Activate your premium subscription today
കുവൈത്തിൽ കുടുംബ സന്ദർശക വീസയുടെ കാലാവധി മൂന്നുമാസമാക്കും.. പുതുക്കിയ റസിഡന്‍സി നിയമത്തില്‍ കുടുംബ സന്ദര്‍ശക വീസയുടെ കാലാവധി മൂന്നു മാസമായി ഉയര്‍ത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അലി അല്‍ അദ്വാനി ആണ് അറിയിച്ചത്
ഹൂസ്റ്റൺ ∙ യുഎസ് പൗരരുടെ വിദേശി പങ്കാളികൾ നൽകുന്ന സ്ഥിരതാമസാനുമതി അപേക്ഷകൾക്ക് അതിവേഗ അംഗീകാരം നൽകാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ നീക്കം ടെക്സസിലെ കോടതി സ്റ്റേ ചെയ്തു. യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ക്യാംബൽ ബാർക്കറാണ് രണ്ടാഴ്ചത്തെ സ്റ്റേ ഉത്തരവിട്ടത്.ഈ പദ്ധതിക്കു കീഴിൽ അപേക്ഷ സ്വീകരിച്ചു തുടങ്ങിയ തിങ്കളാഴ്ച
ദുബായ് ∙ തൊഴിൽ മേഖല, തസ്തിക എന്നിവ പരിഗണിക്കാതെ അപേക്ഷകരുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഫാമിലി വീസ അനുവദിക്കാൻ യുഎഇ തീരുമാനിച്ചു.
വെല്ലിങ്ടൻ ∙ വീസ നിരക്കുകളിൽ മാറ്റവുമായ് ന്യൂസീലൻഡ്. ഒക്ടോബർ 1 മുതൽ വീസ ഫീസ് വർധിപ്പിക്കുമെന്ന് ന്യൂസീലൻഡ് സർക്കാർ. എല്ലാ വീസ വിഭാഗങ്ങളിലും പുതിയ നിരക്കുകൽ അവതരിപ്പിക്കും.
കുവൈത്ത് സിറ്റി ∙ പ്രവാസികൾക്കു കുടുംബ വീസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ ഇന്ന് സർവകലാശാല ബിരുദം ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം കഴിഞ്ഞ ദിവസമാണ് പ്രാബല്യത്തിയായത്. ബിരുദ നിബന്ധന ഒഴിവായ ആദ്യദിനം ജവാസാത്തുകളിൽ വിസഅപേക്ഷകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പ്രത്യേകിച്ച് ഫർവാനിയ, അഹമ്മദി, ഹവല്ലി എന്നീ
കുടുംബ വീസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ നിന്ന് സർവകലാശാല ബിരുദം ഒഴിവാക്കി കൊണ്ടുള്ള ഭേദഗതിക്ക് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അംഗീകാരം നൽകി.
ലണ്ടൻ ∙ അനധികൃത കുടിയേറ്റത്തിനൊപ്പം നിയമാനുസൃത കുടിയേറ്റവും പരിധി വിട്ടതോടെ പുതുതായി ഏർപ്പെടുത്തുന്ന കർശന വ്യവസ്ഥകളിൽ അവസാനത്തേതും ബ്രിട്ടൻ പ്രാബല്യത്തിലാക്കി. ഫാമിലി വീസയിൽ ബന്ധുക്കളെ സ്പോൺസർ ചെയ്യാൻ ബ്രിട്ടിഷ് പൗരന്മാർക്കും ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യൻ വംശജർ ഉൾപ്പെടെയുള്ളവർക്കും 29,000 പൗണ്ട് (30 ലക്ഷം രൂപ) എങ്കിലും വാർഷികശമ്പളം ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് നിലവിൽവന്നത്. ഇതുവരെ വേണ്ടിയിരുന്നത് 18,600 പൗണ്ട് (19 ലക്ഷം രൂപ); വർധന 55%. ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനകും ആഭ്യന്തര മന്ത്രി ജയിംസ് ക്ലെവർലിയും തയാറാക്കിയ കുടിയേറ്റ നിയന്ത്രണ പാക്കേജിലെ ഏറ്റവും ഒടുവിലത്തേതാണിത്.
ലണ്ടൻ ∙ കുടുംബാംഗത്തിന് വീസ സ്പോൺസർ ചെയ്യുന്നതിന് ആവശ്യമായ കുറഞ്ഞ വരുമാന പരിധി വർധിപ്പിച്ച് യുകെ. കുടിയേറ്റം കുറയ്ക്കാനുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതികളുടെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി വരുമാന പരിധി 18,600 പൗണ്ടിൽ നിന്ന് 29,000 പൗണ്ടായി വർധിപ്പിച്ചു. 55 ശതമാനത്തിലധികം വർധനവാണ്
കുവൈത്ത് സിറ്റി ∙ കുവൈത്ത് ഫാമിലി വിസിറ്റ് വീസ പുനഃസ്ഥാപിച്ചെങ്കിലും കാലാവധി 3 മാസത്തിൽ നിന്ന് ഒരു മാസമാക്കി കുറച്ചു. വീസ അപേക്ഷയ്ക്കൊപ്പം നൽകേണ്ട വിമാന ടിക്കറ്റിലെ മടക്ക യാത്രാ തീയതി കൂടി പരിശോധിച്ച് 30 ദിവസം എന്ന പരിധി ഉറപ്പാക്കിയാണ് വീസ അനുവദിക്കുന്നത്. 3 മാസ കാലാവധിയുള്ള ടിക്കറ്റ് നൽകിയവരുടെ അപേക്ഷ നിരസിച്ചു. എന്നാൽ, വിനോദ സഞ്ചാരികൾക്ക് 3 മാസത്തേക്കു വീസ ലഭിക്കുന്നുണ്ട്. വീസ അപേക്ഷ, പാസ്പോർട്ട്, സിവിൽ ