Activate your premium subscription today
കൊച്ചി ∙ ഐഎസ് ആശയങ്ങളിൽ ആകൃഷ്ടനായി കേരളത്തിൽ ചാവേറാക്രമണത്തിനു പദ്ധതിയിട്ടെന്ന കേസിൽ പ്രതി റിയാസ് അബൂബക്കറിന്റെ ശിക്ഷ ഹൈക്കോടതി എട്ടു വർഷമായി കുറച്ചു. വിചാരണക്കോടതി വിധിച്ച പത്തു വർഷത്തെ ശിക്ഷയാണ് വിവിധ കാരണങ്ങൾ കണക്കിലെടുത്ത് ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവൻ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ച് രണ്ടു വർഷം കുറച്ചത്. അതേസമയം, പ്രതിയെ വിചാരണക്കോടതി ശിക്ഷിച്ചത് ഹൈക്കോടതി പൂർണമായി ശരിവയ്ക്കുകയും ചെയ്തു.
ബഗ്ദാദ് ∙ ഇറാഖിൽ പതിറ്റാണ്ടുകൾക്കു ശേഷം നടക്കുന്ന സെൻസസ് ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിൽ ന്യൂനപക്ഷ വിഭാഗങ്ങൾ. ജനസംഖ്യയിലെ ഇടിവു മൂലം ഭരണത്തിലെ പ്രാതിനിധ്യവും സാമ്പത്തിക ആനുകൂല്യങ്ങളും നഷ്ടമാകുമെന്നാണ് ആശങ്ക. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ പീഡനം കാരണം ക്രിസ്ത്യൻ, യസീദി വിഭാഗങ്ങൾ വൻതോതിൽ രാജ്യം വിട്ടുപോയിരുന്നു. ഇതിനു പുറമേ പല പ്രധാന പ്രവിശ്യകളും നിയന്ത്രിക്കുന്നത് കുർദ് വിഭാഗമാണ്.
ബഗ്ദാദ് ∙ ഭീകരസംഘടനയായ ഐഎസിന്റെ ഇറാഖിലെ തലവനെയും 8 മുതിർന്ന നേതാക്കളെയും വധിച്ചതായി ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി അറിയിച്ചു. യുഎസ് സഖ്യസേനയുമായി ചേർന്ന് ഇറാഖ് ഭീകരവിരുദ്ധ സേന സലാഹുദ്ദീൻ പ്രവിശ്യയിലെ ഹംറിൻ പർവതമേഖലയിൽ നടത്തിയ ഏറ്റുമുട്ടലിലാണ് ഐഎസ് തലവൻ ജസീം അൽ മസൂറി അബു അബ്ദുൽ ഖാദറിനെയും സംഘത്തെയും കൊലപ്പെടുത്തിയത്. 2 യുഎസ് സൈനികർക്കു പരുക്കേറ്റു.
കാബൂൾ ∙ മധ്യ അഫ്ഗാനിസ്ഥാനിലെ ദേകുന്തി പ്രവിശ്യയിൽ ആയുധധാരികൾ 14 പേരെ കൂട്ടക്കൊല ചെയ്തു. ഷിയ വിഭാഗത്തിലുള്ളവരെയാണ് കൊലപ്പെടുത്തിയത്. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഉത്തരവാദിത്തമേറ്റെടുത്തു. അക്രമികൾക്കെതിരെ നടപടിയുണ്ടാവുമെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി.
ഫ്രാങ്ക്ഫർട്ട് ∙ പടിഞ്ഞാറൻ ജർമനിയിലെ സൂലിങ്ങൻ നഗരത്തിൽ ലൈവ് ബാൻഡ് സംഗീതപരിപാടിക്കിടെ 3 പേരെ കുത്തിക്കൊലപ്പെടുത്തുകയും 8 പേരെ പരുക്കേൽപിക്കുകയും ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്). ഇസ്ലാമിക് സ്റ്റേറ്റിന്റെ മാധ്യമ വിഭാഗത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കൊലയാളിക്കുവേണ്ടി പൊലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തത്.
യുഎൻ ∙ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) അനുഭാവികൾ വഴി ഇന്ത്യയിൽ പ്രവർത്തകരെ റിക്രൂട്ട് ചെയ്യുന്നതായി യുഎൻ മുന്നറിയിപ്പ്. ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് ലെവന്റ് – ഖൊറാസാനെ (ഐഎസ്ഐഎൽ–കെ) ആണ് വ്യക്തികളെ ഒറ്റയ്ക്ക് സംഘടനയിലേക്ക് ആകർഷിക്കാൻ നീക്കം നടത്തുന്നതെന്ന് ഭീകര സംഘടനകളുടെ പ്രവർത്തനം വിലയിരുത്തുന്ന യുഎൻ വിഭാഗം പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു.
മോസ്കോ ∙ റഷ്യയുടെ തലസ്ഥാനമായ മോസ്കോയ്ക്കു സമീപം വെള്ളിയാഴ്ച രാത്രി സംഗീതപരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 143 ആയി.140 പേർക്കു പരുക്കേറ്റു. മോസ്കോയുടെ പടിഞ്ഞാറെ അതിർത്തിയോടു ചേർന്ന ക്രസ്നയാർസ്ക് നഗരത്തിലെ ക്രോകസ് സിറ്റി ഹാളിൽ കടന്ന ഭീകരർ ബോംബെറിഞ്ഞശേഷം ആളുകൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സ്ഫോടനത്തെത്തുടർന്നു ഹാളിൽ തീപടർന്നു. മേൽക്കൂര കത്തിയമർന്നു.
മോസ്കോ ∙ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സംഗീതനിശ നടന്ന ക്രോക്കസ് സിറ്റി ഹാളിൽ 5 അക്രമികൾ നടത്തിയ വെടിവയ്പിൽ 115 പേർ മരിച്ചു. നൂറ്റമ്പതോളം പേർക്ക് പരുക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. വെടിവയ്പിനു പിന്നാലെ 2 തവണ സ്ഫോടനവുമുണ്ടായി. ഇതോടെ വൻ തീപിടിത്തവുമുണ്ടായി. തീപടർന്ന് ഹാളിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. വെടിവയ്പ്പിനെത്തുടർന്നു പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണു ചിലർ മരിച്ചത്.
ലണ്ടൻ∙ ഐ.എസിൽ ചേർന്നതിനെ തുടർന്ന് ഷെമീമ ബീഗത്തിന്റെ പൗരത്വം റദ്ദാക്കിയ ബ്രിട്ടിഷ് സർക്കാരിന്റെ നടപടി അപ്പീൽ കോടതിയും ശരിവച്ചു. സർക്കാർ നടപടിയ്ക്കെതിര ഷെമീമ ബീഗം നൽകിയ ഹർജി നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരേ അപ്പീൽ കോടതിയിൽ നൽകിയ ഹർജിയാണ് ഇന്നലെ തള്ളിയത്. ഇതോടെ വടക്കൻ സിറിയയിലെ അഭയാർഥി
ജറുസലം ∙ ഇറാൻ സൈനിക കമാൻഡറായിരുന്ന ഖാസിം സുലൈമാനിയുടെ നാലാം ചരമവാർഷികച്ചടങ്ങിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ട ഇരട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. ഭീകരാക്രമണത്തിനു പകരംചോദിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു.
Results 1-10 of 69