Activate your premium subscription today
കൊൽക്കത്ത ∙ മണിപ്പുരിൽ സംഘർഷസാധ്യത മുൻനിർത്തി കുക്കി ഭൂരിപക്ഷ ജില്ലകൾ ഇന്ന് അടച്ചിടും. അതിർത്തികളിൽ കുക്കികളും മെയ്തെയ്കളും യുദ്ധസന്നാഹങ്ങളുമായി ഒരുങ്ങിയിരിക്കുകയാണ്. സിആർപിഎഫിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ ഇന്നലെ നടത്തിയ തിരച്ചിലിൽ ഒട്ടേറെ ആയുധങ്ങൾ പിടിച്ചെടുത്തു.
ഇടവേളയ്ക്കുശേഷം മണിപ്പുർ വീണ്ടും അശാന്തിയിലാണ്. തുടരുന്ന സംഘർഷത്തിന് അറുതിവരുത്തി അവിടെ ശാന്തി പുലർത്താൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടാകുന്നില്ല; മുഖ്യമന്ത്രി ബിരേൻ സിങ്ങിനു നിക്ഷിപ്ത താൽപര്യങ്ങളുണ്ടെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യത്തിൽ വിശേഷിച്ചും.
ഇംഫാൽ∙ സംഘർഷം രൂക്ഷമായ മണിപ്പുരിൽ അഞ്ചു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി. വിദ്വേഷ പരാമർശങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ആഭ്യന്തര വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്നു മുതൽ സെപ്റ്റംബർ 15 വൈകിട്ട് മൂന്നു വരെയാണ് സേവനം നിർത്തിവയ്ക്കുക എന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
കേരളത്തിലെ ജനസംഖ്യയുടെ പത്തിലൊന്നോളം മാത്രമേയുള്ളൂ മണിപ്പുരിലെ ജനസംഖ്യ. ആ ജനത കടന്നുപോകുന്ന അതികഠിനകാലം രാജ്യത്തിന്റെയാകെ സങ്കടമായിത്തീർന്നിട്ട് പതിനാലു മാസമായി. വിവേകപൂർണമായ നടപടികളിലൂടെ അവിടെ ശാശ്വതസമാധാനത്തിനു വഴിതുറക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല.
ന്യൂഡൽഹി ∙ മണിപ്പുർ കലാപക്കേസിലെ വിചാരണത്തടവുകാരന് കുക്കി വിഭാഗത്തിൽപെട്ടയാളെന്ന കാരണത്താൽ ചികിത്സ നൽകാത്തതിൽ സംസ്ഥാന സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. സർക്കാരിനെ വിശ്വസിക്കില്ലെന്നു പറഞ്ഞ ജസ്റ്റിസ് ജെ.ബി.പർദിവാല അധ്യക്ഷനായ ബെഞ്ച്, തടവുകാരനെ എത്രയും വേഗം ഗുവാഹത്തി മെഡിക്കൽ കോളജിലെത്തിച്ചു ചികിത്സ നൽകാനും നിർദേശിച്ചു.
നീണ്ടുപോകുകയാണ് ആ നിസ്സഹായ വിലാപം. കേരളത്തിലെ ജനസംഖ്യയുടെ പത്തിലൊന്നോളം മാത്രമുള്ള മണിപ്പുർ ജനത അനുഭവിക്കുന്ന സങ്കടങ്ങളുടെ ആഴവും പരപ്പും നമുക്കു സങ്കൽപിക്കാനാവുമോ? അവിടെ 230ൽ അധികം പേർ ഇതിനകം കൊല്ലപ്പെട്ടുകഴിഞ്ഞു. എത്രയോ കുടുംബങ്ങളുടെ വേരറ്റു. അരലക്ഷത്തിലധികം പേർ ഭവനരഹിതരായി. ഒട്ടേറെ ഗ്രാമങ്ങൾ ചാമ്പലായി; വിവിധ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. എത്രയോ പേർ അഭയാർഥികളായി അന്യസംസ്ഥാനങ്ങളിലെത്തി. എത്രയോ പേർ പലായനം തുടരുന്നു.
