Activate your premium subscription today
ന്യൂഡൽഹി ∙ വിശ്വ ഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ പങ്കെടുത്തു വിവാദ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖർ കുമാർ യാദവ് സുപ്രീം കോടതി കൊളീജിയത്തിന്റെ മുന്നിൽ ഹാജരായി.
ന്യൂഡൽഹി∙ വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ വിവാദ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനോട് നേരിട്ട് ഹാജരാകാൻ നിർദേശം നൽകി സുപ്രീംകോടതി കൊളീജിയം. ഡിസംബർ 17ന് ഹാജരാകാനാണ് നിർദേശം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് കോളീജിയം തലവൻ. വിഎച്ച്പിയുടെ നിയമവേദി ഹൈക്കോടതി ഹാളിൽ 11ന് നടത്തിയ
ന്യൂഡൽഹി ∙ വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ വിവാദപ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷം ഇംപീച്ച്മെന്റ് നോട്ടിസ് നൽകി. പ്രസംഗം വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതാണെന്ന് 55 എംപിമാർ ഒപ്പിട്ട നോട്ടിസിൽ പറയുന്നു. നേതാക്കളായ ദിഗ്വിജയ് സിങ് (കോൺഗ്രസ്), കപിൽ സിബൽ (എസ്പി), ജോൺ ബ്രിട്ടാസ് (സിപിഎം), സാകേത് ഗോഖലെ (തൃണമൂൽ കോൺഗ്രസ്), മനോജ് കുമാർ ഝാ (ആർജെഡി) എന്നിവർ രാജ്യസഭാ സെക്രട്ടറി ജനറലിനാണു നോട്ടിസ് നൽകിയത്.
ന്യൂഡൽഹി ∙ വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ വിവാദ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷം ഇന്ന് ഇംപീച്ച്മെന്റ് നോട്ടിസ് നൽകും. ഭൂരിപക്ഷത്തിന്റെ താൽപര്യത്തിനനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്നു പറയുന്ന പ്രസംഗത്തിൽ, മുസ്ലിംകൾക്കെതിരെ രൂക്ഷമായ പരാമർശങ്ങളുണ്ടായിരുന്നു.
ന്യൂഡൽഹി ∙ വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ് നടത്തിയ വിവാദ പ്രസംഗത്തിന്റെ വിശദാംശങ്ങൾ ഹാജരാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. പ്രസംഗം സംബന്ധിച്ച മാധ്യമ വാർത്തകൾ ശ്രദ്ധയിൽപെട്ടെന്നും അലഹാബാദ് ഹൈക്കോടതിയോടു വിശദീകരണം തേടിയെന്നും സുപ്രീം കോടതി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കൊല്‍ക്കത്ത ∙ സിംഹങ്ങള്‍ക്കു സീത, അക്ബര്‍ എന്നു പേരിട്ടതില്‍ വിയോജിപ്പ് അറിയിച്ച് കല്‍ക്കട്ട ഹൈക്കോടതി. പേരിട്ടതു ത്രിപുര സര്‍ക്കാരാണെന്നും മാറ്റാമെന്നും ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കി. പട്ടിക്കും പൂച്ചയ്ക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്നു കോടതി ചോദിച്ചു.
കൊല്‍ക്കത്ത∙ സിംഹത്തിന് സീത എന്നു പേരിട്ടാല്‍ എന്താണു ബുദ്ധിമുട്ടെന്ന് വിഎച്ച്പിയോട് കല്‍ക്കട്ട ഹൈക്കോടതി. ഹിന്ദു മതത്തില്‍ മൃഗങ്ങളും ദൈവങ്ങള്‍ അല്ലേയെന്നും ജല്പായ്ഗുഡിയിലെ കല്‍ക്കട്ട ഹൈക്കോടതിയുടെ സര്‍ക്കീറ്റ് ബെഞ്ച് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ചോദിച്ചു. 'അക്ബര്‍' എന്ന ആണ് സിംഹത്തെയും 'സീത' എന്ന പെണ്‍സിംഹത്തെയും മൃഗശാലയില്‍ ഒന്നിച്ചു പാര്‍പ്പിക്കുന്നതിനെതിരെയാണ് വിശ്വഹിന്ദു പരിഷത്ത് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചത്.
കൊൽക്കത്ത ∙ ‘അക്ബർ’ എന്ന ആൺ സിംഹത്തെയും ‘സീത’ എന്ന പെൺസിംഹത്തെയും മൃഗശാലയിൽ ഒന്നിച്ചു പാർപ്പിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്ത് കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു. ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതാണ് അക്ബറിനെ സീതയ്ക്കൊപ്പം ഒരേ കൂട്ടിലിട്ടത് എന്നാണ് വിഎച്ച്പിയുടെ വാദം. പെൺ സിംഹത്തിന്റെ പേരു മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. ജൽപായ്ഗുഡിയിലെ കൽക്കട്ട ഹൈക്കോടതിയുടെ സർക്കീറ്റ് ബെഞ്ച് കേസ് 20 ന് പരിഗണിക്കും. സംസ്ഥാന വനംവകുപ്പും ബംഗാൾ സഫാരി പാർക്ക് ഡയറക്ടറുമാണ് എതിർകക്ഷികൾ.
കൊൽക്കത്ത∙ സിലിഗുരി സഫാരി പാർക്കിൽ സീത എന്ന പെൺസിംഹത്തെ അക്ബർ എന്ന ആൺസിംഹത്തിനൊപ്പം പാർപ്പിക്കുന്നതിനെതിരെ കൽക്കട്ട ഹൈക്കോടതിയിൽ ഹർജിയുമായി വിശ്വഹിന്ദു പരിഷ്ത്ത് (വിഎച്ച്പി). വിഎച്ച്പി ബംഗാൾ ഘടകമാണ് വനം വകുപ്പ് തീരുമാനം മതവികാരം വ്രണപ്പെടുത്തുന്നതെന്ന് ആരോപിച്ച് കൽക്കട്ട ഹൈക്കോടതിയുടെ ജൽപായ്ഗുരി സർക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.
ന്യൂഡൽഹി∙ ശബരിമല തീർഥാടകർക്ക് നിലയ്ക്കൽ – പമ്പ റൂട്ടിൽ സൗജന്യമായി വാഹനസൗകര്യം ഒരുക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി സംസ്ഥാന സർക്കാരിന് നോട്ടിസ് അയച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ ഹർജിയില്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വാനാഥൻ തുടങ്ങിയവരുടെ ബെഞ്ചാണ് നോട്ടിസ് അയച്ചത്. ആവശ്യത്തിന് കെഎസ്ആർടിസി
Results 1-10 of 36