Activate your premium subscription today
ഐക്യരാഷ്ട്രസംഘടനയുടെ (യുഎൻ) രക്ഷാസമിതിയിൽ ഇന്ത്യ, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്ക് സ്ഥിരാംഗത്വം നൽകുന്നതിന് അമേരിക്കയുടെ പിന്തുണ ഉണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ.
ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടനാ (യുഎൻ) സംവിധാനം ഉടച്ചുവാർക്കേണ്ട സമയം അതിക്രമിച്ചെന്നും ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയ്ക്ക് യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വമില്ലാത്തത് യുക്തിക്കു നിരക്കുന്നതല്ലെന്നും ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോൺ മസ്ക് പറഞ്ഞു. രക്ഷാസമിതി സ്ഥാരാംഗത്വത്തിനുള്ള ഇന്ത്യയുടെ അപേക്ഷയെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. രക്ഷാസമിതിയിൽ ആഫ്രിക്കയിൽ നിന്ന് ഒരൊറ്റ അംഗം പോലുമില്ലാത്തതു നീതീകരിക്കാനാവില്ലെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞിരുന്നു. 80 വർഷം മുൻപത്തെ ലോകക്രമമല്ല, ഇന്നത്തെ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഘടനയാണ് യുഎന്നിന് ആവശ്യമെന്നും ഗുട്ടെറസ് പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു മസ്ക്.
ബെംഗളൂരു ∙ ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി പഴയ ക്ലബ് പോലെയായെന്നും പുതിയ രാജ്യങ്ങൾക്ക് സ്ഥിരാംഗത്വം നൽകാൻ തയാറാകുന്നില്ലെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. പഴയ അംഗങ്ങൾ ക്ലബിന്റെ നിയന്ത്രണം കൈയടക്കിവച്ചിരിക്കുകയാണെന്നും അവരുടെ പ്രവൃത്തികളെ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ജയശങ്കർ ബെംഗളൂരുവിൽ പൊതുപരിപാടിയിൽ പറഞ്ഞു.
ടെൽ അവീവ്∙ ഗാസയിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേലും ഐക്യരാഷ്ട്ര സംഘടനയും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷം. ഹമാസിനെ തുരത്താനുള്ള നടപടിയുടെ ഭാഗമായി വടക്കൻ ഗാസയിൽനിന്ന് 24 മണിക്കൂറിനുള്ളിൽ ആളുകളെ ഒഴിപ്പിക്കണമെന്ന ഇസ്രയേലിന്റെ നിർദ്ദേശച്ചൊല്ലിയാണ് അഭിപ്രായ ഭിന്നത.
ന്യൂയോർക്ക്∙ ഇസ്രയേൽ – ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) രക്ഷാസമിതി അടിയന്തര യോഗം ചേർന്നെങ്കിലും, ഏകാഭിപ്രായത്തിൽ എത്താതെ പിരിഞ്ഞതായി റിപ്പോർട്ട്. ഇപ്പോഴത്തെ സംഘർഷത്തിൽ ഹമാസിനെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്ന് റഷ്യ നിലപാടെടുത്തതോടെയാണ് അഭിപ്രായ ഐക്യം സാധ്യമാകാതെ
ന്യൂഡൽഹി∙ ലഷ്കറെ തയിബ ഉപമേധാവി അബ്ദുൽ റഹ്മാൻ മക്കിയെ ഐക്യരാഷ്ട്രസംഘടന ആഗോള ഭീകരനായി പ്രഖ്യാപിച്ചത് സ്വാഗതം ചെയ്ത് ഇന്ത്യ. യുഎന്‍ രക്ഷാസമിതിയുടെ അല്‍ ഖയിദ ഉപരോധ കമ്മിറ്റിയാണ് ആഗോള ഭീകരരുടെ പട്ടികയില്‍ മക്കിയെ ഉള്‍പ്പെടുത്തിയത്. യുഎൻ നടപടി
വാഷിങ്ടൻ ∙ ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) രക്ഷാസമിതിയിൽ കശ്മീർ വിഷയം ഉന്നയിച്ച പാക്കിസ്ഥാന് ശക്തമായ മറുപടി നൽകി ഇന്ത്യ. അൽ ഖായിദ ഭീകരൻ ഒസാമ ബിൻ ലാദന് ആതിഥ്യം നല്കിയ, അയൽരാജ്യത്തെ
യുണൈറ്റഡ് നേഷൻസ്∙ റഷ്യയെയും ചൈനയെയും ശക്തമായി വിമർശിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിൽ സംസാരിക്കവെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ആണ് ഇരു രാജ്യങ്ങളുടെയും പേരെടുത്തു പറയാതെ വിമർശനം ഉന്നയിച്ചത്... Narendra Modi, S Jaishankar, UN, UN Security Council, Lashkar-e-Taiba, Russia, China
ന്യൂയോർക്ക് ∙ പാക്ക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ അബ്ദുൽ റഊഫ് അസ്ഹറിനെ ഐക്യരാഷ്ട്ര സംഘടനയുടെ വിലക്കുപട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെയും യുഎസിന്റെയും ശുപാർശ ചൈന തടഞ്ഞു. സംഘടനയുടെ ഉപമേധാവിയായ റഊഫിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് | China | Manorama News
യുഎൻ സുരക്ഷാ കൗൺസിലിൽ പ്രമേയം അവതരിപ്പിച്ച് റഷ്യ. യുക്രെയ്നിൽ മാനുഷിക പ്രതിസന്ധിയുണ്ടെന്നും ഒഴിപ്പിക്കൽ സുഗമമാക്കാൻ നടപടിയുണ്ടാകണമെന്നുമായിരുന്നു റഷ്യ അവതരിപ്പിച്ച പ്രമേയത്തിന്റെ ഉള്ളടക്കം. ബെലറൂസ്, സിറിയ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയായിരുന്നു....Ukraine, Ukraine manorama news, Ukraine latest news, Ukraine War, Ukraine Russia,
Results 1-10 of 18