Activate your premium subscription today
വൈക്കം ∙ വൈക്കം നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിലെ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട് സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യുകയും സി.കെ.ആശ എംഎൽഎയോട് അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന പരാതിയിൽ വൈക്കം എസ്എച്ച്ഒ കെ.ജെ തോമസിനെ സ്ഥലംമാറ്റി. വൈക്കത്തു നിന്ന് ഈരാറ്റുപേട്ട സ്റ്റേഷനിലേക്കാണു മാറ്റിയിരിക്കുന്നത്.
വൈക്കം ∙ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥനെ കാണാനില്ലെന്നു പരാതി. അമിതജോലിഭാരം ഉണ്ടായിരുന്നതായി കുടുംബം. സീനിയർ സൂപ്രണ്ടും അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫിസർ ഇൻ ചാർജുമായ വൈക്കം കുലശേഖരമംഗലം പുറ്റ്നാൽപാടത്ത് ശ്യാം കുമാർ(52)നെയാണ് കാണാതായത്. വെള്ളിയാഴ്ച രാത്രി 10.30വരെ ജോലിസംബന്ധമായ കാര്യങ്ങൾ ഓൺലൈനിൽ ചെയ്തിരുന്ന ശ്യാം കുമാറിനെ പുലർച്ചെ 5ന് വീട്ടുകാർ ഉണർന്നപ്പോൾ കണ്ടില്ല. തുടർന്ന് സമീപപ്രദേശങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താതെ വന്നതോടെ കുടുംബം വൈക്കം പൊലീസിൽ പരാതി നൽകി. ജോലിസമ്മർദം ഉണ്ടായിരുന്നതായി പൊലീസിനു നൽകിയ മൊഴിയിൽ പറഞ്ഞതായി കെഎസ്ഇബി ജീവനക്കാരിയായ ഭാര്യ ദീപ പറഞ്ഞു.
വൈക്കം ∙ വേമ്പനാട്ടുകായലിൽ പോളയും പായലും; മത്സ്യ തൊഴിലാളികൾ ദുരിതത്തിൽ. കാറ്റ് ശക്തമായതോടെ രണ്ടാഴ്ചയോളമായി കുട്ടനാടൻ മേഖലയിൽ നിന്നും വലിയ തോതിൽ പോളപ്പായൽ കായലിന്റെ നീരൊഴുക്ക് നിലച്ച പ്രദേശങ്ങളായ തലയാഴം, കൊതവറ, ടിവിപുരം, വൈക്കം നഗരസഭ പ്രദേശം എന്നിവിടങ്ങളിലെ തീരങ്ങളിൽ അടിഞ്ഞു കൂടിയ നിലയിലാണ്. പായൽ
വൈക്കം ∙ തെരുവുനായ ശല്യം രൂക്ഷം, ഭയന്നു വിറച്ച് ജനം. മഹാദേവ ക്ഷേത്രത്തിന്റെ തെക്കേനടയിലും സമീപ പ്രദേശങ്ങളിലുമാണ് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. പുലർച്ചെ പത്രവിതരണത്തിനു പോകുന്നവരുടെ നേർക്ക് കൂട്ടമായി എത്തുന്ന നായ്ക്കൾ കുരച്ച് അടുക്കുന്നത് പതിവാണ്. വണ്ടിയിൽ കൊണ്ടുവന്ന് ഇറക്കിയിടുന്ന
വൈക്കം ∙ ആചാരപ്പെരുമയോടെ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിറയും പുത്തരിയും നടന്നു. മേൽശാന്തിമാരായ ടി.ഡി.നാരായണൻ നമ്പൂതിരി, ടി.എസ്.നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനുപ് നമ്പൂതിരി, ജിഷ്ണു ദാമോദരൻ എന്നിവരുടെ കാർമികത്വത്തിൽ നടന്ന വിശേഷാൽ പൂജകൾക്ക് ശേഷം നിറപുത്തരി വൈക്കത്തപ്പനും ഉപദേവതമാർക്കും
വൈക്കം ∙ നഗരത്തിലെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാൻ നഗരസഭ പിഡബ്ല്യുഡി, ആർടിഒ ഡിപ്പാർട്മെന്റുകൾ എടുക്കുന്ന നടപടി താൽക്കാലികമായി നിർത്തി വയ്ക്കണമെന്നും തൊഴിലാളികളുമായും, യൂണിയൻ നേതൃത്വവുമായും ചർച്ച നടത്തിയതിനു ശേഷം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധം വഴിയോരത്ത് കച്ചവടം നടത്തുന്നതിനുള്ള അനുവാദം
വൈക്കം ∙ റോഡ് നിർമാണത്തിന് പുതിയ യന്ത്രങ്ങൾ വന്നതോടെ പൊതുമരാമത്തു വകുപ്പിന്റെ റോഡ് റോളർ മിക്കതും ഉപേക്ഷിച്ച നിലയിലായി. കുടവെച്ചൂർ പോസ്റ്റ് ഓഫിസിന് സമീപം 10 വർഷത്തിലധികമായി റോഡ് റോളർ കാടുകയറി തുരുമ്പെടുത്ത് നശിക്കുകയാണ്. മറ്റൊന്ന് സമീപത്തെ വർക്ഷോപ്പിൽ 15 വർഷത്തിൽ അധികമായി വെറുതെ കിടക്കുന്നു.
മറവൻതുരുത്ത് ∙ വെള്ളൂരിനു പിന്നാലെ മറവൻതുരുത്തിലും മാലിന്യം തള്ളൽ. മാലിന്യവുമായി വന്ന മിനി ലോറി പഞ്ചായത്ത് അധികൃതർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഇന്നലെ പട്ടാപ്പകൽ ഒന്നരയോടെ കുലശേഖരമംഗലം മൂഴിക്കൽ വിജ്ഞാനപ്രദായിനി വായനശാലയ്ക്കു സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കെട്ടിട നിർമാണം പൂർത്തീകരിച്ച
വൈക്കം ∙ ഉല്ലല-ടിവിപുരം റോഡിൽ കൊതവറ പാലം അപകടഭീഷണിയിൽ. കാലപ്പഴക്കത്താൽ പാലത്തിന്റെ 4 തൂണുകളുടെയും കോൺക്രീറ്റ് അടർന്ന് കമ്പികൾ ദ്രവിച്ച നിലയിലാണ്.കരിയാർ സ്പിൽവേ വന്നതോടെ ഈ റോഡിൽ വാഹനത്തിരക്കു കൂടി. സ്കൂൾവാഹനങ്ങളും ഭാരം കയറ്റി വരുന്ന വാഹനങ്ങളും ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ഈ
വൈക്കം ∙ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും വേണ്ടി ലോക മലയാളി കൗൺസിൽ പരിസ്ഥിതി വിഭാഗം, ഗ്രീൻ വേൾഡ് ഫൗണ്ടേഷൻസ്, മധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി എന്നിവരുടെ നേതൃത്വത്തിൽ വൈക്കം മഹാദേവ കോളജിൽ നടന്ന സമ്മേളനം സി.കെ.ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോളജ്
Results 1-10 of 74