Activate your premium subscription today
പാലക്കാട് / കണ്ണൂർ ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആകാശത്തുനിന്ന് എഫ്ഐആർ ഇടാനാകില്ലെന്ന് മുൻ മന്ത്രിയും മുതിര്ന്ന സിപിഎം നേതാവുമായ എ.കെ. ബാലൻ. റിപ്പോർട്ട് പൂഴ്ത്തിവയ്ക്കേണ്ട ആവശ്യം സർക്കാരിനില്ല. നിലവിലെ റിപ്പോർട്ട് പ്രകാരം കേസെടുക്കുന്നതിനു പ്രായോഗിക തടസ്സങ്ങളുണ്ട്. സർക്കാരിനു വ്യക്തിപരമായ പരാതികൾ ലഭിച്ചിട്ടില്ല.
കണ്ണൂർ∙വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ സ്വീകാര്യത തകർക്കാൻ ആസൂത്രിത ശ്രമം നടക്കുകയാണെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി. ശൈലജയ്ക്ക് എതിരെ മോശമായ രീതിയിൽ അധിക്ഷേപം നടക്കുകയാണ്. സംസ്കാര ശൂന്യമായ വാക്കുകൾ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുകയാണ്. ഇതു തടയാൻ യുഡിഎഫ് സ്ഥാനാർഥി
ശ്രീകണ്ഠപുരം (കണ്ണൂർ) ∙ 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ ഏരുവേശ്ശി കെകെഎൻഎം എയുപി സ്കൂളിലെ 109–ാം ബൂത്തിൽ സിപിഎം 57 കള്ളവോട്ടുകൾ ചെയ്തെന്ന കേസ് 68–ാം തവണയും മാറ്റിവച്ചു. ഏപ്രിൽ 5 ലേക്കാണു മാറ്റിയത്. കള്ളവോട്ട് നടന്നെന്ന പേരിൽ 5 പോളിങ് ഉദ്യോഗസ്ഥർ പ്രതികളായ കേസാണിത്. തിരഞ്ഞെടുപ്പിൽ കെ.സുധാകരനെതിരെ പി.കെ.ശ്രീമതി 6,566 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു ജയിച്ചത്.
കഴിഞ്ഞ 2 ലോക്സഭാ തിരഞ്ഞെടുപ്പിലും അരസമ്മതത്തോടെയാണു കെ.സുധാകരൻ കണ്ണൂരിൽ മത്സരിച്ചത്. ഒന്നിൽ തോറ്റപ്പോൾ, രണ്ടാമത്തേതിൽ ജയിച്ചു. ഇക്കുറി കാൽസമ്മതം മാത്രം– ഹൈക്കമാൻഡ് സമ്മർദം മുറുകിയാൽ മാത്രം മത്സരിക്കും. 2019 ൽ മത്സരിച്ചപ്പോൾ കെപിസിസിയുടെ 3 വർക്കിങ് പ്രസിഡന്റുമാരിൽ ഒരാളായിരുന്നു. ഇപ്പോൾ ഒരേയൊരു കെപിസിസി പ്രസിഡന്റ്. സംസ്ഥാനം മുഴുവൻ ഓടിയെത്തണം. ആ തിരക്കാണു മത്സരരംഗത്തു നിന്നൊഴിവാകാനൊരു കാരണം. മത്സരിക്കണമെന്നു നിർബന്ധിച്ചാൽ 2 ചുമതലകളും ഒരുമിച്ചു നിർവഹിക്കാനുള്ള അനുമതി കൂടി ഹൈക്കമാൻഡ് നൽകേണ്ടിവരും.
തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരായ പ്രതിഷേധ ശൃംഖലയായി ഡിവൈഎഫ്ഐ ഇന്ന് കേരളത്തിൽ മനുഷ്യച്ചങ്ങല തീർക്കും. കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽ നിന്നാരംഭിച്ച് തിരുവനന്തപുരം രാജ്ഭവൻ വരെ നീളുന്ന മനുഷ്യച്ചങ്ങല ദേശീയ പാത വഴിയാണ് നീളുന്നത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ഒഴികെ മറ്റു ജില്ലകളിലൂടെയെല്ലാം ചങ്ങല തീർക്കും. വയനാട്ടിൽ കൽപറ്റ മുതൽ മുട്ടിൽ വരെ 10 കിലോമീറ്റർ ഉപചങ്ങലയും തീർക്കുന്നുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലയിലെ പ്രവർത്തകർ സമീപജില്ലകളിലെ ചങ്ങലയിൽ പങ്കാളികളാകും. റോഡിന്റെ പടിഞ്ഞാറു വശം ചേർന്ന് ഗതാഗതക്കുരുക്കുണ്ടാകാതെയാകും ചങ്ങല തീർക്കുകയെന്ന് നേതാക്കൾ അറിയിച്ചു.
