Activate your premium subscription today
ഹൈദരാബാദ്∙ അല്ലു അർജുനെതിരെ നൽകിയ കേസ് പിൻവലിക്കാൻ തയാറാണെന്ന് ‘പുഷ്പ 2’ സിനിമയുടെ റിലീസിങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്കർ. ‘‘കേസ് പിൻവലിക്കാൻ തയാറാണ്. അറസ്റ്റിനെ കുറിച്ച് അറിയില്ല. എന്റെ ഭാര്യ തിക്കിലും തിരക്കിലും പെട്ട് മരിച്ചതിൽ അല്ലു അർജുന് ഒരു ബന്ധവുമില്ല’’
ഹൈദരാബാദ് ∙ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചു ബന്ധുവിനെ കൊല്ലാനായി കുവൈത്തിൽനിന്നു നാട്ടിലെത്തി പ്രവാസി. കൊലപാതകത്തിനുശേഷം ആരുമറിയാതെ മടങ്ങുകയും ചെയ്തു. ആന്ധ്രപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒബുലവാരിപള്ളിയിലായിരുന്നു സംഭവം. ആഞ്ജനേയ പ്രസാദ് (35) എന്ന യുവാവാണു ശാരീരിക വെല്ലുവിളി നേരിടുന്ന ബന്ധു പി.ആഞ്ജനേയുലുവിനെ (59) കൊലപ്പെടുത്തിയത്.
ഹൈദരാബാദ് ∙ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ വായ്പ ആപ് ഏജന്റുമാർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിശാഖപട്ടണം സ്വദേശി നരേന്ദ്രയാണ് (25) ചൊവ്വാഴ്ച മരിച്ചത്. ഒക്ടോബർ 28 നായിരുന്നു ഇയാളുടെ വിവാഹം.
ഹൈദരാബാദ്∙ പുഷ്പ 2 റിലീസ് തിരക്കിനിടെയുണ്ടായ മരണവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. സന്ധ്യ തിയറ്റർ സ്ഥാപന പങ്കാളി എം.സന്ദീപ്, മാനേജർ എം.നാഗരാജു, ജി. വിജയ് ചന്ദർ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് നടൻ അല്ലു അർജുനെതിരെ കേസെടുത്തിരുന്നു. ഭാരതീയ ന്യായസംഹിതയിലെ കരുതിക്കൂട്ടി ദേഹോപദ്രവമേൽപ്പിച്ചെന്ന വകുപ്പും ചുമത്തി.
ഹൈദരാബാദ് ∙ പുഷ്പ 2 റിലീസ് തിരക്കിനിടെയുണ്ടായ മരണത്തില്‍ തനിക്കെതിരെ കേസെടുത്തതില്‍ നിയമോപദേശം തേടി നടൻ അല്ലു അർജുൻ. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് അല്ലു അർജുനെതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായസംഹിതയിലെ, കരുതിക്കൂട്ടി ദേഹോപദ്രവമേൽപ്പിച്ചെന്ന വകുപ്പും ചുമത്തി. സിനിമ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ഖേദം പ്രകടിപ്പിച്ചു. ഇത്തരമൊരു സംഭവം നിർഭാഗ്യകരമെന്നും മരിച്ച രേവതിയുടെ കുടുംബത്തിനു സാധ്യമായ പിന്തുണ നൽകുമെന്നും മൈത്രി മൂവീസ് അറിയിച്ചു.
ഹൈദരാബാദ് ∙ അല്ലു അര്ജുൻ നായകനായ ‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ സംഘർഷത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും ഒരു മരണം. ഹൈദരാബാദ് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. ഒരു കുട്ടി ഉൾപ്പെടെ രണ്ടുപേർക്ക് ഗുരുതര പരുക്കേറ്റു. ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം. രാത്രി 11 ന് സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയനിര തന്നെ തിയറ്ററിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന് സുകുമാറും തിയറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാവാതെ വന്നതോടെ പൊലീസ് ലാത്തിവീശി. ഇതേ തുടർന്നുണ്ടായ സംഘർഷമാണ് അപകടത്തിൽ കലാശിച്ചത്.
നഗരങ്ങളുടെ 'ക്വാളിറ്റി ഓഫ് ലിവിങ്' വേൾഡ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം സ്വിസ് നഗരമായ സൂറിക്കിന്.
ന്യൂഡൽഹി ∙ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ 14 മുതൽ 31 വരെ ഹൈദരാബാദിൽ നടക്കും. 12 ടീമുകളാണു 2 ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ 2 സ്ഥാനക്കാർ 26, 27 തീയതികളിൽ നടക്കുന്ന സെമിഫൈനൽ കളിക്കും.
ചെന്നൈ∙ തെലുങ്ക് ജനതയ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ അറസ്റ്റിലായ നടി കസ്തൂരിക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. ഭിന്നശേഷിക്കാരിയായ മകളെ നോക്കാൻ മറ്റാരുമില്ലെന്നതു പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ദിവസവും എഗ്മൂർ പൊലീസ് സ്റ്റേഷനിൽ നടി ഹാജരാകണം. ഹൈദരാബാദിൽ നിർമാതാവിന്റെ വീട്ടിൽ ഒളിവിലായിരുന്ന നടിയെ 17നാണ് അറസ്റ്റ് ചെയ്തത്. തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി എത്തിയ തെലുങ്കർ തമിഴരാണെന്ന് അവകാശപ്പെട്ടെന്നാണ് ബിജെപി അനുഭാവിയായ നടി പ്രസംഗിച്ചത്.
ഹൈദരാബാദ്∙ സംഗീത പരിപാടിക്ക് മുന്‍പായി ഗായകന് ദില്‍ജിത്ത് ദോസഞ്ജിന് നോട്ടിസ് അയച്ച് തെലങ്കാന സര്‍ക്കാര്‍. മദ്യത്തേയും ലഹരിയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകള്‍ പാടരുത് എന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. ഗായകന് അവതരിപ്പിക്കുന്ന ദില്‍-ലുമിനാണ്ടി സംഗീത പരിപാടി ഹൈദരാബാദില്‍ നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി.
Results 1-10 of 145