Activate your premium subscription today
ബ്രിട്ടിഷ് അക്കാദമി ഫിലിം അവാര്ഡ്സ് (ബാഫ്ത) പുരസ്കാരങ്ങളിൽ തിളങ്ങി ക്രിസ്റ്റഫർ നോളന്റെ ‘ഓപ്പൻ ഹെയ്മർ’. മികച്ച, സിനിമ, മികച്ച നടന്, മികച്ച സഹനടന് തുടങ്ങി ഏഴ് പുരസ്കാരങ്ങളാണ് ഓപ്പന്ഹെയ്മര് നേടിയത്. ഇത് പുരസ്കാര ചടങ്ങിലെ റെക്കോർഡാണെന്ന് അവതാരകൻ നടൻ ഡേവിഡ് ടെനറ്റ് പറഞ്ഞു. ഇന്ത്യയെ
96ാമത് ഓസ്കർ നോമിനേഷൻസ് പ്രഖ്യാപിച്ചു. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫർ നോളന്റെ ഓപ്പൻ ഹെയ്മറാണ് മുന്നിൽ. ബാർബിക്ക് ആറു നോമിനേഷനുകൾ ലഭിച്ചു. ഓപ്പൻ ഹെയ്മർ, പുവർ തിങ്സ്, ഫ്രഞ്ച് ചിത്രമായ അനാറ്റമി ഓഫ് എ ഫാൾ, ബാർബി, കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ, ദ് സോൺ ഓഫ് ഇന്ററസ്റ്റ് എന്നിവയാണ് പ്രധാന വിഭാഗങ്ങളിലെ
വർഷം1940, പത്രങ്ങളുടെ മുൻപേജുകളിൽ ലോക മഹായുദ്ധത്തിന്റെ കെടുതികളും വിജയ പരാജയ വാർത്തകളുമായിരുന്നു സ്ഥാനം പിടിച്ചത്. അതേസമയം അമേരിക്കൻ സൈന്യവും ഗവേഷകരും അടഞ്ഞ വാതിലുകൾക്കു പിന്നിൽ ഒരു ദൗത്യത്തിലായിരുന്നു. ലക്ഷക്കണക്കിനു ആൾക്കാർ പങ്കെടുത്ത എന്നാൽ തങ്ങൾ ചെയ്യുന്നത് എന്താണെന്നു ഭൂരിഭാഗം ആളുകൾക്കും ഒരു
1945 ജൂലൈ 24. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിയിൽനിന്ന് സോവിയറ്റ് യൂണിയൻ പിടിച്ചെടുത്ത പോട്സ്ഡാമിൽ ആ കൂടിക്കാഴ്ച നടക്കുകയാണ്. ‘ബിഗ് ത്രീ’ എന്നു ലോകം വിശേഷിപ്പിച്ച മൂന്നു ലോകശക്തികളുടെ കൂടിക്കാഴ്ച. യുഎസ്എസ്ആറിന്റെ (സോവിയറ്റ് യൂണിയൻ) തലവൻ ജോസഫ് സ്റ്റാലിൻ, യുഎസ് പ്രസിഡന്റ് ഹാരി ട്രൂമാൻ, യുകെയുടെ പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിൽ. യുദ്ധാനനന്തരം, പിടിച്ചെടുത്ത ജർമനിയെ എങ്ങനെ വിഭജിക്കുമെന്നതായിരുന്നു ചർച്ചയുടെ കാതൽ. ആ കൂടിക്കാഴ്ചയുടെ ഇടവേളകളിലൊന്നിൽ ട്രൂമാനും ചർച്ചിലും നാടകീയമായി ജോസഫ് സ്റ്റാലിനരികിലേക്ക് ചെന്നു. അനൗദ്യോഗികമായി തുടങ്ങിയ സംഭാഷണം പക്ഷേ അവസാനിച്ചത് ഒരു ‘ബോംബിങ്ങി’ലായിരുന്നു. ന്യൂമെക്സിക്കോയിലെ രഹസ്യകേന്ദ്രത്തിൽ 1945 ജൂലൈ 16ന് യുഎസ് അണുബോംബ് വിജയകരമായി പരീക്ഷിച്ച വിവരം ട്രൂമാൻ സ്റ്റാലിനെ അറിയിച്ചു.
സമയവും കാലവുമൊക്കെ തകിടംമറിയുന്ന സിനിമകളിലൂടെ ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. നോളൻ സംവിധാനം ചെയ്ത ബയോപിക് ‘ഓപ്പൺഹൈമർ’ ജൂലൈ 21ന് റിലീസ് ആവുകയാണ്. ഒരുപക്ഷേ, ലോകം ഇത്രയേറെ ഒരു സിനിമയെ കാത്തിരുന്നിട്ടുണ്ടാകില്ല. നോളന്റെ സിനിമ എന്നതിലുപരി കംപ്യൂട്ടർ ഗ്രാഫിക്സുകൾ ഉപയോഗിക്കാത്ത സിനിമ എന്ന സംവിധായകന്റെ സാക്ഷ്യപ്പെടുത്തലിലൂടെയും ഈ സിനിമ ശ്രദ്ധയാകർഷിക്കുന്നു. സിനിമ കാണും മുൻപേ, സിനിമ പറയുന്ന ഇതിഹാസ ജീവിത കഥയിലെ നായകന്റെ ജീവിതത്തെപ്പറ്റിയും പ്രവർത്തനങ്ങളെപ്പറ്റിയും അറിയാം. 1997ൽ പുറത്തിറങ്ങിയ ‘ഡൂഡിൽബഗ്’ എന്നൊരു ഷോർട്ട്ഫിലിം പ്രശസ്തമാണ്. മൂന്നു മിനിട്ടിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിമിൽ ഒരാൾ മാത്രമേ മുഖം കാണിച്ചിട്ടുള്ളൂ. ഡൂഡിൽബഗ് എന്ന ടൈറ്റിലിൽ തെളിയുന്ന പരിഭ്രാന്തമായ രണ്ടു കണ്ണുകളിലാണ് ഷോർട്ഫിലിം തുടങ്ങുന്നത്. തന്റെ വീട്ടിലൊരു മുറിയിൽ ഏതോ ഒരു പ്രാണിയെ തന്റെ ഷൂ കൊണ്ട് അടിച്ചുകൊല്ലാനുള്ള ഒരാളുടെ ശ്രമമാണ് ചിത്രത്തിൽ കാണിക്കുന്നത്.