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മന്ത്രിയടക്കം മുതിർന്ന നേതാക്കളെ എൽഡിഎഫ് കളത്തിലിറക്കുമെന്നു സൂചന. വിജയസാധ്യത മാത്രമാകും സ്ഥാനാർഥിനിർണയ മാനദണ്ഡം. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ (പാലക്കാട്), കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.എം.തോമസ് ഐസക് (എറണാകുളം), എളമരം കരീം (കോഴിക്കോട്), മന്ത്രി കെ.രാധാകൃഷ്ണൻ (ആലത്തൂർ), പി.കെ.ശ്രീമതി, കെ.കെ.ശൈലജ (കണ്ണൂർ, കാസർകോട്), കെ.ടി.ജലീൽ (പൊന്നാനി) തുടങ്ങിയവർക്കാണു സാധ്യത.
ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ രംഗത്തുളള വനിതകൾ ദീർഘകാലമായി കാത്തിരുന്ന വനിതാസംവരണ ബിൽ പാസായ ഈ ചരിത്ര മുഹൂർത്തത്തിൽ ‘ക്രോസ് ഫയറിൽ’ സംസാരിക്കാനെത്തുന്നത് പ്രമുഖ സിപിഎം നേതാവും ജനാധിപത്യ വനിതാ അസോസിയേഷന്റെ ദേശീയ അധ്യക്ഷയുമായ പി.കെ.ശ്രീമതിയാണ്. വിഎസ് സർക്കാരിന്റെ കാലത്ത് കേരളത്തിന്റെ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതി സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമാണ്; പാർട്ടിയുടെ സംസ്ഥാന നേതൃനിരയായ 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിലെ ഏക വനിതയും. മുൻലോക്സഭാംഗം കൂടിയായ ശ്രീമതി വനിതകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പാർട്ടിയുടെയും ജനാധിപത്യ അസോസിയേഷന്റെയും പോരാട്ടങ്ങളിൽ എപ്പോഴും നേതൃപരമായ പങ്ക് വഹിക്കുന്നു. പാർലമെന്റിലും നിയമസഭകളിലും 33% സീറ്റ് സ്ത്രീകൾക്കായി സംവരണം ചെയ്തുകൊണ്ടുള്ള നിയമം പാസാക്കിയ നടപടിയെ അംഗീകരിക്കുമ്പോഴും അതിൽ പ്രതിപക്ഷം ഉള്ളുകളികളും പഴുതുകളും ദർശിക്കുന്നു. ബില്ലിനെക്കുറിച്ചുള്ള ബിജെപി വിരുദ്ധ ചേരിയുടെ സന്ദേഹങ്ങൾ ഇവിടെ ശ്രീമതി തുറന്നു പ്രകടിപ്പിക്കുന്നു. ഒപ്പം രാഷ്ട്രീയ പാർട്ടികളിലെ പുരുഷാധിപത്യ സമീപനത്തെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളും വ്യക്തിപരമായി നേരിട്ട പ്രതിസന്ധികളും വിവരിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് പി.കെ.ശ്രീമതി സംസാരിക്കുന്നു.
തിരുവനന്തപുരം∙ എകെജി സെന്ററിൽ കഴിഞ്ഞ വർഷം നടന്ന പടക്കമേറിനു പിന്നാലെ കലാപാഹ്വാനം നടത്തിയെന്ന പരാതിയിൽ സിപിഎം നേതാക്കളായ ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും ജില്ലാ കോടതിയുടെ നോട്ടിസ്. ഇവർക്കെതിരെ കേസെടുക്കണമെന്ന പായിച്ചറ നവാസിന്റെ പരാതിയിലാണ് ഉത്തരവ്. ഈ പരാതി മജിസ്ട്രേട്ട് കോടതി കഴിഞ്ഞ
കണ്ണൂർ∙ ഓണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പാറുണ്ടെന്നു താൻ പറഞ്ഞുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റുമായ പി.കെ.ശ്രീമതി റൂറൽ എസ്പിക്ക് പരാതി നൽകി.
കണ്ണൂർ∙ വാട്സ് ആപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ. ശ്രീമതി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കണ്ണൂർ റൂറൽ എസ്പി ക്ക് പരാതി നൽകിയിട്ടുണ്ടെന്നും പി.കെ. ശ്രീമതി
Results 1-10 of 22