Activate your premium subscription today
ലോക വൻശക്തികളിലൊന്നായ റഷ്യയുടെയും മധ്യേഷ്യയിലെ കരുത്തരായ ഇറാന്റെയും പിന്തുണയുണ്ടായിരുന്നിട്ടും ഒടുവിൽ ബഷാർ അൽ അസദ് ഭരണകൂടം നിലംപതിച്ചു, സിറിയയിൽ പ്രതിപക്ഷ സേന അധികാരവും പിടിച്ചു. എട്ടു വർഷത്തെ വെടിനിർത്തലിനു വിരാമമിട്ട് അപ്രതീക്ഷിത ആക്രമണം തുടങ്ങിയ പ്രതിപക്ഷ സൈനിക സഖ്യത്തിന്റെ മുന്നിൽ അസദിന്റെ സിറിയൻ സൈന്യം ഒരു പോരാട്ടത്തിനു പോലും നിൽക്കാതെ പിന്തിരിഞ്ഞോടി. അറബ് ലോകത്താകെ ആഞ്ഞുവീശിയ മുല്ലപ്പൂവിപ്ലവത്തിനു പിന്നാലെ 2011ൽ തുടക്കമിട്ട സിറിയയിലെ രക്തരൂക്ഷിതമായ ആഭ്യന്തര യുദ്ധത്തെയും ഐഎസ് ഭീകരരെയും അൽഖ്വായിദയെയും അതിജീവിച്ച സിറിയൻ സൈന്യം വെള്ളത്തിൽ വരച്ച വരപോലെ മാഞ്ഞുപോയി. അസദ് ഭരണകൂടം നിലംപതിച്ചതോടെ സിറിയയിലെ യുദ്ധങ്ങൾ അവസാനിച്ചെന്നല്ല, അവസാനിക്കാത്ത യുദ്ധങ്ങൾക്കു തുടക്കമായി എന്നാണ് അർഥം. തുർക്കിയുടെയും ഇസ്രയേലിന്റെയും സൈന്യം അതിർത്തി കടന്നു സിറിയയിൽ എത്തിക്കഴിഞ്ഞു. സിറിയൻ പ്രതിപക്ഷത്തിന്റെ സൈനിക നീക്കത്തിനു പിന്നിൽ തുർക്കിയാണെന്ന് ആരോപണമുണ്ട്. ഒപ്പം യുഎസിന്റെയും ഇസ്രയേലിന്റെയും യുക്രെയ്നിന്റെയും പങ്കുകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തുകൊണ്ടാണ് സിറിയൻ സൈന്യവും അസദ് ഭരണകൂടം ചീട്ടുകൊട്ടാരം പോലെ തകർന്നത്? തുർക്കിക്ക് ബഷാർ അൽ അസദിനോട് അനിഷ്ടം തോന്നാൻ എന്താണ് കാരണം? സിറിയയിൽ ഇനി എന്തു സംഭവിക്കും? വിശദമായി പരിശോധിക്കാം.
ന്യൂഡൽഹി ∙ യുക്രെയ്നിനെതിരെ യുദ്ധം ചെയ്യുന്ന റഷ്യൻ സൈന്യത്തോടൊപ്പം ഇന്ത്യക്കാരുമുണ്ടെന്നു വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. റഷ്യൻ അധികൃതരുമായി ബന്ധപ്പെട്ട് ഇവരെ മടക്കിക്കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നു മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. കൂലിപ്പട്ടാളമായ വാഗ്നർ സേനയ്ക്കൊപ്പമാണ് ഇവരെന്നു റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമില്ല.
ഹൈദരാബാദ് ∙ ജോലിതട്ടിപ്പിന് ഇരയായ നിരവധി ഇന്ത്യക്കാർ റഷ്യ–യുക്രെയ്ൻ യുദ്ധമേഖലയിൽ കുടുങ്ങിയതായി റിപ്പോർട്ട്. റഷ്യയിൽ സെക്യൂരിറ്റി ജോലിയെന്ന വ്യാജവാഗ്ദാനം വിശ്വസിച്ചു പോയവരാണു കുടുങ്ങിയത്. തെലങ്കാന, കർണാടക, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള യുവാക്കൾക്കാണു ദുരിതം. റഷ്യയിലെ
വാഷിങ്ടൻ ∙ ഗാസയിൽ ഹമാസ്– ഇസ്രയേൽ യുദ്ധം രൂക്ഷമാകവെ നിർണായക ഇടപെടലുമായി റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പ്. ഹമാസിനൊപ്പം ചേരുമെന്നു പ്രഖ്യാപിച്ച, ഇറാന്റെ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ലയ്ക്കു വാഗ്നർ ഗ്രൂപ്പ് ആയുധങ്ങൾ നൽകാനൊരുങ്ങുന്നു എന്നാണു വിവരം. യുഎസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട്
മോസ്കോ ∙ വാഗ്നർ ഗ്രൂപ്പ് കൂലിപ്പടയുടെ തലവൻ യെവ്ഗെനി പ്രിഗോഷിന്റെ മരണത്തിൽ വെളിപ്പെടുത്തലുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. പ്രിഗോഷിന്റെ മൃതദേഹത്തിൽനിന്നു സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ കിട്ടിയതായി പുട്ടിൻ പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണു വിമാനാപകടത്തിൽ പ്രിഗോഷിൻ