മണിപ്പുർ വംശീയ കലാപം തുടങ്ങിയിട്ട് ഒരു വർഷം ആകുമ്പോഴും സംഘർഷം അവസാനിപ്പിക്കാൻ ഒരു ശ്രമവും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. 230ൽ അധികം പേർ കൊല്ലപ്പെടുകയും അരലക്ഷം പേർ ഭവനരഹിതരാകുകയും നൂറുകണക്കിനു ക്രിസ്തീയ ദേവാലയങ്ങൾ തകർക്കപ്പെടുകയും ചെയ്ത കലാപം തുടരുന്നു; രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ കലാപം എന്ന കുപ്രസിദ്ധിയുമായി. കഴിഞ്ഞ വർഷം മേയ് മൂന്നിനാണ് മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഭൂരിപക്ഷ സമുദായമായ മെയ്തെയ്കളും ഗോത്രവിഭാഗക്കാരായ കുക്കികളും തമ്മിലുള്ള സംഘർഷം ഇപ്പോൾ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടംപോലെയായിരിക്കുന്നു.
ആദ്യഘട്ട തിരഞ്ഞെടുപ്പിന് 6 ദിവസം മാത്രം ബാക്കിനിൽക്കെ മണിപ്പുരിൽ വീണ്ടും മെയ്തെയ് -കുക്കി കലാപം രൂക്ഷമായി. കാങ്പോക്പി-ഇംഫാൽ ഈസ്റ്റ് അതിർത്തിയിൽ ഇന്നലെ നടന്ന വെടിവയ്പിൽ 2 കുക്കി ഗോത്രവിഭാഗക്കാർ കൊല്ലപ്പെട്ടു. ഇതിനു തൊട്ടുമുൻപ്, മണിപ്പുരിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണസ്ഥലത്തു വെടിവയ്പുണ്ടായി. ഇന്നർ മണിപ്പുരിലെ കോൺഗ്രസ് സ്ഥാനാർഥിയും ജെഎൻയു പ്രഫസറുമായ ബിമൽ അക്കോയിജാമിന് തിരഞ്ഞെടുപ്പു കമ്മിഷൻ സിആർപിഎഫ് സംരക്ഷണം ഏർപ്പെടുത്തി.
കൊൽക്കത്ത ∙ മണിപ്പുരിൽ ഈസ്റ്റർ ദിനത്തിൽ സർക്കാർ ജീവനക്കാർ ജോലിക്കു ഹാജരാകണമെന്ന സർക്കാർ ഉത്തരവ് ക്രിസ്ത്യൻ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്നു പിൻവലിച്ചു. പുതുക്കിയ ഉത്തരവുപ്രകാരം ദുഃഖവെള്ളിയും ഈസ്റ്ററും അവധിയായിരിക്കും. നാളെ പ്രവൃത്തിദിനമായി തുടരും.
ഒരു മണ്ഡലത്തിൽ രണ്ടു ദിവസമായി വോട്ടെടുപ്പു നടക്കുക അപൂർവമായിരിക്കും. മണിപ്പുർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഔട്ടർ മണിപ്പുർ ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ 2 ദിവസമായാണ് പോളിങ് ബൂത്തിലേക്കു പോകുന്നത്. രണ്ട് ലോക്സഭാ മണ്ഡലങ്ങളാണ് മണിപ്പുരിലുള്ളത്, ഔട്ടറും ഇന്നറും. ആദ്യഘട്ട പോളിങ് നടക്കുന്ന ഏപ്രിൽ 19ന് ഇന്നർ മണിപ്പുർ മണ്ഡലം പൂർണമായും ഔട്ടർ മണിപ്പുരിലെ 15 നിയമസഭാ മണ്ഡലങ്ങളും വോട്ട് രേഖപ്പെടുത്തും.
Results 1-10 of 135