 18 വർഷത്തിനുശേഷം സഫിയ ഉമ്മയ്ക്കരികിലെത്തിയത് തലയോട്ടി മാത്രമായി. കാസർകോട് സ്വദേശിയായ കരാറുകാരന്റെ ഗോവയിലെ വീട്ടിൽ, 2006 ഡിസംബറിൽ 13ാം വയസ്സിൽ കൊല്ലപ്പെട്ട കുടക് സ്വദേശി സഫിയയുടെ തലയോട്ടിയടക്കമുള്ള ശേഷിപ്പ് കബറടക്കത്തിനായി സഫിയയുടെ പിതാവ് കുടക് അയ്യങ്കേരി മൊയ്തുവും സഫിയയുടെ ഉമ്മ ആയിഷയും ഇന്നലെ കോടതിയിൽനിന്ന് ഏറ്റുവാങ്ങി.
കാസർകോട്∙ നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19) മരിച്ചു. ഇതോടെ മരണസംഖ്യ നാലായി. 60 ശതമാനത്തിലേറെ പൊള്ളലേറ്റ ഷിബിൻ രാജ് ഗുരുതരാവസ്ഥയിലായിരുന്നു.
കാസർകോട്∙ നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കിണാവൂർ സ്വദേശി രതീഷാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അന്ത്യം. ഇതോടെ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. അപകടത്തിൽ രതീഷിന് 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
നീലേശ്വരം (കാസർകോട്) ∙ വെടിക്കെട്ടിനു വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എഡിഎമ്മിന്റെ (അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട്) ഡിസ്പ്ലേ ഓഫ് ഫയർവർക്സ് ലൈസൻസ് നിർബന്ധമാണ്. എന്നാൽ വീരർകാവ് ക്ഷേത്രത്തിൽ വെടിക്കെട്ടിനായി ആരും അപേക്ഷ നൽകിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. വെടിക്കെട്ടു നടത്തുന്ന കാര്യം അഗ്നിരക്ഷാസേനയെയും പൊലീസിനെയും ഔദ്യോഗികമായി അറിയിക്കുന്നതിലും ക്ഷേത്രഭാരവാഹികൾക്കു വീഴ്ചയുണ്ടായി.
നീലേശ്വരം∙ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് മാലപ്പടക്കം പൊട്ടിച്ചത് മുൻവർഷങ്ങളിൽ പൊട്ടിച്ചിരുന്ന സ്ഥലത്തല്ലെന്ന് സ്ഫോടനത്തിൽ പരുക്കേറ്റ നാട്ടുകാരനായ രാമചന്ദ്രൻ. ഇന്നു കത്തിക്കേണ്ട നാടൻ പടക്കത്തിലേക്ക് മാലപ്പടക്കിൽനിന്ന് തീപ്പൊരി വീണാണ് സ്ഫോടനം ഉണ്ടായതെന്നാണ്
നീലേശ്വരം∙ കാസർകോട് നീലേഞ്ചരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലുണ്ടായ പൊട്ടിത്തെറി വെടിക്കെട്ടിനുള്ള പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് തീപ്പൊരി വീണാണെന്ന് ദൃക്സാക്ഷികൾ. പടക്കം സൂക്ഷിച്ചിരുന്ന സ്ഥലവും ആളുകൾനിന്ന സ്ഥലവും തമ്മിൽ വലിയ ദൂരമുണ്ടായിരുന്നില്ല. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ ഭിത്തിയിൽ
ബോവിക്കാനം ∙ വീടിനുള്ളിൽ മകൻ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മുളിയാർ പൊവ്വൽ ബെഞ്ച്കോടതിയിലെ അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ നബീസ(62)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ നാസറിനെ ആദൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് പ്രതിയെന്നു പൊലീസ് വ്യക്തമാക്കി. മർദിക്കുന്നതു തടയാൻ
കാഞ്ഞങ്ങാട് (കാസർകോട്)∙ ഓണത്തിരക്കിൽ അമർന്ന നഗരത്തെ ഞെട്ടിച്ചാണ് രാത്രി ട്രെയിൻ തട്ടി മൂന്നു സ്ത്രീകളുടെ ദാരുണാന്ത്യം. ഉത്രാടദിനത്തിൽ രാത്രി 7.10ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനു സമീപം മൂന്നു പേരുടെ ജീവനെടുത്ത അപകടം നാടിനെ നടുക്കി. കോട്ടയത്തുനിന്നു കള്ളാറിലേക്ക് വിവാഹ ചടങ്ങുകൾക്ക് എത്തിയ സംഘത്തിലെ
നീലേശ്വരം (കാസർകോട്)∙ രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയ്ക്കു ക്ലാസ് മുറിയിൽനിന്ന് പാമ്പുകടിയേറ്റു. പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിനി വിദ്യയ്ക്കാണു (46) കടിയേറ്റത്. ഉടൻ തന്നെ നീലേശ്വരം സിഎച്ച്സിയിൽ പ്രവേശിപ്പിച്ചു.
Results 1-10 of 312