Activate your premium subscription today
ഗാസ ∙ ഇസ്രയേൽ ഗാസയിൽ നടത്തുന്ന യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം 45,000 കടന്നു. ഗാസയിലെ ആരോഗ്യവകുപ്പ് അധികൃത നൽകിയ വിവരമനുസരിച്ച് ഇവരിൽ പകുതിയിലേറെ സ്ത്രീകളും കുട്ടികളുമാണ്. ഇതേസമയം, വധിക്കപ്പെട്ടവരിൽ 17,000 ൽ അധികം പേർ ഹമാസിന്റെ സായുധ പ്രവർത്തകരാണെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.
ബാർസിലോന ∙ സ്പാനിഷ് ഫാഷൻ ബ്രാൻഡ് മാംഗോയുടെ സ്ഥാപകൻ ഐസക് ആൻഡിക് (71) ട്രെക്കിങ്ങിനിടെ മലമുകളിൽനിന്നു വീണുമരിച്ചു. മൗണ്ട്സെറാത്ത് ഗുഹയ്ക്കരികിലെ പാറക്കെട്ടിൽ കുടുംബത്തോടൊപ്പം ട്രെക്കിങ് നടത്തുന്നതിനിടെ 100 മീറ്റർ താഴ്ചയിലേക്കു കാൽതെറ്റി വീഴുകയായിരുന്നു. കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ചെയർമാനാണ്. വിവിധ രാജ്യങ്ങളിൽ 2700 സ്റ്റോറുകളുള്ള ആഗോള ബിസിനസ് സ്ഥാപനമാണ് മാംഗോ. തുർക്കിയിൽ നിന്നു ചെറുപ്പത്തിൽ സ്പെയിനിലേക്കു കുടിയേറിയ ഐസക് 1984ലാണ് ബാർസിലോനയിൽ ആരംഭിച്ച ബ്രാൻഡാണ് യൂറോപ്പ് കീഴടക്കിയത്.
സോൾ ∙ ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ അനിശ്ചിതത്വം സാമ്പത്തിക മേഖലയെയും സഖ്യരാജ്യങ്ങളെയും ബാധിക്കാതിരിക്കാൻ ആക്ടിങ് പ്രസിഡന്റ് ഹാൻ ഡക്സു നടപടി തുടങ്ങി. ഭരണ സഖ്യത്തിലെ കക്ഷിനേതാക്കളുമായി ബന്ധപ്പെട്ട് ആവശ്യമായ ഉറപ്പു നൽകി. വിശ്വാസം വീണ്ടെടുക്കാനുള്ള എല്ലാ നടപടിക്കും പ്രതിപക്ഷം പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രധാന സഖ്യ രാജ്യമായ യുഎസിന്റെ പ്രസിഡന്റ് ജോ ബൈഡനുമായി ഡക്സു ടെലിഫോൺ സംഭാഷണം നടത്തി ബന്ധങ്ങളിൽ മാറ്റമൊന്നുമുണ്ടാകില്ലെന്ന് അറിയിച്ചു.
കയ്റോ ∙ അസദ് അനന്തര സിറിയയുടെ ഭാവി ചർച്ച ചെയ്യാനായി ജോർദാനിൽ അറബ് രാജ്യ വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടി ഇന്നു നടക്കും. തുർക്കി, യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നും യുഎന്നിൽനിന്നുമുള്ള നയതന്ത്രജ്ഞരും പങ്കെടുക്കും. സിറിയയിലെ ഇപ്പോഴത്തെ ഭരണശൂന്യത ഐഎസ് മുതലെടുക്കുന്നതു തടയുകയും വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യത്തോടെ ഭരണമാറ്റം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
ജറുസലം ∙ ഗാസയിൽ വിവിധയിടങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 38 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്ത്ത് ലാഹിയയിൽ പാർപ്പിടസമുച്ചയത്തിലെ ബോംബിങ്ങിൽ കൊല്ലപ്പെട്ട 22 പേർ അടക്കമാണിത്. കമൽ അദ്വാൻ ആശുപത്രിക്കുസമീപവും ആക്രമണമുണ്ടായി. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 44,805 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,06,257 പേർക്കു പരുക്കേറ്റു.
