ADVERTISEMENT

ന്യൂഡൽഹി ∙ വഖഫ് ബില്ലിൽ റിപ്പോർട്ട് നൽകാൻ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) കൂടുതൽ സാവകാശം അനുവദിക്കണമെന്ന പ്രമേയവുമായി ബിജെപിയുടെ നാടകീയ നീക്കം. റിപ്പോർട്ടും ബില്ലും ഈ സമ്മേളനത്തിൽ അവതരിപ്പിക്കരുതെന്നും ജെപിസിയുടെ കാലാവധി നീട്ടി നൽകുകയാണ് വേണ്ടതെന്നും പ്രതിപക്ഷ പാർട്ടികൾ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് ബിജെപി എംപി നിഷികാന്ത് ദുബെയും ഈ ആവശ്യം ഉയർത്തി പ്രമേയം അവതരിപ്പിച്ചത്. 

ഇന്നലെ നടന്ന ജെപിസി യോഗത്തിലും പ്രതിപക്ഷ എംപിമാർ ശക്തമായ പ്രതിഷേധം അറിയിക്കുകയും ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ബിജെപി എംപി പ്രമേയം അവതരിപ്പിച്ചത്. ജെപിസി സാവകാശം തേടുമെന്ന സൂചന കിട്ടിയതോടെ പ്രതിപക്ഷ എംപിമാർ തിരികെയെത്തുകയും ചെയ്തു. ശൈത്യകാല സമ്മേളനത്തിലെ ആദ്യ ആഴ്ചയുടെ അവസാന ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ജെപിസിക്കു നിർദേശം നൽകിയിരുന്നത്. ബജറ്റ് സമ്മേളനം വരെ കാലാവധി നീട്ടി നൽകാനാണ് ദുബെ പ്രമേയം അവതരിപ്പിച്ചത്. 

വഖഫ് ബിൽ വിഷയം കൂടുതൽ സജീവമാക്കി നിലനിർത്തി പരമാവധി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ളതാണ് ബിജെപിയുടെ നീക്കമെന്ന വിലയിരുത്തലുണ്ട്. നിർണായക തിരഞ്ഞെടുപ്പുകൾ കഴിഞ്ഞതിനാൽ, ധൃതിപിടിച്ചുള്ള നീക്കത്തിലേക്ക് കടക്കാതെ വിഷയം സജീവമാക്കി നിലനി‍ർത്തുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന കണക്കു   കൂട്ടൽ ബിജെപിക്കുള്ളിൽ തന്നെയുണ്ട്.  

English Summary:

Waqf bill: BJP'sresolution demanding time for Joint Parliamentary Committee (JPC) report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com