Activate your premium subscription today
ആറു ലക്ഷം മഞ്ഞ കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻപിഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ കാർഡ് ഉടമകൾക്കും സർക്കാർ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തിരുന്നു.ഇപ്പോൾ ഈ വർഷത്തെ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ അടിവസ്ത്രത്തിന്റെ അവശിഷ്ടം കണ്ടെത്തിയെന്ന അവകാശവാദവുമായി ഒരു വിഡിയോ
ഗോവയിൽ റേഷൻ വിതരണത്തിന് കേരളത്തിൽ നിന്നുള്ള വാതിൽപ്പടി വിതരണക്കാരുടെ സഹായം തേടി ഗോവ സിവിൽ സപ്ലൈസ് കോർപറേഷൻ. റേഷൻ വിതരണത്തിനായുള്ള പുതിയ ഇ ടെൻഡറിൽ കൂടുതൽ ട്രാൻസ്പോർട്ട്് കോൺട്രാക്ടേഴ്സിന്റെ പങ്കാളിത്തം ഉറപ്പാക്കാനാണ് കേരളത്തിലെ വാതിൽപ്പടി വിതരണക്കാരുടെയും/ ഏജൻസികളുടെയും പങ്കാളിത്തം ആവശ്യപ്പെട്ടു കേരള സിവിൽ സപ്ലൈസ് കോർപറേഷന് കത്തയച്ചത്.
തിരുവനന്തപുരം∙ ഓണക്കാലത്ത് അവശ്യ, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾക്കു സിവിൽ സപ്ലൈസ് കോർപറേഷനു 225 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ബജറ്റ് വിഹിതത്തിനു പുറമേ 120 കോടി രൂപയാണു സപ്ലൈകോയ്ക്ക് അധികമായി ലഭ്യമാക്കിയത്. വിപണി ഇടപെടലിനായി ഈ സാമ്പത്തിക വർഷത്തെ ബജറ്റ് വകയിരുത്തൽ
ലണ്ടൻ∙ ടെസ്റ്റ് ക്രിക്കറ്റിൽ 6,000 റൺസും 200ൽ അധികം വിക്കറ്റുകളും സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. വെസ്റ്റിൻഡീസ് ഇതിഹാസം ഗാരി സോബേഴ്സും ദക്ഷിണാഫ്രിക്കന്‍ താരം ജാക്വസ് കാലിസുമാണ് മുൻപ് അപൂര്‍വ നേട്ടത്തിലെത്തിയ താരങ്ങൾ. ലോര്‍ഡ്സിൽ വെസ്റ്റിൻഡീസിനെതിരായ
പത്തനംതിട്ട ∙ സിവിൽ സപ്ലൈസ് വകുപ്പിലെ സ്ഥലംമാറ്റത്തിനു സിപിഐ നേതാവ് പണം വാങ്ങിയെന്ന് ആരോപണം. ഇക്കാര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനു കോന്നിയിലെ സിപിഐ പ്രാദേശിക നേതാവ് കത്തയച്ചു.
മൂന്നാർ ∙ റേഷൻ കടകൾ വഴി വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ഡിപ്പോയിലെ ടാങ്കറിൽ നിന്നു മോഷണം പോയ മണ്ണെണ്ണയ്ക്കു പകരം കണക്കു കൃത്യമാക്കാൻ വെള്ളംനിറച്ച സംഭവത്തിൽ സിവിൽ സപ്ലൈസ് വകുപ്പ് വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ചു. മൂന്നാർ ടൗണിനു സമീപം പഞ്ചായത്ത് സപ്ലൈകോ സൂപ്പർ മാർക്കറ്റിനോടു ചേർന്നുള്ള മണ്ണെണ്ണ ഡിപ്പോയിലാണു തട്ടിപ്പ് നടന്നത്.
