Activate your premium subscription today
തിരുവനന്തപുരം ∙ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപറേഷനുകളുടെ ഭരണം പിടിക്കാൻ സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ കോൺഗ്രസ് രംഗത്തിറക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കൊച്ചിയിലും എഐസിസി പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയ്ക്കു കോഴിക്കോട്ടും കെപിസിസി പ്രസിഡന്റ് കെ.സുധാകരനു കണ്ണൂരിലും ചുമതല നൽകി.
കോഴിക്കോട്∙ നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് വിവിധ വകുപ്പുകൾ സംയുക്തമായി നടപടികൾ സ്വീകരിക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ്. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി മേയറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട്∙ കോർപറേഷൻ പരിധിയിൽ മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധി വ്യാപനത്തിനെതിരെ ജാഗ്രതാ നടപടി. ഐസ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ചുരണ്ടി ഐസ് പോലുള്ള ഭക്ഷണ സാധനങ്ങൾ ജൂൺ 1 വരെ നിരോധിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നു മേയർ ബീന ഫിലിപ്പ് പറഞ്ഞു. മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നത് തടയാൻ ഹോട്ടലുകളിലെ കുടിവെള്ളം സർക്കാർ ലാബുകളിൽ
കോഴിക്കോട് ∙ കോർപറേഷൻ അജൈവ മാലിന്യ ശേഖരണത്തിനായി ഹരിതകർമ സേനയ്ക്കു നൽകിയ ഇ ഓട്ടോകൾ ഓടാതെ കിടക്കുന്നതു കാരണം ബാറ്ററി ഉൾപ്പെടെ നശിക്കാൻ സാധ്യത. ജനുവരി 12 നാണു 30 ഇ ഓട്ടോകൾ ഹരിതകർമ സേനയ്ക്കു നൽകുന്ന ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചത്. അന്നു മുതൽ ഓട്ടോകൾ ടഗോർ ഹാൾ വളപ്പിൽ കിടക്കുകയാണ്.
കോഴിക്കോട് ∙ 1238.69 കോടി രൂപ വരവും 1178.29 കോടി രൂപയുടെ ചെലവും കണക്കാക്കുന്ന കോർപറേഷൻ ബജറ്റ് ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് അവതരിപ്പിച്ചു. നടപ്പുസാമ്പത്തിക വർഷത്തെ 99.39 കോടി രൂപയുടെ നീക്കിയിരിപ്പ് ഉൾപ്പെടെയുള്ളതാണ് പുതിയ സാമ്പത്തിക വർഷത്തെ വരവ്.വസ്തു നികുതിയിനത്തിൽ 64 കോടി രൂപയും ഭൂമിയുടെയും
കോഴിക്കോട്∙ പുതിയ ടഗോർ ഹാൾ നിർമാണത്തിന് കോർപറേഷൻ നടപടികൾ സജീവമായി. പുതിയ ടഗോർ ഹാൾ നിർമിക്കാൻ കോർപറേഷന്റെ ആർക്കിടെക്ടുമാരുടെ പാനലിൽനിന്ന് 6 പേർ സമർപ്പിച്ച പദ്ധതി രൂപരേഖകളുടെ ആദ്യഘട്ട അവതരണവും പരിശോധനയും പൂർത്തിയായി. വിവിധ സ്ഥിരം സമിതി അധ്യക്ഷരും ധനകാര്യ കമ്മിറ്റിയംഗങ്ങളും എൻജിനീയറിങ് വിഭാഗം
കോഴിക്കോട്∙ കോതി, ആവിക്കൽ മാലിന്യ പ്ലാന്റ് നിർമാണത്തിനെതിരെ സമരം ചെയ്തവർ തീവ്രവാദികളാണെന്ന് കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് നടത്തിയ പരാമർശത്തിനെതിരെ പയ്യാനക്കൽ മേഖലാ മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. പി.വി.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. എസ്.വി.അർശുൽ അഹമദ്
ബേപ്പൂർ ∙ മത്സ്യബന്ധന ഹാർബർ മേഖലയിലെ ജലക്ഷാമം പരിഹരിക്കാൻ നടപടി. അമൃത് പദ്ധതിയിൽ കുടിവെള്ളം എത്തിക്കാൻ പൈപ്പ് ലൈൻ സ്ഥാപിച്ചു തുടങ്ങി. കോർപറേഷൻ നേതൃത്വത്തിൽ ജല അതോറിറ്റിയാണു പ്രവൃത്തി നടത്തുന്നത്. ഹാർബർ റോഡ് ജംക്ഷൻ മുതൽ ഹാർബർ ഗേറ്റ് വരെ 300 മീറ്ററിൽ ഇരുവശത്തും പൈപ്പ് ലൈൻ സ്ഥാപിക്കും. മേഖലയിലെ
കോഴിക്കോട് ∙ യുനെസ്കോയുടെ സാഹിത്യ നഗരം പദവി ലഭിച്ച കോഴിക്കോടിന്റെ തുടർ പരിപാടികൾക്കു ക്രിയാത്മക നിർദേശവുമായി സാമൂഹിക–സാംസ്കാരിക– വാണിജ്യ മേഖലയിൽ നിന്നുള്ള പ്രമുഖർ ഒത്തുകൂടി. കോർപറേഷന്റെ നേതൃത്വത്തിൽ നഗരത്തിൽ രാജ്യാന്തര സാഹിത്യോത്സവം സംഘടിപ്പിക്കണമെന്നും അത് നിലവിലുള്ളവയിൽ നിന്നു
കോഴിക്കോട്∙ സാഹിത്യനഗര പദവിക്കു പിന്നാലെ, രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിലും ഇടംപിടിച്ച് കോഴിക്കോട് നഗരം. പുലരുവോളം സജീവമായ ബീച്ച്, ഏതു രാത്രിയിലും നിർഭയമായി സഞ്ചരിക്കാവുന്ന റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ്, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമങ്ങളിലെ കുറവ്,
Results 1-10 of 110