Activate your premium subscription today
മോദി 3.O അധികാരമേറ്റ് 100 ദിവസം പൂർത്തിയാക്കിയ വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ വിദേശയാത്ര യുഎസിലേക്കാണ്. ആദ്യ മൂന്ന് യാത്രകളും യൂറോപ്പിലേക്കും, നാലാമത്തേത് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുമായിരുന്നു. ചൈനീസ് വേരുകൾ അനുദിനം വളരുന്ന അയൽരാജ്യങ്ങളിലേക്കുള്ള സന്ദർശനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് എന്തിനാവും? പൊതുശത്രുവിനെ വളഞ്ഞിട്ട് പ്രതിരോധിക്കാൻ ശക്തരായ രാജ്യങ്ങളെ തേടുകയാണോ ഇന്ത്യ? ദൂരം കൊണ്ടും ലക്ഷ്യം കൊണ്ടും ഒരു വലിയ യാത്രയ്ക്കാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിമാനം ഡൽഹിയിൽനിന്ന് പുറപ്പെട്ടത്. സെപ്റ്റംബർ 21 മുതൽ 23 വരെ മൂന്ന് ദിവസത്തെ യുഎസ് പര്യടനം. ഈ യാത്രയിൽ ഏറ്റവും പ്രധാനം ക്വാഡ് ഉച്ചകോടിയാണ്. വ്യത്യസ്തമായ നിലപാടുകൾ പിന്തുടരുന്ന നാല് രാജ്യങ്ങളെ കൂട്ടിയോജിപ്പിച്ച കഥയാണ് ക്വാഡിന് പറയാനുള്ളത്. ഇന്ത്യയ്ക്കു പുറമേ യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്നതാണ് ക്വാഡ്. 2004ലെ സൂനാമി രക്ഷാപ്രവർത്തനത്തിൽ കൈകോർത്ത രാജ്യങ്ങൾ പിന്നീട് ഇന്തോ–പസിഫിക് മേഖലയിലെ സുരക്ഷയും പ്രതിരോധവും ലക്ഷ്യമാക്കി ഒന്നിച്ച ചരിത്രമാണ് ക്വാഡിനുള്ളത്. തുടക്കത്തിൽ ചൈന അവഗണിച്ച കൂട്ടായ്മ ഇന്നവരെ വിറളി പിടിപ്പിക്കുന്നു. ദക്ഷിണേഷ്യയിൽ ദുർബലരായ രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകി കടക്കെണിയിലാക്കി കൂടെക്കൂട്ടുന്ന ചൈനീസ് തന്ത്രത്തിനുള്ള തിരിച്ചടിയാണ് ഇന്ത്യയ്ക്ക് ക്വാഡ്. ചൈനയ്ക്കു ചുറ്റിലും ശക്തിയും സമ്പത്തുമുള്ള പ്രബലരായ രാജ്യങ്ങളിലൂടെയാണ് ഇന്ത്യയുടെ നയതന്ത്ര തിരിച്ചടി. വർഷങ്ങൾ കഴിയുന്തോറും ക്വാഡ് ശക്തമാവുന്നതും സംഘടിത ശക്തിയായി മാറുന്നതിനുമാണ് കാലം സാക്ഷിയാകുന്നത്. ചൈന ആരോപിക്കുന്നതുപോലെ ഭാവിയിൽ ക്വാഡ് ഒരു 'ഏഷ്യൻ നാറ്റോ' ആയി മാറുമോ? വിശദമായി പരിശോധിക്കാം.
