Activate your premium subscription today
മാനന്തവാടി ∙ സർവീസ് റദ്ദാക്കുന്നതിന്റെയും വൈകി എത്തുന്നതിന്റെയും പേരിൽ എന്നും പഴി കേൾക്കാൻ വിധിക്കപ്പെടുന്ന കെഎസ്ആർടിസി മുഖം മിനുക്കുന്ന സുന്ദര കാഴ്ചയാണ് മാനന്തവാടിയിൽ. യാത്രികരുടെ മനം കവരാൻ കെഎസ്ആർടിസി സബ് ഡിപ്പോയിൽ ജീവനക്കാർ ചേർന്ന് മലർവാടി ഒരുക്കിയിരിക്കയാണ്. മാലിന്യ മുക്ത നവ കേരളം എന്ന
മാനന്തവാടി ∙ കമ്പമല മലനിരകളിൽ 2 ദിനങ്ങളിലായി കത്തി നശിച്ചത് 20 ഹെക്ടറിലേറെ വനം. കാടിന് തീയിട്ട സംഭവത്തിൽ വനപാലകർ പിടികൂടിയ തൃശ്ശിലേരി തച്ചറക്കൊല്ലി ഉന്നതിയിലെ വെള്ളച്ചാലിൽ സുധീഷിന്റെ (27) അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഞ്ചാവ് കേസിൽ അടക്കം
മാനന്തവാടി ∙ തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴയിലെ ജനവാസമേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം. വനം വകുപ്പ് സ്ഥാപിച്ച 43-ാം മൈലിലെ ജനവാസ മേഖലയിലെ ക്യാമറയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞു. തുടർന്ന് വനപാലകർ നിരീക്ഷണം ശക്തമാക്കി. പേരിയ റേഞ്ചിലെ വരയാൽ ഫോറസ്റ്റ് സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. ബേഗൂർ
മാനന്തവാടി ∙ കത്തിയെരിയുന്ന കുംഭമാസ വെയിലിനൊപ്പം ആശങ്കയായി കാട്ടുതീയും. ഇന്നലെ തലപ്പുഴ കമ്പമലയിൽ ഉണ്ടായ കാട്ടുതീ വനപാലകരും അഗ്നിരക്ഷാ സേനയും ഏറെ പണിപ്പെട്ടാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാതെ നിയന്ത്രിച്ചത്.തവിഞ്ഞാൽ പഞ്ചായത്തിലും മാനന്തവാടി നഗരസഭയിലുമായി വ്യാപിച്ചു കിടക്കുന്ന പിലാക്കാവ് കമ്പമല
കൽപറ്റ ∙ നവീകരണത്തിനായി റോഡ് കുത്തി പൊളിച്ചതോടെ മാനന്തവാടി – കൽപറ്റ സംസ്ഥാന പാതയിൽ കമ്പളക്കാട് മുതൽ കൈനാട്ടി വരെ ദുരിതയാത്ര. റോഡിലെ കുഴികൾക്കു പുറമേ രൂക്ഷമായ പൊടിശല്യവും കൂടിയായതോടെ ഇതുവഴിയുള്ള യാത്ര നരകതുല്യമായെന്ന് യാത്രക്കാർ പറയുന്നു. വർഷങ്ങളായി മുടങ്ങിക്കിടന്ന കമ്പളക്കാട് - കൈനാട്ടി റോഡ്
മാനന്തവാടി ∙ സ്വകാര്യ വ്യക്തിയിൽ നിന്നു കൈക്കൂലി വാങ്ങിയ മാനന്തവാടി നഗരസഭ റവന്യു ഇൻസ്പെക്ടർ എം.എം.സജിത്ത്കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെ മാനന്തവാടി ഫോറസ്റ്റ് ഓഫിസിനു സമീപത്ത് വച്ചാണ് കൈക്കൂലിയായി വാങ്ങിയ 10,000 രൂപയുമായി സജിത്ത് വിജിലൻസിന്റെ പിടിയിലായത്.
പഞ്ചാരക്കൊല്ലിയിൽ കടുവ കൊന്ന രാധയുടെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എംപി. ഉച്ചതിരിഞ്ഞ് 1.20നാണ് വീട്ടിലെത്തിയത്. അരമണിക്കൂറോളം കുടുംബത്തോടൊപ്പം ചെലവഴിച്ചു. വീടിന്റെ പണി പൂർത്തിയാക്കുന്നതിന് ആവശ്യമായ സഹായം എത്രയും പെട്ടന്ന് ചെയ്തുനൽകുമെന്ന് അവർ കുടുംബത്തെ അറിയിച്ചു. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ചും ജോലി സംബന്ധമായ കാര്യങ്ങളും ചോദിച്ചറിഞ്ഞു. വന്യമൃഗ ശല്യം മൂലം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു.
മാനന്തവാടി ∙ കടുവ ചത്തെങ്കിലും ഞെട്ടൽ മാറാതെ പണ്ട്യത്തുംപറമ്പിൽ റിജോയും കുടുംബവും. പിലാക്കാവിൽ നിന്ന് പഞ്ചാരക്കൊല്ലിക്ക് പോകുന്ന വഴിയിലാണ് റിജോയുടെ വീട്. ഈ വീടിന്റെ 5 മീറ്റർ മാത്രം അകലെയാണ് കടുവയുടെ ജഡം കണ്ടത്. ‘‘പുലർച്ചെ രണ്ടര മുതൽ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർ വീടിനു സമീപത്തെത്തിയിരുന്നതായി റിജോ പറഞ്ഞു. അഞ്ചു മണിയോടെ കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി.
ആടിനെപ്പോലും പിടിക്കാൻ ശേഷിയില്ലാത്തവിധം പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയ്ക്ക് പരുക്കേറ്റിരുന്നുവെന്ന് പ്രാഥമിക വിവരം. ഇന്ന് പുലർച്ചെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടത്. കഴുത്തിൽ ആഴത്തിലുള്ള മുറിവ് പ്രത്യക്ഷത്തിൽ തന്നെ കാണാമായിരുന്നുവെന്ന് നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ മനോരമ ഓൺലൈനോട് പറഞ്ഞു.
മക്കൾക്ക് അവസാനമായി കാണാൻ മുഖം പോലും ബാക്കിയുണ്ടായിരുന്നില്ല രാധയുടെ മൃതദേഹത്തിൽ. ശവപ്പെട്ടിക്ക് മുകളിൽ പതിപ്പിച്ച ഫോട്ടോയിൽ കെട്ടിപ്പിടിച്ചു മകൾ അനീഷ പൊട്ടിക്കരഞ്ഞപ്പോൾ കണ്ടുനിന്നവർ സങ്കടം അടക്കാൻ പാടുപെട്ടു. കടുവ കൊന്ന പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ രാധയുടെ തല പൂർണമായും കടുവ ഭക്ഷിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് പതിനൊന്നരയോടെയാണ് മൃതദേഹം സംസ്കരിച്ചത്.
Results 1-10 of 53