Activate your premium subscription today
വാഷിങ്ടൻ∙ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അടുത്ത ഡയറക്ടറായി കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തു. നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപാണ് നാമനിർദ്ദേശം ചെയ്തത്. “എഫ്ബിഐയുടെ അടുത്ത ഡയറക്ടറായി കാഷ് പട്ടേൽ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. കാഷ് ഒരു മികച്ച അഭിഭാഷകനും അന്വേഷകനും പോരാളിയുമാണ്. അദ്ദേഹം അഴിമതി തുറന്നുകാട്ടുന്നതിനും നീതിയെ സംരക്ഷിക്കുന്നതിനും അമേരിക്കൻ ജനതയെ സംരക്ഷിക്കുന്നതിനുമായി തന്റെ കരിയർ ചെലവഴിച്ചു.’’– ട്രംപ് പറഞ്ഞു.
ന്യൂഡൽഹി∙ ഖലിസ്ഥാൻ വിഘടനവാദി ഗുർപട്വന്ത് സിങ് പന്നുവിനെ വധിക്കാൻ പദ്ധതിയിട്ടതിന്റെ പേരിൽ എഫ്ബിഐ അറസ്റ്റ് വാറന്റ് പുറത്തിറക്കിയ ഹരിയാന സ്വദേശി. ആരാണ് യഥാർഥത്തിൽ വികാഷ് യാദവ്? പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതിൽ മുൻ റോ ഉദ്യോഗസ്ഥന് പങ്കുണ്ടോ? കൊലപാതക ശ്രമം, ഗൂഢാലോചന, കള്ളപണം വെളുപ്പിക്കൽ തുടങ്ങി 10 വർഷം വരെ തടവ് ലഭിക്കാവുന്ന
യുഎസിൽ തിരഞ്ഞെടുപ്പ് ദിവസം ആക്രമണം നടത്താന് പദ്ധതിയിട്ട അഫ്ഗാന് പൗരനെ അറസ്റ്റ് ചെയ്ത് എഫ്ബിഐ.
വെനസ്വേലയിലെ ഏറ്റവും വലിയ ഭീകര സംഘടനയായ 'ട്രെൻ ഡി അർഗ്യൂഅ' അമേരിക്കയിൽ ശക്തി പ്രാപിക്കുന്നതായി എഫ്ബിഐയുടെ പഠനമെന്ന് റിപ്പോർട്ടുകൾ
മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ നടന്ന വധശ്രമത്തിന് പിന്നിൽ എഫ്ബിഐയാണെന്ന് ജനങ്ങൾ വിശ്വസിക്കുന്നതായ് സർവേ.
വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണ സംഘത്തിൽനിന്ന് നിർണായക രേഖകൾ സൈബർ ഹാക്കിങ്ങിലൂടെ ഇറാൻ ചോർത്തിയെന്ന ആരോപണത്തിൽ എഫ്ബിഐ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) അന്വേഷണം തുടങ്ങി. കമല ഹാരിസിന്റെ പ്രചാരണ രേഖകൾ കൈവശപ്പെടുത്താനുള്ള ശ്രമവും അന്വേഷിക്കും. ഇറാൻ രേഖകൾ ചോർത്തിയതായി ട്രംപിന്റെ പ്രചാരണ സംഘം വെളിപ്പെടുത്തിയിരുന്നു.
വാഷിങ്ടൻ ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഡോണൾഡ് ട്രംപിനു നേരെ വധശ്രമമുണ്ടായതിലെ സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തം സീക്രട്ട് സർവീസ് മേധാവി കിംബേർലി ചീറ്റിൽ ഏറ്റെടുത്തു. സുരക്ഷയിൽ പിഴവുണ്ടായെന്നും ഉത്തരവാദിത്തം ഏൽക്കുന്നെന്നും ജനപ്രതിനിധി സഭയുടെ സമിതിക്കു മുൻപാകെ നടന്ന വിസ്താരത്തിൽ ചീറ്റിൽ പറഞ്ഞു. എഫ്ബിഐ മേധാവി ക്രിസ്റ്റഫർ റേ ഈ സമിതിക്കു മുൻപാകെ നാളെ ഹാജരാകും.
ട്രംപിനെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയെറ്റു കൊല്ലപ്പെടുകയും ചെയ്ത തോമസ് ക്രൂക്സ് എന്നയാളുടെ ഉദ്ദേശ്യമെന്തെന്നതിൽ കൃത്യമായ സൂചന ലഭിക്കാത്തതിനാൽ ഗൂഢാലോചന സിദ്ധാന്തങ്ങൾ വളരുകയാണ്. ക്രൂക്സിന്റെ സമൂഹമാധ്യമങ്ങളിലൊന്നും പ്രേരിപ്പിച്ചതെന്തെന്ന് ആദ്യഘട്ടത്തിൽ
മിൽവോക്കി / വാഷിങ്ടൻ ∙ യുഎസിലെ പെൻസിൽവേനിയയിൽ തിരഞ്ഞെടുപ്പു റാലിക്കിടെ ഡോണൾഡ് ട്രംപിനു നേരെയുണ്ടായ വധശ്രമത്തിനു പിന്നിലെ ലക്ഷ്യം പുറത്തുകൊണ്ടുവരാൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ശ്രമം തുടങ്ങി. മുൻ പ്രസിഡന്റിനെ വെടിവച്ച തോമസ് മാത്യു ക്രൂക്സിനെ (20) അതിനു പ്രേരിപ്പിച്ചതെന്താണെന്നത് ഇപ്പോഴും അവ്യക്തം.
വാഷിങ്ടൻ∙ ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വെടിവയ്പ് വധശ്രമക്കുറ്റമായി കണക്കാക്കി അന്വേഷണം നടത്തുമെന്ന് യുഎസ് അറിയിച്ചു. യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗവും ഫെഡറൽ ഏജൻസിയായ യുഎസ് സീക്രട്ട് സർവീസും ചേർന്നാണ് അന്വേഷണം നടത്തുക. യുഎസ് രാഷ്ട്രീയനേതാക്കളുടെയും അവരുടെ കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുന്നതും
Results 1-10 of 25