രാജ്യാന്തര സംഭവവികാസങ്ങള്‍ ശ്രദ്ധിക്കുന്ന എല്ലാ നിരീക്ഷകരുടെയും ശ്രദ്ധ യുദ്ധം നടക്കുന്ന ഗാസയിലും, ഒരു പ്രത്യാക്രമണത്തിന് തയാറെടുക്കുന്നു എന്ന് പറയപ്പെടുന്ന ഇറാനിലും, യുക്രെയ്ൻ പുതിയ പോര്‍മുഖം തുറന്ന കർക്സിലും കേന്ദ്രീകരിച്ചിരുന്ന സമയത്ത് അധികമാരും കാണാതെ പോയ ഒരു നാടകം തെക്കന്‍ ചൈന സമുദ്രത്തില്‍ 2024 ഓഗസ്റ്റ് മാസത്തില്‍ അരങ്ങേറി. സബീന ഷോള് എന്ന പേരില്‍ അറിയപ്പെടുന്ന, മനുഷ്യവാസമില്ലാത്ത 14 മൈല്‍ വിസ്തീര്‍ണമുള്ള മണല്‍ത്തിട്ടയുടെ സമീപത്തു വച്ച് ചൈനയുടെയും ഫിലിപ്പീൻസിന്റെയും കോസ്റ്റ് ഗാര്‍ഡ് സേനകൾ തമ്മില്‍ ചെറിയ ഒരു ഏറ്റുമുട്ടല്‍ നടന്നു. തങ്ങളുടെ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളില്‍ ഫിലിപ്പീന്‍സ് സേന പ്രകോപനമില്ലാതെ വന്ന് ഇടിച്ചു എന്നാണ് ചൈന ആരോപിച്ചത്. എന്നാല്‍ സബീന ഷോളിലേക്ക് പോകുന്ന തങ്ങളുടെ ബോട്ടുകളെ ചൈനയുടെ കോസ്റ്റ് ഗാര്‍ഡ് അപകടകരമായ യുദ്ധമുറകള്‍ കാട്ടി കേടു വരുത്തി എന്നാണ് ഫിലിപ്പീൻസ് പ്രതികരിച്ചത്. ഇതിനു ശേഷം പല പ്രാവശ്യം ഇരു രാജ്യങ്ങളുടെയും കോസ്റ്റ് ഗാര്‍ഡ് സേനകള്‍ തമ്മില്‍ ഈ പ്രദേശത്തു നേര്‍ക്കുനേര്‍ വരികയും യാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും ചെയ്തു. ഒരു തവണ നാവികര്‍ തമ്മില്‍ ചെറിയതോതില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ഒരു ഫിലിപ്പീന്‍സ് നാവികന് തള്ളവിരല്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ഫിലിപ്പീന്‍സ് പ്രസിഡന്റ് ‘ഒരു ഫിലിപ്പിനോ പൗരന്റെ ജീവന് നഷ്ടപ്പെട്ടാല്‍ അത് യുദ്ധത്തിന്
ടോക്കിയോ ∙ ദക്ഷിണ ചൈനാക്കടലിലെ സുരക്ഷാ ഭീഷണിയിൽ ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ആശങ്ക പ്രകടിപ്പിച്ചു. ടോക്കിയോവിൽ ചേർന്ന വിദേശകാര്യമന്ത്രിമാരുടെ യോഗമാണ് ചൈനയെ പേരെടുത്തു സൂചിപ്പിക്കാതെ ഈ മേഖലയിൽ നടക്കുന്ന അപകടകരമായ കുതന്ത്രങ്ങളെപ്പറ്റി സൂചിപ്പിച്ചത്. ദക്ഷിണ ചൈനാക്കടലിൽ പരമാധികാരമുണ്ടെന്നാണ് ചൈനയുടെ നിലപാട്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.
ന്യൂഡൽഹി ∙ ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനായി കംബോഡിയയിൽ പുതിയ തുറമുഖം നിർമിച്ച് ചൈന. മേഖലയിലെ ഇന്ത്യയുടെ മുന്നേറ്റത്തിന് വലിയ തടസ്സമാകാൻ സാധ്യതയുള്ള നീക്കമാണ് ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. കഴിഞ്ഞ വർഷം കിഴക്കൻ ആഫ്രിക്കയിലെ ജിബൂട്ടിൽ സൈനിക താവളം ഒരുക്കിയതിനു പിന്നാലെയാണ് ചൈന
ഗൾഫിൽനിന്ന് യുഎസിലേക്കുള്ള യാത്രയായിരുന്നു അത്. കപ്പലിൽ നിറയെ ക്രൂഡ് ഓയിലുണ്ട്. മെഡിറ്ററേനിയൻ കടന്ന് അറ്റ്ലാന്റിക്കിലേക്കു കപ്പൽ പ്രവേശിച്ചിരുന്നു. അന്ന്, കടൽ പതിവില്ലാത്തവിധം പ്രക്ഷുബ്ധമായി. കൊടുങ്കാറ്റിൽ കപ്പൽ ആടിയുലഞ്ഞു. കപ്പലിലെ ജീവൻരക്ഷാ ഉപകരണങ്ങൾപോലും പലതും കടലിൽ വീണു. ജീവനക്കാർ നിസ്സഹായരായി നിന്നു. ക്യാപ്റ്റൻ ഒരു ബ്രിട്ടിഷുകാരനായിരുന്നു, ദൈവവിശ്വാസി. അയാൾ ജീവനക്കാരെ വിളിച്ചുകൂട്ടി പറഞ്ഞു: ‘‘പ്രാർഥിക്കുക. നമ്മുടെ മുന്നിൽ മറ്റു മാർഗങ്ങളൊന്നുമില്ല.’’ 30 വർഷം മുൻപത്തെ അനുഭവം പറയുമ്പോൾ കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ് പ്രസിഡന്റ് പാലക്കുന്നിൽ കുട്ടിയുടെ വാക്കുകളിൽ മരണം മുന്നിൽകണ്ടതിന്റെ ഭീതിയൊന്നുമില്ല. 35 വർഷം