Activate your premium subscription today
ഇന്ത്യ കണ്ട എക്കാലത്തെയും വലിയ സംരംഭകവീര്യത്തിന്റെ പേരാണു ടാറ്റ. വിശ്വാസ്യതയായിരുന്നു അതിന്റെ മുഖമുദ്ര. ഇംഗ്ലിഷുകാർക്കു മാത്രമേ പ്രവേശനമുള്ളൂ എന്നുപറഞ്ഞ് ആഡംബര ഹോട്ടലിന്റെ വാതിലുകൾ തനിക്കു മുന്നിൽ കൊട്ടിയടച്ച സാമ്രാജ്യത്വ ധാർഷ്ട്യത്തിനു മറുപടിയായി താജ്മഹൽ പാലസെന്ന മഹാസംരംഭം കെട്ടിപ്പൊക്കിയ ജാംഷെഡ്ജി ടാറ്റയുടെ ചോരയും നീരുമാണ് അതിന്റെ പൈതൃകം
ഉപ്പ് തൊട്ട് വിമാനം വരെ നീളുന്ന ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയിട്ടാണ് രത്തന്‍ ടാറ്റ വിടവാങ്ങിയത്. ടാറ്റയെന്ന വലിയ ബിസിനസ് സാമ്രാജ്യത്തില്‍ നിരവധി കമ്പനികളാണുള്ളത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 26 കമ്പനികള്‍ വിവിധ മേഖലകളില്‍ മികവുറ്റ പ്രകടനം കാഴ്ച്ചവെക്കുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി
ടാറ്റ വെറും കച്ചവടക്കാരല്ല, മറിച്ച് വ്യവസായികളാണ്– ഇന്ത്യൻ വ്യവസായ ലോകത്തെ ധാരണകളിലൊന്നാണിത്. ഒരുപക്ഷേ എയർ ഇന്ത്യ ടാറ്റയ്ക്ക് സ്വന്തമായപ്പോൾ ഇന്ത്യക്കാർ സന്തോഷിച്ചതിന്റെ കാരണവും ഇതായിരിക്കാം. ടാറ്റാ സ്റ്റീലാണോ, പേടിക്കേണ്ട. വീടു പണിയുന്നവരുടെയും വിശ്വാസം ഇതാണ്. ടാറ്റയുടെ ഏതെങ്കിലും ഒരുൽപന്നം ഉപയോഗിക്കാത്ത ഇന്ത്യക്കാർ കുറവായിരിക്കും. വർഷങ്ങൾകൊണ്ട് ടാറ്റ നേടിയതാണ് ഈ വിശ്വാസം. ടാറ്റയ്ക്ക് പൊതുസമൂഹത്തിലുള്ള ഈ സ്വീകാര്യത, ഗ്രൂപ്പിന്റെ അനേകം കമ്പനികൾ ചേർന്ന് വർഷങ്ങളുടെ പരിശ്രമം കൊണ്ടുണ്ടാക്കിയാതാണ്. ഈ കമ്പനികളെയൊക്കെ നയിച്ചതാകട്ടെ ഇന്ത്യൻ വ്യവസായ ലോകത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരും. അവരിൽ മുന്നിലാണ് കഴിഞ്ഞ ദിവസം അന്തരിച്ച ജാംഷെഡ് ജെ. ഇറാനിയുടെ (86) സ്ഥാനം. ദൗത്യം പൂർത്തിയാക്കി ഇറാനി മടങ്ങുമ്പോൾ ഇന്ത്യൻ വ്യവസായലോകം ഓർക്കുന്നു- വിട, സ്റ്റീൽ മാൻ ഓഫ് ഇന്ത്യ. നാലു പതിറ്റാണ്ട് തന്റെ കർമമണ്ഡലമായിരുന്ന ജാർഖണ്ഡിലെ ജാംഷെഡ്പൂരിലാണ് അദ്ദേഹം അന്തരിച്ചത്. എന്തു കൊണ്ടാണ് ഇറാനിയെ സ്റ്റീൽ മാൻ എന്നു വിളിക്കുന്നത്? ഇന്ത്യയിലെ സ്റ്റീൽ വ്യവസായത്തെ എങ്ങനെയാണ് അദ്ദേഹം നവീകരിച്ചത്? റൂസി മോഡിയെപ്പോലുള്ള പ്രഗത്ഭർ ടാറ്റാ സ്റ്റീൽ ഭരിച്ചിട്ടും ഇറാനിയെയാണ് ഈ മേഖലയിലെ ഏറ്റവും പ്രധാന വ്യക്തിത്വമായി എല്ലാവരും കണക്കു കൂട്ടുന്നത്. എന്തുകൊണ്ടായിരിക്കും അത്? അടിയന്തര കാര്യങ്ങളിൽ പോലും തീരുമാനങ്ങൾ ഉണ്ടാകുന്നത് വളരെ സമയമെടുത്ത്, കാലപ്പഴക്കം വന്ന സാങ്കേതിക വിദ്യ, ആവശ്യത്തിലുമധികം ജീവനക്കാർ... ഇങ്ങനെയൊക്കെയായിരുന്നു ഇറാനി ചുമതല ഏറ്റെടുക്കുമ്പോൾ ടാറ്റാ സ്റ്റീൽ. ഇതെല്ലാം എങ്ങനെ ഒരു മാജിക്കുകാരനെപ്പോലെ, തന്റെ പ്രഫഷനൽ സമീപനത്താൽ മാറ്റിയെടുത്തു ഇറാനി? ആ ജീവിതത്തിലൂടെ ഒരു യാത്ര...