ന്യൂഡൽഹി∙ ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ പുതിയ സിനിമ ഓപ്പൺഹൈമർ തിയറ്ററുകളിൽ ദൃശ്യവിസ്മയം തീർക്കുകയാണ്. അണുബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന വിഖ്യാത ശാസ്ത്രജ്ഞൻ ജൂലിയൻ ഓപ്പൺഹൈമറിന്റെ കഥയാണു സിനിമയുടെ ഇതിവൃത്തം. സിനിമയ്ക്കു പിന്നാലെ വീണ്ടും വാർത്തകളിൽ നിറഞ്ഞ ഓപ്പൺഹൈമറുടെ ‘ഇന്ത്യൻ ബന്ധവും’ ചർച്ചയാവുകയാണ്.
ബോണ്ട്... ബോണ്ട്... ജയിംസ് ബോണ്ട്... ലോക സിനിമാചരിത്രത്തിൽ ഇത്രയധികം ഏറ്റുപാടി വാഴ്ത്തപ്പെട്ട മറ്റൊരു സിനിമാപരമ്പര ഉണ്ടാകില്ല. ഇതിഹാസമായി മാറിയ ജയിംസ് ബോണ്ട് സിനിമാപരമ്പരയിലെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നതിനുള്ള അവസരം തേടിയെത്തിയിരിക്കുന്നത് സാക്ഷാൽ ക്രിസ്റ്റഫർ നോളനെയാണ്. ആറ്റംബോംബിന്റെ കഥ പറയുന്ന 'ഓപ്പൺഹൈമർ' തിയറ്ററിൽ ഹിറ്റ്തരംഗം സൃഷ്ടിച്ചു മുന്നേറുന്നതിനിടെയാണ് നോളനെത്തേടി ബോണ്ടിന്റെ ബമ്പർ ലോട്ടറി എത്തിയത്. വളരെ അപ്രതീക്ഷിതമായ ഒരു അവസരം എന്നാണ് കേട്ടയുടൻ നോളന്റെ പ്രതികരണം. മൾട്ടിപ്ലക്സുകളിൽ ഓപ്പൺഹൈമറെ ഏറ്റെടുത്ത മലയാളി പ്രേക്ഷകർക്കും ഇത് ത്രില്ലടിപ്പിക്കുന്ന വാർത്തയായി. അടുത്ത ബോണ്ടിനെ കാത്തിരിക്കാൻ ഇനി ഒരു പുതിയ കാരണം കൂടിയാകും, ടെക്നോളജിയുടെ സർറിയൽ തലങ്ങളിലേക്കുകൂടി സിനിമയെ കൊണ്ടെത്തിക്കാൻ സാധിക്കുന്ന ക്രിസ്റ്റഫർ നോളന്റെ സംവിധാന മികവ്.
ലോകസിനിമാ ചരിത്രത്തിൽ അസാധാരണമായൊരു കൗതുകത്തിനാണ് ജൂൺ 21 സാക്ഷിയാകുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങൾ ഒരുമിച്ചു റിലീസ് ചെയ്യുമ്പോൾ അതെങ്ങനെയാണ് ഇത്രയും വലിയ കൗതുകമാവുന്നതെന്നു ചോദിക്കുകയാണോ? താരതമ്യങ്ങളില്ല രണ്ടിനും. ഒന്നൊരു ബോംബ് ഉണ്ടാക്കിയ കഥ. രണ്ടാമത്തേതൊരു പാവക്കഥയും. ആറ്റംബോബിന്റെ കഥ പറയുന്ന ‘ഓപ്പൺഹൈമറും’ പാവമൊരു പാവക്കുട്ടിയുടെ കഥ പറയുന്ന ‘ബാർബി’യും. ആറ്റംബോബിന്റെ പിതാവ് എന്നറിയപ്പെടുന്ന അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ ജെ. റോബർട്ട് ഓപ്പൺഹൈമറുടെ ജീവിതവും അതിന്റെ സാഹസികതയുമാണ് യുദ്ധരംഗങ്ങളുടെ ത്രില്ലടിപ്പിക്കുന്ന രസത്തോടെ ആദ്യചിത്രം കാഴ്ചവയ്ക്കുന്നത്. ലോകമെമ്പാടും ആരാധകരുള്ള ക്രിസ്റ്റഫർ നോളന്റേതാണ് രചനയും സംവിധാനവും. ബാർബിയാകട്ടെ, ഏറ്റവും പ്രിയപ്പെട്ട കുട്ടിക്കാല ഓർമകളിലൊന്നായ ആ പാവയുടെ കുസൃതികളിലേക്കും കൗതുകങ്ങളിലേക്കും നമ്മെ പിൻനടത്തുന്നു.
Results 1-8