Activate your premium subscription today
ഹാംബര്‍ഗ്∙ യൂറോ കപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ കരുത്തരായ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് അല്‍ബേനിയ. 74 മിനിറ്റുവരെ ഒരു ഗോളിന് മുന്നില്‍നിന്നു ക്രൊയേഷ്യയെ സമ്മർദത്തിലാക്കി മത്സരത്തിൽ നിറഞ്ഞുനിന്നത് അൽബേനിയയാണ്. സെൽഫ് ഗോളുൾപ്പെടെ രണ്ടു ഗോളുകൾ സ്വന്തം വലയിലേക്ക് എത്തിയതോടെ അൽബേനിയ പ്രതിരോധത്തിലായി.
ഡോർട്മുണ്ട് (ജർമനി) ∙ തുടക്കത്തിൽ വിറച്ചെങ്കിലും പൊരുതി നേടിയ വിജയത്തോടെ നിലവിലെ ചാംപ്യന്മാരായ ഇറ്റലി യൂറോ കപ്പിൽ വരവറിയിച്ചു. ബി ഗ്രൂപ്പ് മത്സരത്തിൽ അൽബേനിയയ്ക്കെതിരെ ഇറ്റലിക്ക് 2–1 വിജയം. ഇറ്റലിക്കായി ഇന്റർ മിലാൻ താരങ്ങളായ അലസാന്ദ്രോ ബസ്റ്റോനി (11–ാം മിനിറ്റ്), നിക്കോൾ ബറേല (16) എന്നിവർ ഗോൾ നേടി. നദിം ബജ്റാമിയാണ് അൽബേനിയയുടെ ഏക ഗോൾ നേടിയത്. യൂറോ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളാണ് (23–ാം സെക്കൻഡ്) ബജ്റാമി നേടിയത്.
അസാധാരണമായ ഫുട്ബോൾ യാത്രയിലായിരുന്നു ഇറ്റലി. 2018 റഷ്യൻ ലോകകപ്പിനു യോഗ്യത നേടാതെ പുറത്തായ ശേഷം റോബർട്ടോ മാൻചീനിയുടെ കീഴിൽ 37 മത്സരങ്ങൾ തോൽവിയറിയാതെ മുന്നേറുകയും 2020 യൂറോ നേടുകയും ചെയ്തു. എന്നാൽ 2022 ഖത്തർ ലോകകപ്പിനു യോഗ്യത നേടാനായില്ല. അതിനാൽ നിലവിലെ യൂറോ ചാംപ്യൻ പട്ടം നിലനിർത്തുക എന്നത് അസൂറിപ്പടയ്ക്കു നിർണായകം.
യൂറോപ്യൻ രാജ്യമായ അൽബേനിയയിലെ ക്രോമിയം ഖനിക്ക് താഴെയായി വിപുലമായ ഹൈഡ്രജൻ ശേഖരമുണ്ടെന്നു കണ്ടെത്തൽ. ഭൂമിയുടെ പുറംകാമ്പായ ക്രസ്റ്റിലും മധ്യകാമ്പായ മാന്റിലിലുമായാണ് ഈ ഹൈഡ്രജൻ നിക്ഷേപം സ്ഥിതി ചെയ്യുന്നതത്രേ
യൂറോപ്പിലെ അതിവേഗം വളരുന്ന ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് അല്‍ബേനിയ. ഇല്ലിയേറിയക്കാരും പുരാതന ഗ്രീക്കുകാരും വസിച്ചിരുന്ന ക്ലാസിക്കൽ കാലഘട്ടം മുതല്‍ക്കിങ്ങോട്ടുള്ള സമ്പന്നമായ സാംസ്കാരിക പൈതൃകവും, കടല്‍ത്തീരങ്ങളും പര്‍വതങ്ങളുമെല്ലാം നിറഞ്ഞ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും നാട്ടിന്‍പുറങ്ങളും പരമ്പരാഗത
Results 1-5