Activate your premium subscription today
മുംബൈ ∙ മൂന്നു മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മഹാരാഷ്ട്ര സർക്കാരിനു മേൽ സമ്മർദം ശക്തമാക്കി മറാഠാ സംവരണ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ നിരാഹാര സമരം പുനരാരംഭിക്കുന്നു. കഴിഞ്ഞ മാസം സമരത്തിൽ നിന്നു പിൻമാറിയപ്പോൾ സർക്കാർ നൽകിയ വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഇന്നു വീണ്ടും സമരം തുടങ്ങുന്നത്. മറാഠകളെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനെതിരെ പിന്നാക്ക വിഭാഗങ്ങൾ പ്രക്ഷോഭരംഗത്തുള്ളതു സർക്കാരിന് തലവേദനയാണ്.
സംവരണം എന്ന ഒറ്റവാക്കുകൊണ്ട് മഹാരാഷ്ട്രയിലെ പല മേഖലകളിലെയും രാഷ്ട്രീയഗതി നിർണയിക്കുന്നു മനോജ് ജരാങ്കെ പാട്ടീൽ. ഹോട്ടൽ തൊഴിലാളിയായി ജീവിതം തുടങ്ങിയ ഇദ്ദേഹം ഇപ്പോൾ ദശലക്ഷക്കണക്കിനു മറാഠകളുടെ പ്രതീക്ഷയാണ്. മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 28% വരുന്ന സമുദായമാണ് മറാഠ. പശ്ചിമ മഹാരാഷ്ട്ര, ഉത്തര മഹാരാഷ്ട്ര, മറാഠ്വാഡ എന്നിവയടക്കമുള്ള മേഖലകളിലെ ഒട്ടേറെ ലോക്സഭാ മണ്ഡലങ്ങളിൽ ജയപരാജയങ്ങൾ തീരുമാനിക്കാൻ ഇവർക്കു ശേഷിയുള്ളതിനാലാണ് ജരാങ്കെ പാട്ടീൽ ഉയർത്തുന്ന ‘മറാഠാ സംവരണമന്ത്രം’ നിർണായകമാകുന്നത്.
മുംബൈ ∙ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന മറാഠ സമര നേതാവ് മനോജ് ജരാങ്കെ പാട്ടീലിന്റെ
മുംബൈ∙ മഹാരാഷ്ട്രയിൽ ട്രാൻസ്പോർട്ട് ബസിന് തീയിട്ട് മറാഠ പ്രക്ഷോഭകർ. ജൽന ജില്ലയിലെ തീർഥപുരി നഗരത്തിലുള്ള ഛത്രപതി ശിവജി മഹാരാജ് ചൗക്കിലാണ് എംഎസ്ആർടിസി ബസ് കത്തിച്ചത്. മറാഠ സംവരണ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ പ്രഖ്യാപിച്ചതിനു പിന്നാലെ അക്രമങ്ങൾ അരങ്ങേറിയത്. ജൽനയിൽ 10 ദിവസമായി നിരാഹാര സമരത്തിലാണ് ജരാങ്കെ പാട്ടീൽ. മറാഠകൾക്ക് സർക്കാർ പ്രഖ്യാപിച്ച 10 ശതമാനം സംവരണം നിയമപരമായി നിലനിൽക്കില്ലെന്ന്
മുംബൈ ∙ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ വധിക്കാൻ ഗൂഢാലോചന നടത്തുന്നുവെന്ന ഗുരുതര ആരോപണം ഉന്നയിച്ച് മറാഠ സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ രംഗത്തെത്തി. 10 ശതമാനം സംവരണം പ്രഖ്യാപിച്ച് മറാഠ പ്രക്ഷോഭം സർക്കാർ തണുപ്പിക്കാൻ ശ്രമിക്കവേയാണ് ആഭ്യന്തര മന്ത്രി കൂടിയായ
മുംബൈ∙ മറാഠാ സംവരണ വിഷയത്തില്‍ തുടര്‍ന്നുവന്ന നിരാഹാരസമരം അവസാനിപ്പിച്ച് പ്രക്ഷോഭകനായ മനോജ് ജാരങ്കെ പാട്ടീല്‍. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികള്‍ നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം അവസാനിപ്പിക്കാന്‍ മനോജ് ജാരങ്കെ തീരുമാനിച്ചത്. ജനുവരി രണ്ടിനുള്ളില്‍ സര്‍ക്കാര്‍ മറാഠാ
മുംബൈ∙ മറാഠാ സംവരണ വിഷയത്തിൽ നിരാഹാരം അവസാനിപ്പിക്കണമെന്ന മഹാരാഷ്ട്രയിലെ സർവകക്ഷിയോഗത്തിന്റെ ആവശ്യം നിരാകരിച്ച് പ്രക്ഷോഭകനായ മനോജ് ജാരങ്കെ. സംവരണം നടപ്പാക്കാൻ ഇനിയും സമയം നീട്ടുന്നത് എന്തിനാണെന്നും സംവരണം എങ്ങനെ നടപ്പാക്കണമെന്ന് വ്യക്തമായ പദ്ധതി പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൽനയിലെ
ആളിക്കത്താൻ സാധ്യതയുള്ള തീയിൽ വെള്ളമൊഴിച്ചു കെടുത്താനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര സർക്കാർ. തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ മറാഠാ സംവരണം ആവശ്യപ്പെട്ട് സമുദായ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ ആരംഭിച്ച സമരം സംസ്ഥാനം മുഴുവൻ വ്യാപിക്കുകയും
മുബൈ∙ സംവരണ വിഷയത്തിലെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ച് മറാഠ നേതാവ് മനോജ് ജരാങ്കെ. മറാഠ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് 17 ദിവസമായി മനോജ് ജാരങ്കെ
ഒരു വർഷം മുൻപുള്ള ഒരു വിഡിയോയിലെ രംഗമാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, മറാഠാ സംവരണം ആവശ്യപ്പെടുന്ന സംഘടനകളുടെ നേതാക്കളുമായി സംസാരിക്കുന്നു. ഇതിനിടയിൽ ഒറ്റപ്പെട്ട ഒരു ശബ്ദം ഷിൻഡെയുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ മറ്റുള്ളരുമായി തിരക്കിട്ട് സംസാരിക്കുന്ന ഷിൻഡെയ്ക്ക് ഇതു ശ്രദ്ധിക്കാൻ പറ്റുന്നില്ല. മുഖ്യമന്ത്രിയുടെ അടുത്ത് എത്താനുള്ള അയാളുടെ ശ്രമവും പരാജയപ്പെട്ടു. അവിടെനിന്ന് ഒരു വർഷം കഴിയുമ്പോൾ ഷിൻഡെയുടെ ഫോൺ വിളി മനോജ് ജരാംഗേ പാട്ടീൽ എന്ന അയാളെ തേടിയെത്തുന്നു. മറാഠാ സമുദായത്തിന് സംവരണം അനുവദിച്ചുകൊണ്ടുള്ള ഓർഡിനൻസ് ഉടൻ പുറത്തിറക്കണം എന്നാവശ്യപ്പെട്ട് താൻ നിരാഹാര സമരം നടത്താൻ പോകുന്നു എന്ന് ജരാംഗേ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെയായിരുന്നു ഷിൻഡെയുടെ ഫോൺവിളി. എന്നാൽ ജരാംഗേ അയഞ്ഞില്ല. ഒൻപതാം ദിവസത്തിലേക്ക് കടക്കുകയാണ് അദ്ദേഹത്തിന്റെ നിരാഹാര സമരം.
Results 1-10