Activate your premium subscription today
Sunday, Apr 20, 2025
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി–മത വിവേചനം തുടച്ചുനീക്കാൻ ‘രോഹിത് വേമുല’ നിയമനിർമാണത്തിന് കർണാടക സർക്കാർ ഒരുങ്ങുന്നു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർദേശിച്ചതിനെ തുടർന്നാണു നീക്കം. ഭരണഘടനാ ശിൽപി ഡോ.ബി.ആർ.അംബേദ്കറുടെ അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണു രാഹുൽ കത്തെഴുതിയത്.
ബെംഗളൂരു ∙ താരങ്ങളും ഛായാഗ്രാഹകനും സംഗീതസംവിധായകനുമില്ലാതെ ഒരു സിനിമ! പൂർണമായും എഐ സാങ്കേതികവിദ്യയിലൂടെ (നിർമിതബുദ്ധി) നിർമിച്ച ലോകത്തെ ആദ്യ സിനിമ ‘ലവ് യു’ തിയറ്റർ റിലീസിനൊരുങ്ങുകയാണ്.
ബെംഗളൂരു ∙ കർണാടകയിലെ സർക്കാർ ജോലികളിൽ മുസ്ലിം വിഭാഗത്തിന് 4 ശതമാനം സംവരണം നൽകുന്ന ബില്‍ കർണാടക ഗവർണര്‍ തവർ ചന്ദ് ഗേലോട്ട് പ്രസിഡന്റ് ദ്രൗപദി മുർമുവിന്റെ അംഗീകാരത്തിനായി അയച്ചു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
പുൽപള്ളി (വയനാട്)∙ കർണാടക അതിർത്തിയായ മരക്കടവ് കടവിൽ മദ്യപസംഘത്തിന്റെ കൂട്ടയടി. അടിയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കർണാടകയിലെ മച്ചൂരിലേക്ക് കടക്കുന്ന കടവിലാണ് അടിയുണ്ടായത്. കൂട്ടത്തല്ലിനിടെ ആളുകൾ വെള്ളത്തിലേക്കും തോണിയിലേക്കും വീണു.
ബെംഗളൂരു∙ ലൈംഗികാതിക്രമക്കേസിലെ പ്രതിയെ കേരളത്തിലെത്തി അറസ്റ്റ് ചെയ്ത് ബെംഗളൂരു പൊലീസ്. ബെംഗളൂരുവിലെ കാർ ഷോറൂമിൽ ഡ്രൈവറായ സന്തോഷിനെ (26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ബിടിഎം ലേഔട്ടിന് സമീപം രണ്ടു യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് സന്തോഷ്.
ബെംഗളൂരു ∙ കർണാടകയിലെ ഹുബ്ബള്ളിയിൽ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ശേഷം ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പ്രതി നിതേഷ് കുമാർ (35) ആണ് കൊല്ലപ്പെട്ടത്. പ്രതിയും പൊലീസും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനു പരുക്കേറ്റിട്ടുണ്ട്.
ബെംഗളൂരു ∙ പിയു ( പ്രീ യൂണിവേഴ്സിറ്റി) പരീക്ഷയിൽ വിജയിച്ചെന്ന് കള്ളം പറഞ്ഞതിന് ഏക മകളെ കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു. ബനശങ്കരി സ്വദേശി ഭീമനേനി പത്മിനി റാണി (59) യെയാണ് സിറ്റി കോടതി ശിക്ഷിച്ചത്.
ബെംഗളൂരു∙ ക്ലാസ് മുറിയിൽ അധ്യാപിക എറിഞ്ഞ വടിയുടെ അറ്റം കൊണ്ട് ഒന്നാം ക്ലാസ് വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. യശ്വന്ത് എന്ന വിദ്യാർഥിയുടെ വലതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. ചിക്കബെല്ലാപുര ചിന്താമണി സർക്കാർ സ്കൂളിൽ കഴിഞ്ഞ വർഷം മാർച്ച് 6ന് നടന്ന സംഭവത്തിൽ അധ്യാപിക ഉൾപ്പെടെ 5 പേർക്കെതിരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്.
ബത്തേരി∙ ദേശീയ പാത 766ൽ ബന്ദിപ്പൂർ വനത്തിലെ രാത്രിയാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും ചൂടുപിടിക്കവേ കർണാടകയിൽ ഒരു സംഘം ആളുകൾ പ്രതിഷേധവുമായി രംഗത്ത്. വനത്തിലൂടെ കടന്നു പോകുന്ന റോഡ് പൂർണമായും അടയ്ക്കണമെന്നാവശ്യപ്പെട്ട് കർണാടക വനംവകുപ്പ് അടുത്തിടെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെയാണ് ഇടക്കാലത്ത് നിർജീവമായ രാത്രിയാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും ആരംഭിച്ചത്.
ബെംഗളൂരു ∙ ബെംഗളൂരു നഗര നിരത്തിലൂടെ പുലർച്ചെ നടന്നുപോയ 2 യുവതികളിലൊരാളെ അജ്ഞാതൻ കടന്നുപിടിച്ചെന്ന കേസിൽ, ആഭ്യന്തരമന്ത്രി നടത്തിയ പരാമർശം വിവാദമായി. വൻ നഗരങ്ങളിൽ അങ്ങിങ്ങ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു മന്ത്രി ജി.പരമേശ്വരയുടെ പരാമർശം.
Results 1-10 of 1914
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.