Activate your premium subscription today
ബത്തേരി∙ മുത്തശ്ശിയെ യുവാവ് കഴുത്തുഞെരിച്ച് കൊന്നു. ചീരാൽ വരിക്കേരി റജിനിവാസ് രാഹുൽരാജ് (28) ആണ് മുത്തശ്ശി തങ്കമ്മയെ (കമലാക്ഷി–72) കഴുത്തുഞെരിച്ച് കൊന്നത്.
ബത്തേരി ∙ തെങ്ങുകയറ്റ യന്ത്രത്തിൽ ഒരു കാൽ മാത്രം കുടുങ്ങി തെങ്ങിന്റെ മുകളിൽ തലകീഴായി പത്തുമിനിറ്റോളം തൂങ്ങി കിടന്നപ്പോൾ ജീവിതം അവസാനിച്ചെന്നാണ് ഇബ്രാഹിം കരുതിയത്. പ്രാർഥനയ്ക്ക് മുകളിൽ നിന്നു വിളി കേട്ട ദൈവം പക്ഷേ രക്ഷകനെ അയച്ചതു താഴെ നിന്നാണ്.
ബത്തേരി∙വഴി വിളക്കുകൾ കണ്ണടച്ചതോടെ നൂൽപുഴ പഞ്ചായത്തിലെ കമ്പക്കോടി, നെൻമേനിക്കുന്ന് ഭാഗങ്ങളിൽ യാത്രക്കാർക്ക് ദുരിതമായി. 3 മാസം മുൻപാണ് കമ്പക്കോടി കവലയിലെ വഴി വിളക്ക് കേടായത്. കമ്പക്കോടി ബസ് സ്റ്റോപ്പിൽ ബസിറങ്ങി വനയോര മേഖലയിലൂടെയാണ് പലരും വീട്ടിലേക്ക് പോകുന്നത്. കമ്പക്കോടിയോടു ചേർന്നുള്ള
ബത്തേരി∙ കർഷകരെ സഹായിക്കാൻ സർക്കാർ തുടങ്ങിയ പല പദ്ധതികളും ജില്ലയിൽ പൊടിപിടിക്കുന്നു. അതിന്റെ വലിയ ഉദാഹരണമാണ് അമ്മായിപ്പാലം കാർഷിക മൊത്ത വിപണന കേന്ദ്രം. ഇവിടെ പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാകുന്നില്ലെന്ന് മാത്രമല്ല, വിവിധ ആവശ്യങ്ങൾക്കായി ലക്ഷങ്ങൾ മുടക്കി വാങ്ങിയ വണ്ടികൾ പലതും ഉപയോഗിക്കാതെ
ബത്തേരി∙ കർണാടക ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾക്കു ദാരുണാന്ത്യം. ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്. വയനാട് പൂതാടി സ്വദേശി അഞ്ജു, ഭർത്താവ് മലവയൽ സ്വദേശി ധനേഷ്, ഇവരുടെ എട്ടു വയസ്സുകാരനായ മകൻ എന്നിവരാണു മരിച്ചത്.
നൂൽപ്പുഴയിൽ കോളറ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ 209 പേർ നിരീക്ഷണത്തിൽ. നിലവിൽ പത്ത് പേരാണ് ബത്തേരി താലൂക്ക് ആശുപത്രിയിൽ അതിസാരം പിടിപെട്ട് ചികിത്സയിലുള്ളത്. ഇതിൽ ഒരാൾക്കു കോളറ സ്ഥിരീകരിച്ചു. കോളറ റിപ്പോർട്ട് ചെയ്ത തോട്ടാമൂല കുണ്ടാണംകുന്ന് ഉന്നതി അടക്കം മൂന്ന് പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി.
ബത്തേരി∙ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എസ്ഐ വിജിലൻസ് പിടിയിൽ. സുൽത്താൻ ബത്തേരി എസ്ഐ സി.എം.സാബുവാണ് പിടിയിലായത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 40,000 രൂപയുമായാണ് സാബുവിനെ വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസും സംഘവും പിടികൂടിയത്. ഇന്ന് ഉച്ചകഴിഞ്ഞ് മുന്നരയോടെയാണ് സംഭവം.
ബത്തേരി ∙ മുത്തങ്ങ വനപാതയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. അഞ്ഞൂറോളം പേരാണു വ്യാഴാഴ്ച രാത്രി ഏഴോടെ കുടുങ്ങിയത്. മുത്തങ്ങയ്ക്കും പൊൻകുഴിക്കും ഇടയിൽ ദേശീയപാത 766ൽ വെള്ളം കയറിയതോടെ യാത്ര തടസ്സപ്പെടുകയായിരുന്നു. രാത്രിയിൽ വനപാത കർണാടക അടച്ചതിനാൽ തിരിച്ചുപോകാനും സാധിച്ചില്ല. അഗ്നിശമനസേനയും
ബത്തേരി∙ വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ. പുത്തൻകുന്ന് തീണൂർ ശിവദാസൻ (45) എന്നയാളാണു മരിച്ചത്. കടബാധ്യതയെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് ആരോപണം. ഞായറാഴ്ച രാത്രി 9.30 ഓടെ വീട്ടിനുള്ളിൽ ശിവദാസനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Results 1-10 of 30