നീണ്ട നാവിക ജീവിതത്തിൽ ഇങ്ങനെ പലതും കണ്ടു. കടൽകൊള്ളക്കാരെ അഭിമുഖീകരിച്ചു. ആ അനുഭവവും പങ്കുവച്ച അതേ ശാന്തതയോടെ അദ്ദേഹം പറഞ്ഞു: ‘‘കപ്പൽ യാത്രയിൽ അത്ര സാഹസികതയൊന്നുമില്ല. കപ്പൽ ജോലിക്കാരന് ലോകം ചുറ്റാമെന്നു പറയുന്നതിൽ അത്ര യാഥാർഥ്യവുമില്ല. വെറുതെ കടൽ ചുറ്റാമെന്നു മാത്രം. ഒരു ജോലി. മികച്ച ശമ്പളം. അതാണ് ഒരു മർച്ചന്റ് നേവിക്കാരനെ കടലിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. ബാക്കിയെല്ലാം രണ്ടാമതു മാത്രം. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ആ യാത്രയിൽ പക്ഷേ, തീർത്തും അപ്രതീക്ഷിതമായത് സംഭവിച്ചേക്കും. കടലുപോലെയാണ് കപ്പലോട്ടക്കാരന്റെ ജീവിതവും, തീർത്തും പ്രവചനാതീതം. കാറും കോളും നിറഞ്ഞ ആ യാത്രയെക്കുറിച്ചാണ് മനോരമ ഓൺലൈൻ പ്രീമിയം സൺഡേ സ്പെഷൽ. ക്രൂഡ് ഓയിൽ മോഷണവും കടൽക്കൊള്ളയുമടക്കമുള്ള കുറ്റങ്ങൾ ചാർത്തി നൈജീരിയൻ നാവികസേന അടുത്തിടെ പിടികൂടിയ മലയാളികളടക്കമുള്ള കപ്പൽ ജീവനക്കാരുടെ ജീവിതം ചർച്ചയാകുമ്പോൾ കടലിനെക്കുറിച്ച്, അതിലെ യാത്രയെക്കുറിച്ച്, മരണം മുന്നിൽക്കണ്ട അനുഭവങ്ങളെക്കുറിച്ച്...
ചൈനയുടെ മൂന്നാമത്തെ ടൈപ്പ് 075 ലാന്റിങ് ഹെലിക്കോപ്റ്റര്‍ ഡോക് (LHD) നിര്‍മാണം പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. തയ്വാന് കടലിടുക്കില്‍ പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ തയാറാവുന്നതോടെ ഈ പടക്കപ്പലിനെ ചൈന പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഷാങ്ഹായിലെ ഹുഡോങ് കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മാണം
തയ്വാന് വീണ്ടും അമേരിക്കയുടേയും ചൈനയുടേയും സൈനിക ബല പരീക്ഷണ വേദിയാവുന്നു. തയ്വാന് ഉള്‍ക്കടലിലേക്ക് അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ പട നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിക്കൊണ്ടുള്ള യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി തയ്വാന്
ഹോങ്കോങ് ∙ ഹോങ്കോങ് തീരത്തു ചൈനീസ് കപ്പൽ മുങ്ങി 12 പേർ മരിച്ചു. 14 പേരെ കാണാതായി. 4 പേരെ രക്ഷിച്ചു. തീരത്തു നിന്ന് 300 കിലോമീറ്റർ അകലെയാണു ശനിയാഴ്ച ശക്തമായ ചുഴലിക്കാറ്റിൽ കപ്പൽ മുങ്ങിയത്. ഹോങ്കോങ്ങിൽ കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കുന്നതിനായി നിയോഗിക്കപ്പെട്ട എൻജിനീയറിങ് കപ്പലാണ് അപകടത്തിൽപെട്ടത്. South China Sea, Ship breaking up after being hit by a typhoon, Social Media, Viral Video, Hong Kong
ഹോങ്കോങ് ∙ ദക്ഷിണ ചൈനാ കടലില്‍ ചുഴലിക്കാറ്റിൽ കപ്പൽ തകർന്നു കാണാതായ 27 ജീവനക്കാർക്കായി തിരച്ചിൽ ഊർജിതമാക്കി. ഹോങ്കോങ്ങിനു തെക്കുപടിഞ്ഞാറ് 160 നോട്ടിക്കൽ മൈൽ South China Sea, Ship breaking up after being hit by a typhoon, Social Media, Viral Video, Hong Kong, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
ചൈനീസ് വിമാന വാഹിനിക്കപ്പലായ ലിയാനിങ് സര്‍വ സന്നാഹങ്ങളോടെ ജപ്പാനും തയ്വാനും ഇടയിലെ ഉള്‍ക്കടലില്‍ സൈനികാഭ്യാസം നടത്തിയതായി റിപ്പോര്‍ട്ട്. ജാപ്പനീസ് സേനയുടേയും അമേരിക്കയുടേയും ശക്തമായ നിരീക്ഷണത്തിലായിരുന്നു ചൈനീസ് വിമാന വാഹിനിക്കപ്പലിന്റെ രണ്ടാഴ്ചയോളമായുള്ള നീക്കങ്ങള്‍. സാറ്റലൈറ്റ് ചിത്രങ്ങളിലും
Results 1-10 of 16