Activate your premium subscription today
ചങ്ങനാശേരി∙ ബിജെപി വിട്ട് കോൺഗ്രസ് പാർട്ടിയിൽ ചേർന്ന സന്ദീപ് വാരിയർ പെരുന്ന എൻഎസ്എസ് ആസ്ഥാനത്തെത്തി ജി. സുകുമാരൻ നായരെ സന്ദർശിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സന്ദർശനം. രാഷ്ട്രീയ ജീവിതത്തിലെ നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ ജനറൽ സെക്രട്ടറിയുടെ അനുഗ്രഹം തേടിയിട്ടുണ്ടെന്നും ഇത്തവണയും തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് അനുഗ്രഹം തേടിയിരുന്നതായും സന്ദീപ് വാരിയർ ഫെയ്സ്ബുക്കിൽ കുറിച്ചു.
ചങ്ങനാശേരി ∙ നായർ സമുദായത്തെ അവഗണിക്കത്തക്ക സാഹചര്യങ്ങൾ ഇന്നു നിലനിൽക്കുന്നില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ചങ്ങനാശേരി താലൂക്ക് എൻഎസ്എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ 111-ാം വിജയദശമി നായർമഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മത-സാമുദായിക സംഘടനകളോടും രാഷ്ട്രീയ പാർട്ടികളോടും സർക്കാരുകളോടും എൻഎസ്എസ് സൗഹൃദത്തോടെയാണ് നിലകൊള്ളുന്നത്.
കോട്ടയം∙ പൂജ വയ്പിനോട് അനുബന്ധിച്ച് 11ന് പൊതു അവധിയായി പ്രഖ്യാപിച്ച സർക്കാർ നടപടി ഉചിതവും സ്വാഗതാർഹവുമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ‘നവരാത്രിയോടനുബന്ധിച്ചുള്ള പൂജവയ്പ് ഈ വർഷം 11ന് പകരം 10-ാം തീയതി വൈകിട്ട് ആക്കേണ്ടിവന്നത് അഷ്ടമി നാളിന്റെ കുറച്ച് നാഴിക 10-ാം തീയതി പകൽസമയത്ത്
ചങ്ങനാശേരി ∙ എൻഎസ്എസ് ജനറൽ സെക്രട്ടറിക്കും ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾക്കുമെതിരെ നിയമനടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. 2013ലെ കമ്പനി നിയമം എൻഎസ്എസിനു ബാധകമാണെന്നു പറഞ്ഞ് ചിലർ നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ കൊച്ചി ബെഞ്ച് മുൻപാകെ പെറ്റീഷൻ ഫയൽ ചെയ്തിരുന്നു. അതിനെതിരെ എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചു.
തട്ടയിൽ (പത്തനംതിട്ട) ∙ നായർ സമുദായത്തിനു ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിയമങ്ങളിൽ മാറ്റം വരുത്തി ഇല്ലാതാക്കാനാണു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആലോചിക്കുന്നതെന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ പറഞ്ഞു. എൻഎസ്എസ് ഒന്നാം നമ്പർ കരയോഗമായ ഇടയിരേത്ത് ഭവനത്തിലെ മന്നം സ്മാരക ക്ഷേത്ര സമർപ്പണവും
ശ്രീജിത്ത് പണിക്കർക്കെതിരായ പരാമർശത്തിൽ കെ.സുരേന്ദ്രൻ മാപ്പ് പറയണമെന്ന്, ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടെന്ന അവകാശവാദത്തോടെ ഒരു ന്യൂസ്കാർഡ് ഫെയ്സ്ബുക്കിൽ വൈറലാകുന്നുണ്ട്.
ചങ്ങനാശേരി ∙ രണ്ടു കേന്ദ്രമന്ത്രിസ്ഥാനം കേരളത്തിനു ലഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സുരേഷ് ഗോപിയോടു കേന്ദ്രമന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇത്തരത്തിലുള്ള പ്രചാരണം അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം വിജയിക്കണമെങ്കിൽ
ചങ്ങനാശേരി∙ കേരളത്തിൽനിന്നു രണ്ടു കേന്ദ്ര മന്ത്രിമാരെ കിട്ടിയതിൽ സന്തോഷമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സുരേഷ് ഗോപി മന്ത്രിയാകുന്നതിൽ ഇടപെടൽ നടത്തിയിട്ടില്ല. സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം എൻഎസ്എസിന്റെ നേട്ടമാണെന്നു പറയുന്നില്ല. ആർക്കുവേണമെങ്കിലും എൻഎസ്എസ് ആസ്ഥാനത്തു വരാമെന്നും
ചങ്ങനാശേരി (കോട്ടയം) ∙ തിരഞ്ഞെടുപ്പുകളിൽ സമദൂര നിലപാടാണ് എൻഎസ്എസ് സ്വീകരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. വാഴപ്പള്ളി സെന്റ്
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിൽ എൻഎസ്എസിന് സമദൂരനിലപാടാണെന്നും സമുദായങ്ങൾക്ക് മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ തുടങ്ങിയ പത്മ കഫെയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Results 1-10 of 120