Activate your premium subscription today
ന്യൂഡൽഹി ∙ വഖഫ് ബില്ലിൽ റിപ്പോർട്ട് നൽകാൻ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) കൂടുതൽ സാവകാശം അനുവദിക്കണമെന്ന പ്രമേയവുമായി ബിജെപിയുടെ നാടകീയ നീക്കം. റിപ്പോർട്ടും ബില്ലും ഈ സമ്മേളനത്തിൽ അവതരിപ്പിക്കരുതെന്നും ജെപിസിയുടെ കാലാവധി നീട്ടി നൽകുകയാണ് വേണ്ടതെന്നും പ്രതിപക്ഷ പാർട്ടികൾ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് ബിജെപി എംപി നിഷികാന്ത് ദുബെയും ഈ ആവശ്യം ഉയർത്തി പ്രമേയം അവതരിപ്പിച്ചത്.
ന്യൂഡൽഹി ∙ വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) 1.25 കോടിയിലേറെ അഭിപ്രായങ്ങൾ ലഭിച്ചതിൽ വിദേശശക്തികൾക്കു പങ്കുണ്ടെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചു. ഇത്രയേറെ അഭിപ്രായങ്ങൾ ലഭിക്കാനിടയായത് ആഭ്യന്തര മന്ത്രാലയം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജെപിസി അധ്യക്ഷൻ ജഗദംബിക പാലിന് കത്തുനൽകി. വിവാദ പ്രഭാഷകൻ സാക്കിർ നായിക്കിനു പുറമേ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെയും ചൈനയുടെയും പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. ദുബെയും ജെപിസിയിൽ അംഗമാണ്. ഭേദഗതി ബില്ലിന്മേൽ സമിതി പൊതുജനാഭിപ്രായം തേടിയിരുന്നു. 1.25 കോടി അഭിപ്രായങ്ങൾ സമിതിക്ക് ലഭിക്കാൻ സാധാരണഗതിയിൽ ഒരു സാധ്യതയുമില്ലെന്നാണ് ദുബെയുടെ വാദം.
ന്യൂഡൽഹി∙ ലോക്സഭയിൽ നിന്നും തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ പുറത്താക്കിയതിൽ പ്രതികരണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. ഇന്നലെ സന്തോഷം നിറഞ്ഞ ദിനമായിരുന്നില്ലെന്നും ദുഖകരമായ ദിവസമായിരുന്നെന്നുമാണു നിഷികാന്ത് ദുബെ പറഞ്ഞത്.
2023 ഓഗസ്റ്റിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ ഭരണപക്ഷത്തിനു വേണ്ടി ആദ്യം സംസാരിച്ചത് താരതമ്യേന ജൂനിയറായ നിഷികാന്ത് ദുബെ എന്ന എംപി ആയിരുന്നു. ദുബെ തന്റെ റോൾ ഭംഗിയായി നിർവഹിച്ചു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നേർക്കുള്ള വ്യക്തി അധിക്ഷേപം മുതൽ ‘ഇന്ത്യ’ മുന്നണിയിലെ പടലപിണക്കങ്ങൾ വരെ നീണ്ടു ആ പ്രസംഗം. മാധ്യമങ്ങളിലെല്ലാം നിറഞ്ഞത് ദുബെ പ്രതിപക്ഷത്തുള്ള പ്രധാന നേതാക്കൾക്കെതിരെ നടത്തിയ ആരോപണങ്ങളായിരുന്നു. മഹുവ മൊയ്ത്ര എന്ന തൃണമൂൽ കോൺഗ്രസിന്റെ തീപ്പൊരി എംപിയെ പുറത്താക്കാനുള്ള ശുപാർശ വരെയെത്തിയ പോരാട്ടമാണ് അതിൽ ഒടുവിലത്തേത്. ജാർഖണ്ഡിൽനിന്നുള്ള ഈ രാഷ്്ട്രീയക്കാരൻ തുടക്കം മുതൽ സ്വീകരിച്ചിരുന്ന വഴികളിലൊന്നായിരുന്നു പ്രതിപക്ഷ നേതാക്കളെ ആക്രമിക്കുക എന്നത്. കാര്യങ്ങൾ മികച്ച രീതിയിൽ അവതരിപ്പിക്കാനുള്ള മിടുക്കു കൂടി ഉണ്ടായതോടെ പാർലമെന്റിനകത്തും പുറത്തും ബിജെപിയുടെ മുന്നണിപ്പോരാളികളിലൊരാളായി ദുബെ മാറി. അതിന്റെ മറ്റൊരു സാക്ഷ്യമായിരുന്നു രാജ്യമാകെ ഉറ്റുനോക്കിക്കൊണ്ടിരുന്ന വനിതാ സംവരണ ബിൽ ലോക്സഭയിൽ വന്നപ്പോൾ ഭരണപക്ഷത്തുനിന്ന് ആദ്യം സംസാരിക്കാൻ ബിജെപി ദുബെയെ നിയോഗിച്ചത്.
Results 1-4