ബ്രിട്ടൻ∙ റഷ്യയിലെ സ്വകാര്യ പട്ടാളമായ വാഗ്നർ ഗ്രൂപ്പിനെ തീവ്രവാദ സംഘടനായി പ്രഖ്യാപിച്ച് ബ്രിട്ടൻ. ബ്രിട്ടനിലെ തീവ്രവാദ വിരുദ്ധ നിയമങ്ങൾക്ക് കീഴിലുള്ള നിരോധിത സംഘടനയായാണ് വാഗ്നർ ഗ്രൂപ്പിനെ പ്രഖ്യാപിച്ചത്. ഇതോടെ വാഗ്നര്‍ സംഘങ്ങളെ അനുകൂലിക്കുന്നവർക്ക് 14 വർഷം തടവോ, പിഴയോ അടക്കമുള്ള ശിക്ഷാ നടപടികൾ
അമ്പരപ്പുകൾക്കും ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കും അവസാനമില്ല, അറുപതു ദിവസത്തിനുള്ളിൽ റഷ്യയിൽ അരങ്ങേറിയ സംഭവങ്ങൾ ലോകത്തെ തുടർച്ചയായി ആശയക്കുഴപ്പത്തിലേക്കു തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും കരുത്തേറിയ സ്വകാര്യ സൈന്യമായ റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ സംഘത്തിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. രഹസ്യമായി നടത്തിയ സംസ്കാര ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പോലും പങ്കെടുത്തില്ല. പ്രിഗോഷിന്റെ മരണത്തിനിടയാക്കിയ വിമാന അപകടം സ്വാഭാവികമോ അതോ കൊലപാതകമോ? കൊലപ്പെടുത്തിയെങ്കിൽ ആര്? റഷ്യയോ അതോ യുക്രെയ്നോ? സൈനിക നേതൃത്വത്തിനെതിരെ കലാപനീക്കം നടത്തിയതിനു പകരമായി, ചതിക്കു മാപ്പില്ലെന്ന തന്റെ നയം പുട്ടിൻ വാഗ്നർ തലവന്റെ കാര്യത്തിൽ നടപ്പിലാക്കിയെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ സംശയിക്കുന്നത്. റഷ്യയ്ക്കു നേരെയുള്ള തിരിച്ചടിയുടെ (കൗണ്ടർ ഒഫൻസീവ്) പരാജയം മറയ്ക്കാൻ യുക്രെയ്ൻ നടത്തിയ രഹസ്യ ഓപറേഷനാണ് പ്രിഗോഷിന്റെയും സംഘത്തിന്റെയും ജീവനെടുത്തതെന്നും സംശയിക്കുന്നവരേറെ. എന്താണു യാഥാർഥ്യം? പ്രിഗോഷിനെ കൊലപ്പെടുത്താൻ യുഎസ് ഉൾപ്പെടെയുള്ള വിദേശ ശക്തികൾ ഇടപ്പെട്ടോ? വാഗ്നർ സംഘത്തിന്റെ തലപ്പത്തുള്ള സുപ്രധാന പോരാളികളുടെ മരണത്തോടെ സൈനികർക്ക് ഇനി എന്തുസംഭവിക്കും? യുക്രെയ്ന് യുദ്ധത്തെ അതു ബാധിക്കുമോ? വിശദമായി പരിശോധിക്കാം....
മോസ്കോ ∙ വാഗ്നർ ഗ്രൂപ്പ് കൂലിപ്പടയുടെ തലവൻ യെവ്ഗെനി പ്രിഗോഷിന്റെ മരണം റഷ്യ സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച മോസ്കോയിലേക്കുള്ള യാത്രാമധ്യേ സ്വകാര്യ വിമാനം തകർന്നാണ് പ്രിഗോഷിനും ഒപ്പമുണ്ടായിരുന്ന 9 പേരും കൊല്ലപ്പെട്ടത്. ജനിതക പരീക്ഷണത്തിലൂടെയാണു മരണം സ്ഥിരീകരിച്ചത്. വിമാനയാത്രാരേഖകളിലുണ്ടായിരുന്നവർ
മിന്‍സ്ക്∙ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗിനി പ്രിഗോഷിന് ജീവാപായം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെലാറുസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകഷെന്‍കോ. പ്രിഗോഷിനോടും ദിമിത്രി ഉത്കിനിനോടും ബെലാറുസില്‍ തുടരാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും ലുകഷെന്‍കോ
മോസ്കോ ∙ വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്ഗിനി പ്രിഗോഷിനെ പുട്ടിൻ ഭരണകൂടം കൊലപ്പെടുത്തിയതാണെന്ന ആരോപണം റഷ്യ നിഷേധിച്ചു. പാശ്ചാത്യനിഗമനങ്ങൾ ശുദ്ധനുണയാണെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. അതേസമയം, പ്രിഗോഷിന്റെ മരണം ഇനിയും റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Results 1-10 of 43