തിരുവനന്തപുരം ∙ ഭക്ഷ്യപൊതുവിതരണ വകുപ്പിൽ ചട്ടംലംഘിച്ചുള്ള അന്തർജില്ലാ സ്ഥലംമാറ്റങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കാനും എത്ര പേർക്കു ക്രമവിരുദ്ധമായി സ്ഥലംമാറ്റം നൽകിയെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ഭക്ഷ്യപൊതുവിതരണ കമ്മിഷണറോട് ഭക്ഷ്യസെക്രട്ടറി ആവശ്യപ്പെട്ടു. സിപിഐ അനുകൂല സംഘടനയുടെ സംസ്ഥാന നേതാവിന്റെ അപേക്ഷ പരിഗണിച്ച്, അദ്ദേഹത്തിന് ചട്ടവിരുദ്ധമായി സ്ഥലംമാറ്റം നൽകിയെന്ന പരാതിയിലാണു നടപടി. തൃശൂരിലേക്കു സ്ഥലംമാറ്റം നൽകിയ നേതാവിനെ ചുരുങ്ങിയ കാലത്തിനുള്ളിൽ തിരുവനന്തപുരത്ത് ഭക്ഷ്യപൊതുവിതരണ കമ്മിഷണറുടെ ഓഫിസിലേക്കു സീനിയർ ക്ലാർക്കായി മാറ്റിയതാണ് പരാതിക്കിടയാക്കിയത്.
കോട്ടയം ∙ വ്യാജ സമ്മതപത്രം നൽകി പിഎസ്സി റാങ്ക് ലിസ്റ്റിൽ നിന്ന് പേരു നീക്കി തട്ടിപ്പു നടത്തിയ സംഭവത്തിൽ പിഎസ്സി കൊടുത്ത പരാതിയിൽ കോടതി കേസെടുത്തു. സിവിൽ സപ്ലൈസ് കോർപറേഷനിലെ അസി. സെയിൽസ്മാൻ തസ്തികയിലെ നിയമനത്തിൽ 2021 ഒക്ടോബറിലുണ്ടായ തട്ടിപ്പിലാണ് ഇപ്പോൾ കേസെടുത്തത്.
തിരുവനന്തപുരം ∙ മാർച്ചിൽ സംസ്ഥാനത്തു റേഷൻ വാങ്ങിയ കാർഡ് ഉടമകളുടെ എണ്ണത്തിൽ ഒന്നേകാൽ ലക്ഷം പേരുടെ കുറവ്. ഫെബ്രുവരിയിൽ റേഷൻ വാങ്ങിയ കാർഡ് ഉടമകളുടെ എണ്ണം 78,81,225 ആയിരുന്നെങ്കിൽ മാർച്ചിൽ ഇത് 77,55,843 ആയി കുറഞ്ഞു. ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ 1,42,090 പേരുടെ കുറവാണ് ഉണ്ടായതെന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കോട്ടയം ∙ റേഷൻകടകൾ വഴി വിതരണം ചെയ്യാൻ സപ്ലൈകോ ഭക്ഷ്യഭദ്രതാ ഗോഡൗണിൽ (എൻഎഫ്എസ്എ) എത്തിച്ച ഭക്ഷ്യധാന്യങ്ങളിൽ വലിയ കുറവു കണ്ടെത്തി. മറ്റൊരു ഗോഡൗണിൽ ലക്ഷങ്ങൾ വിലയുള്ള ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാതെ കെട്ടിക്കിടന്നു നശിച്ചതിനെപ്പറ്റി അന്വേഷണവും തുടങ്ങി. സിവിൽ സപ്ലൈസ് കോർപറേഷന്റെ മാവിളങ്ങിലുള്ള (ചിങ്ങവനം) താലൂക്ക് ഗോഡൗണിൽ 70.8 ടൺ ഭക്ഷ്യധാന്യങ്ങളുടെ കുറവു കണ്ടെത്തിയതു സപ്ലൈകോ ആഭ്യന്തര പരിശോധനാ വിഭാഗം ഓഡിറ്റിലാണ്.
Results 1-10 of 83