ഇന്ത്യൻ വ്യവസായ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയതായിരുന്നു, ടാറ്റമാരും മിസ്ത്രിമാരും തമ്മിലുള്ള നീണ്ട അഞ്ചു വർഷത്തെ വാശിയേറിയ നിയമ യുദ്ധം. ആ ‘കൊടുങ്കാറ്റിന്’ 2021ൽ താൽക്കാലികമായെങ്കിലും തടയിട്ടതാകട്ടെ സുപ്രീംകോടതിയുടെ ഇടപെടലും. ഇപ്പോൾ സൈറസ് മിസ്ത്രിയുടെ മരണത്തോടെ വീണ്ടും ചർച്ചകളിൽ നിറയുകയാണ്, ഇന്ത്യയിലെ രണ്ട് വ്യവസായ ഭീമന്മാർ നടത്തിയ ആ പോരാട്ടത്തിന്റെ കഥ. എന്താണ് അന്നു സംഭവിച്ചത്? Cyrus Mistry
ന്യൂഡൽഹി∙ എയർ ഇന്ത്യ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. എയർ ഇന്ത്യയുടെ ബോർഡ് അംഗങ്ങൾ രാജിവച്ച്, സർക്കാർ പ്രതിനിധികൾക്കു പകരം ടാറ്റയുടെ അംഗങ്ങൾ ചുമതലയേറ്റു. ഔദ്യോഗിക കൈമാറ്റത്തിനു മുന്നോടിയായി ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ Air India, ,Tata, Narendra Modi, Central Govrnment, Manorama News
രാജ്യത്ത് ജോലി ചെയ്യാൻ ഏറ്റവും മികച്ച സ്ഥാപനമായി വീണ്ടും ടാറ്റാ സ്റ്റീൽ. തുടർച്ചയായ അഞ്ചാം തവണയാണ് ജംഷഡ്പൂർ ആസ്ഥാനമായുള്ള ടാറ്റാ സ്റ്റീലിനെ ഇന്ത്യയിലെ ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഓർഗനൈസേഷനായി തിരഞ്ഞെടുക്കുന്നത്...Tata Steel, Great Place to Work, Human Resources
ന്യൂഡല്‍ഹി∙ കടക്കെണിയിലായ എയര്‍ ഇന്ത്യ ടാറ്റയ്ക്ക് നല്‍കിയേക്കും. ടെന്‍ഡറില്‍ ഉയര്‍ന്ന തുക ടാറ്റയുടേതെന്നാണ് സൂചന. ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റുമാണ് എയര്‍ഇന്ത്യ വാങ്ങുന്നതിന് രംഗത്തുണ്ടായിരുന്നത്. | Air India, Tata Group, Tata Sons, Manorama News, Spice Jet
ഇന്ത്യ സ്വതന്ത്രയായ ശേഷം ടാറ്റയുടെ കത്ത് ക്രാസ് മഫൈക്കു കിട്ടി. അതു വായിച്ച് ബോർഡംഗങ്ങൾ ഞെട്ടി. സഹായിച്ച ജർമ്മൻ എൻജിനീയർമാർക്കു നന്ദി പറഞ്ഞും, പകർന്നുതന്ന സാങ്കേതികനൈപുണിക്കു കനത്ത പ്രതിഫലം വാഗ്ദാനം ചെയ്തുമുള്ള കത്ത്. കരാറില്ലാതിരുന്നതിനാൽ ടാറ്റയ്ക്കു നിയമപരമായ ബാധ്യതയൊന്നുമില്ലായിരുന്നു. പക്ഷേ അതിനപ്പുറമുള്ള അസാധാരണ നൈതികതയാണ് ഇന്ത്യൻ കമ്പനി പുലർത്തിയത്.
Results 1-8