Activate your premium subscription today
തിരുവനന്തപുരം∙ ഡിസംബർ 10ന് നടക്കുന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു. നവംബർ 13, 20 തീയതികളിൽ സംസ്ഥാനത്ത് നടന്ന ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതു
പാലക്കാട് ∙ സന്ദീപ് വാരിയർക്കെതിരെ സിപിഎം പത്രപ്പരസ്യം നൽകിയത് മുന്കൂര് അനുമതി വാങ്ങാതെ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണ് വോട്ടെടുപ്പിനു തലേന്ന് പരസ്യം പ്രസിദ്ധീകരിച്ചത് എന്നാണ് വിവരം. തിരഞ്ഞെടുപ്പു കാലത്ത് ഇത്തരം പരസ്യങ്ങൾ നൽകാൻ ജില്ലാ കലക്ടർ അധ്യക്ഷനായ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വേണം.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. പതിനൊന്ന് ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്നു മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പുകാലത്തു പരിശോധന നടത്തുമ്പോൾ മാന്യമായും മര്യാദയോടെയും പെരുമാറണമെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം പാലക്കാട്ടെ ഹോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലംഘിക്കപ്പെട്ടു. വനിതകളുടെ പഴ്സും മറ്റും വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പരിശോധിക്കരുതെന്നും കമ്മിഷന്റെ
തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2025ന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ള 9 നിയമസഭാ മണ്ഡലങ്ങൾ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിൽനിന്ന് ഒഴിവാക്കിയതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.
തിരുവനന്തപുരം∙ പ്രണബ് ജോതിനാഥിനെ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറായി നിയമിച്ചു. സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് സെക്രട്ടറിയാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമനത്തിന് അംഗീകാരം നൽകി. സിഇഒ തസ്തിക മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു. സംസ്ഥാനം നൽകിയ പാനലിൽനിന്നാണ് പ്രണബിനെ തിരഞ്ഞെടുത്തത്. 2005
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 1137 തദ്ദേശ സ്ഥാപനങ്ങളിൽ 2011ലെ സെൻസസ് അടിസ്ഥാനമാക്കി വാർഡ് വിഭജനം 2025 മേയിൽ പൂർത്തിയാകും. സർക്കാർ രൂപീകരിച്ച സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷന്റെ 24നു ചേരുന്ന യോഗം വിഭജന മാർഗരേഖയ്ക്ക് അംഗീകാരം നൽകും.
തിരുവനന്തപുരം∙ വരാനിരിക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ ആകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചൂണ്ടു വിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മായാത്തതിനാലാണ് തീരുമാനം. ഈ നിർദ്ദേശം ജൂലൈ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു
തിരുവനന്തപുരം ∙ പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം സൗമ്യ വിജയനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യയാക്കി. 2022 ജൂലൈ 25ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനാണ് നടപടി. 13-ാം വാർഡ് അംഗം ഷിജു പി. കുരുവിള നൽകിയ പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്.
തിരുവനന്തപുരം ∙ ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ ആകെ 2,66,72,979 വോട്ടർമാർ ഉണ്ടെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. 1,26,29,715 പുരുഷൻമാർ, 1,40,43,026 സ്ത്രീകൾ, 238 ട്രാൻസ്ജെൻഡർ എന്നിങ്ങനെയാണു കണക്ക്. കഴിഞ്ഞ ജനുവരി ഒന്നിനോ മുൻപോ 18 വയസ്സ് പൂർത്തിയായവരാണു പട്ടികയിൽ.
Results 1-10 of 237