Activate your premium subscription today
‘‘അപകടകരമായതെന്തോ സംഭവിക്കാൻ പോകുന്നു. അപായ സൂചനയുമായി അലാം ശബ്ദിച്ചു തുടങ്ങിയിരിക്കുന്നു...’’ ആഴങ്ങളിലേക്കു മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കെ, ടൈറ്റൻ എന്ന സമുദ്രപേടകത്തിൽനിന്ന് വന്നതായിരുന്നോ ഈ സന്ദേശം? 2023 ജൂണ്‍ 18നാണ് അഞ്ച് യാത്രികരുമായി ഓഷന്‍ഗേറ്റ് എക്സ്പഡിഷൻസ് കമ്പനിയുടെ ടൈറ്റൻ പേടകം അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്കു മറഞ്ഞത്. ടൈറ്റാനിക് കപ്പല്‍ അവശിഷ്ടങ്ങൾ അടുത്തുചെന്നു കാണുന്നതിനു വേണ്ടിയായിരുന്നു 18ന്, ഞായറാഴ്ച, രാവിലെ എട്ടരയോടെയുള്ള ആ യാത്ര. എന്നാല്‍ ആഴത്തിലേക്കിറങ്ങി രണ്ടു മണിക്കൂർ തികയും മുൻപേ പേടകത്തെ സമുദ്രോപരിതലത്തിൽനിന്നു നിയന്ത്രിച്ചിരുന്ന മദർ ഷിപ്പുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. കനേഡിയൻ കപ്പലായ പോളർ പ്രിൻസ് ആയിരുന്നു കൃത്യമായ കമാൻഡുകൾ നൽകി ടൈറ്റനെ താഴേക്കിറക്കിയത്. സംഭവം പുറംലോകമറിയാൻ പിന്നെയും വൈകി. 18നു വൈകിട്ടോടെ സർവ സന്നാഹങ്ങളുമായി യുഎസിലെയും കാനഡയിലെയും കോസ്റ്റ് ഗാർഡും നാവികസേനയും വിവിധ ഗവേഷണക്കപ്പലുകളും ഉൾപ്പെടെ വന്നെങ്കിലും ടൈറ്റന്റെ പൊടിപോലുമുണ്ടായിരുന്നില്ല കണ്ടുപിടിക്കാൻ. അതിനിടെ നാവികസേന ഒരു വിവരം കോസ്റ്റ് ഗാർഡിനു കൈമാറി. ടൈറ്റനുമായുള്ള ആശയവിനിമയം നഷ്ടമായി എന്നു പറയുന്ന സമയത്ത് ആഴക്കടലിൽ എന്തോ വലിയ ശബ്ദമുണ്ടായിട്ടുണ്ട്. കടലിനടിയിലെ ശബ്ദവിനിമയം പിടിച്ചെടുക്കാൻ രഹസ്യമായി നാവികസേന സ്ഥാപിച്ച ഉപകരണത്തിലായിരുന്നു ആ വ്യതിയാനം തിരിച്ചറിഞ്ഞത്. അപകടത്തിൽപ്പെട്ടപ്പോൾ ടൈറ്റനിലുണ്ടായിരുന്നവർ അതിനകത്ത് ശക്തമായി ഇടിച്ചതിന്റെ ശബ്ദമാകാമെന്ന് പലരും പറഞ്ഞു. എന്നാൽ സമുദ്ര പര്യവേഷണത്തിൽ പ്രഗത്ഭരായ പലരും ഒരു കാര്യം തറപ്പിച്ചു പറഞ്ഞു, ‘ആ അഞ്ചു പേരെപ്പറ്റിയും ഇനി അധികം പ്രതീക്ഷ വേണ്ട’. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷൻ ഏവിയേഷൻ കമ്പനി ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരായിരുന്നു ആ 5 യാത്രികർ. അവരെത്തേടിയെത്തിയ മരണത്തിന്റെ ശബ്ദമായിരുന്നോ കടലിന്നടിയിൽനിന്നു കേട്ടത്?
