ADVERTISEMENT

ന്യൂഡൽഹി ∙ വിശ്വ ഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ പങ്കെടുത്തു വിവാദ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖർ കുമാർ യാദവ് സുപ്രീം കോടതി കൊളീജിയത്തിന്റെ മുന്നിൽ ഹാജരായി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് പ്രസംഗത്തെക്കുറിച്ചു ശേഖർ വിശദീകരണം നൽകിയെന്നാണ് വിവരം. വിവാദ പ്രസംഗത്തെക്കുറിച്ചു നേരത്തേ സുപ്രീം കോടതി അലഹാബാദ് ഹൈക്കോടതിയിൽ നിന്നു വിവരം തേടിയിരുന്നു. പ്രസംഗത്തിന്റെ പൂർണരൂപം കൊളീജിയത്തിന്റെ മുൻപാകെയുണ്ട്. 

ഹിന്ദുക്കളാകുന്ന ഭൂരിപക്ഷത്തിന്റെ താൽപര്യത്തിന് അനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്നു പറഞ്ഞ ജസ്റ്റിസ് ശേഖർ, മുസ്‌ലിംകൾക്കെതിരെ രൂക്ഷമായ വിദ്വേഷ പരാമർശങ്ങളും നടത്തിയിരുന്നു. ജസ്റ്റിസ് ശേഖറിനെ കുറ്റവിചാരണ ചെയ്യാൻ രാജ്യസഭയിൽ ഇന്ത്യാസഖ്യം പാർട്ടികൾ നോട്ടിസ് നൽകിയിട്ടുണ്ട്.

English Summary:

Controversial Speech: Justice Shekhar Kumar Yadav's controversial speech sparked impeachment proceedings. The Allahabad High Court judge appeared before the Supreme Court Collegium to explain his remarks made at a Vishva Hindu Parishad event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com