പുഷ്പ 2 റിലീസിനിടെ സംഘർഷം; തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ചു, 2 പേര്‍ക്ക് ഗുരുതര പരുക്ക്

Mail This Article
ഹൈദരാബാദ് ∙ അല്ലു അര്‍ജുൻ നായകനായ ‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ സംഘർഷത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും ഒരു മരണം. ഹൈദരാബാദ് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. ഒരു കുട്ടി ഉൾപ്പെടെ രണ്ടുപേർക്ക് ഗുരുതര പരുക്കേറ്റു. ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം.
രാത്രി 11 ന് സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയനിര തന്നെ തിയറ്ററിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും തിയറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാവാതെ വന്നതോടെ പൊലീസ് ലാത്തിവീശി. ഇതേ തുടർന്നുണ്ടായ സംഘർഷമാണ് അപകടത്തിൽ കലാശിച്ചത്.
- 3 month agoDec 05, 2024 10:11 AM IST
പുഷ്പ 2: ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓൺലൈനിൽ
അല്ലു അർജുൻ ചിത്രം പുഷ്പ 2ന്റെ വ്യാജ പതിപ്പ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. തമിഴ്റോക്കേഴ്സ്, മൂവിറുൾസ്, ഫിലിംസില, മൂവീസ്ഡ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാണ് പുഷ്പ 2 ഇതിനകം ചോർന്നിരിക്കുന്നത്. 12 മണിക്കൂർ മുമ്പാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നത്.. - 3 month agoDec 05, 2024 07:26 AM IST
പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ സ്ക്രീനിന് സമീപം തീപന്തം കത്തിച്ച് ആഘോഷ പ്രകടനം നടത്തിയ നാല് പേർ പിടിയിൽ. ബെംഗളൂരു ഉർവശി തിയറ്റിൽ ഇന്നലെയാണ് സംഭവം.
- 3 month agoDec 05, 2024 07:22 AM IST
രാത്രി 11 ന് സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയനിര തന്നെ തിയറ്ററിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും തിയറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടക്കുകയായിരുന്നു.
- 3 month agoDec 05, 2024 07:22 AM IST
ഒരു കുട്ടി ഉൾപ്പെടെ രണ്ടുപേർക്ക് ഗുരുതര പരുക്കേറ്റു. ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം.
- 3 month agoDec 05, 2024 07:21 AM IST
അല്ലു അര്‍ജുൻ നായകനായ ‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ സംഘർഷത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും ഒരു മരണം. ഹൈദരാബാദ് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്.