ഓഷൻ ഗേറ്റ് കമ്പനി നിർമിച്ച ടൈറ്റൻ പേടകം തകർന്ന് കമ്പനി സ്ഥാപകൻ ഉൾപ്പെടെ 5 പേര് കൊല്ലപ്പെട്ട ദുരന്തം നടന്നിട്ട് ഏകദേശം ഒരു വർഷമാകുകയാണ്. ലോകത്തെ ഞെട്ടിച്ച ആ ദുരന്തം ജൂൺ 18ന് ആയിരുന്നു.പേടകത്തിൽ ഇവർ ഇരുന്ന പ്രഷർ ചേംബറിലുണ്ടായ തകരാർ സ്ഫോടനത്തിനു കാരണമായെന്നായിരുന്നു നിഗമനം. സമുദ്രത്തിന്റെ
നിലയ്ക്കാത്ത വെടിയുണ്ടകൾക്കിടയിലൂടെ പരക്കം പായുന്ന ഗാസയിലെ ജനത്തെ ലോകത്തിനു മുന്നിൽ ഒരു ചോദ്യചിഹ്നമായി നിർത്തിക്കൊണ്ടാണ് 2023 കടന്നു പോകുന്നത്. ഭക്ഷണമില്ലാതെ, വെള്ളമില്ലാതെ പരക്കം പായുന്ന കുഞ്ഞുങ്ങളും സ്ത്രീകളും തീരാനോവാകുമ്പോൾ ഇസ്രയേൽ– ഹമാസ് പോരാട്ടം അന്ത്യമില്ലാതെ തുടരുകയാണ്. 2022 ലെ ലോകഭൂപടത്തിൽ
വാഷിങ്ടൻ∙ ആഴക്കടലിലെ ടൈറ്റാനിക് സന്ദര്‍ശനം വലിയ ദുരന്തത്തിനു വഴിവച്ചതിന്റെ ഞെട്ടൽ മാറുന്നതിനു മുൻപു പുതിയ പദ്ധതിയുമായി ഓഷൻഗേറ്റ് സഹസ്ഥാപകൻ ഗില്ലർമോ സോൺലൈൻ. ശുക്രന്റെ അന്തരീക്ഷത്തിൽ താമസിക്കലാണു പുതിയ പദ്ധതി. 2050 ഓടുകൂടി 1000 ആളുകളെ ശുക്രന്റെ അന്തരീക്ഷത്തിലേക്ക് അയയ്ക്കാനാണു ഗില്ലർമോ സോൺലൈൻ ലക്ഷ്യംവയ്ക്കുന്നത്.
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്രയാത്രയ്ക്കിടെ ദുരന്തത്തിൽപെട്ട ടൈറ്റൻ പേടകത്തെ അന്വേഷിക്കുന്നതും ഒടുവില്‍ ആ ദുരന്തം സ്ഥിരീകരിക്കുന്നതുമെല്ലാം ലോകമൊട്ടാകെ ആകാംക്ഷയോടെയാണ് വീക്ഷിച്ചത്. ഓഷൻ ഗേറ്റ് കമ്പനി നിർമിച്ച ടൈറ്റൻ പേടകം തകർന്ന് കമ്പനി സ്ഥാപകൻ ഉൾപ്പെടെ 5 പേരാണ് കൊല്ലപ്പെട്ടത്.
ജീവന്റെ ഉൽപത്തി എവിടെ നിന്നാണ്, ആദ്യം ഉണ്ടായത് ഏതു തന്മാത്രയാണ് തുടങ്ങി നൂറുകണക്കിന് ഉത്തരമില്ലാചോദ്യങ്ങൾ ശാസ്ത്രജ്ഞരെ കുഴക്കിയിരുന്നു. അതിനുള്ള ഉത്തരം ഒരുകൂട്ടം അസ്ട്രോഫിസിക്സ് ശാസ്ത്രജ്ഞർ പ്രശസ്തമായ 'നേച്ചർ' എന്ന ശാസ്ത്രജേണലിൽ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ചു.
സെന്റ് ജോൺസ്, ന്യൂഫൗണ്ട്ലാൻഡ് (കാനഡ) ∙ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്രയാത്രയ്ക്കിടെ ദുരന്തത്തിൽപെട്ട ടൈറ്റൻ പേടകത്തിന്റെ യന്ത്രഭാഗങ്ങളിൽനിന്ന് മൃതദേഹങ്ങളുടെ ശേഷിപ്പും കണ്ടെത്തിയതായി യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. ഇന്നലെ കടലിനടിയിൽ നിന്നു വീണ്ടെടുത്ത സമുദ്രപേടകത്തിന്റെ ഭാഗങ്ങൾ കരയിൽ
വാഷിങ്ടൺ∙ കരയിലെത്തിച്ച ടൈറ്റൻ സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി യുഎസ് കോസ്റ്റ്ഗാർഡ്. വിദഗ്ധസംഘം നടത്തിയ പരിശോധനയിലാണ് ടൈറ്റനിൽ നിന്ന് മൃതദേഹങ്ങളുടെ അവശിഷ്ടം കണ്ടെത്തിയത് . ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനുള്ള യാത്രയ്ക്കിടെ സമുദ്രത്തിൽ വച്ച് പേടകം
‘‘96 മണിക്കൂർ പിന്നിട്ടപ്പോൾ എന്റെ പ്രതീക്ഷകളെല്ലാം തകർന്നു. ഞാൻ ഏറ്റവും മോശപ്പെട്ട സാഹചര്യം അനുഭവിച്ചറിയാൻ പോവുകയാണെന്ന് വീട്ടുകാർക്ക് സന്ദേശം അയച്ചു. എന്നാൽ എന്റെ മകൾ അലീന തോറ്റുകൊടുക്കാൻ തയാറായില്ല. കോസ്റ്റ് ഗാർഡ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് പറയുന്നത് വരെ...’’–
അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ചുപേരുമായി പോയ ടൈറ്റൻ സമുദ്രപേടകം തകർന്ന വാർത്ത വേദനയോടെയാണ് ലോകം കേട്ടത്. പേടകം പൊട്ടിത്തെറിച്ചുവെന്നും ഉള്ളിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചുവെന്നുമാണ് യുഎസ് നാവികസേന
Results 1-10 of 46