മോസ്കോ ∙ അസോവ് കടലിലെ റഷ്യൻ സൈനിക കേന്ദ്രം ലക്ഷ്യമിട്ട് യുഎസ് നിർമിത സൂപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ‘അറ്റാകംസ്’ വീണ്ടും യുക്രെയ്ൻ പ്രയോഗിച്ചെന്ന് റഷ്യ പറഞ്ഞു. 6 മിസൈലുകളും വെടിവച്ചു വീഴ്ത്തിയെന്നും അറിയിച്ചു.
ഗാസ ∙ വടക്കൻ ഗാസയിലെ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒട്ടേറെപ്പേർക്കു പരുക്കു പറ്റിയെന്നും കെട്ടിടത്തിനും ഉപകരണങ്ങൾക്കും തകരാറുണ്ടായെന്നും ആശുപത്രി അധികൃതർ പറഞ്ഞു. നൂറിലേറെ ഷെല്ലുകളും ബോംബുകളും ഇവിടെ പതിച്ചെന്നും ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ജറുസലം ∙ വെസ്റ്റ് ബാങ്കിലെ 2 പലസ്തീൻ പട്ടണങ്ങളിൽ ഇസ്രയേൽ കുടിയേറ്റക്കാർ നടത്തിയ ആക്രമണത്തിൽ വ്യാപക നാശം. വീടുകൾക്കു തീവയ്ക്കുകയും തടയാനെത്തിയ ഇസ്രയേൽ സൈന്യത്തിനു നേരെ കല്ലേറു നടത്തുകയും ചെയ്തു. കുടിയേറ്റ കോളനികളിൽ സ്ഥാപിച്ച ചെക്ക്പോസ്റ്റ് നീക്കാൻ പൊലീസ് എത്തിയതാണ് ആക്രമണത്തിന് ഇടയാക്കിയത്.
സോൾ∙ ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് യൂൺ സോക് യോൾ. പ്രതിപക്ഷ പാർട്ടികൾ ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും ഭരണത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് അപ്രതീക്ഷിത പ്രഖ്യാപനം. ഉത്തരകൊറിയൻ കമ്യൂണിസ്റ്റ് ശക്തികളുടെ ഭീഷണിയിൽനിന്ന് ദക്ഷിണ കൊറിയയെ സംരക്ഷിക്കാനും ഉത്തര കൊറിയൻ അനുകൂലികളായ ദേശവിരുദ്ധരെ ഉന്മൂലനം ചെയ്യാനും ഭരണഘടനാപരമായ ക്രമസമാധാനം സംരക്ഷിക്കാനുമാണ് സൈനിക നിയമം പ്രഖ്യാപിക്കുന്നതെന്ന് ടെലിവിഷൻ സന്ദേശത്തിൽ യോൾ പറഞ്ഞു. രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടാനായ പ്രതിപക്ഷം പാർലമെന്റ് നടപടികൾ തടസപ്പെടുത്തുകയാണെന്നും യോൾ ആരോപിച്ചു.
ജറുസലം ∙ വടക്കൻ ഗാസയിൽ വീടുകൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം നടത്തുന്ന ബോംബാക്രമണങ്ങൾ തുടരുന്നതിനിടെ, ബെയ്ത്ത് ലാഹിയയിൽ ഒരു വീടിനുനേരെയുണ്ടായ ബോംബിങ്ങിൽ 15 പലസ്തീൻകാർ കൊല്ലപ്പെട്ടു. മേഖലയിൽ നിലവിൽ പ്രവർത്തനക്ഷമമായ മൂന്ന് ആശുപത്രികളും പരുക്കേറ്റവരെക്കൊണ്ടു നിറഞ്ഞതായി അധികൃതർ അറിയിച്ചു. 2 മാസത്തിനിടെ വടക്കൻ ഗാസയിൽ മാത്രമായി 3700 പലസ്തീൻകാർ കൊല്ലപ്പെട്ടു.
Results 1-10 of 805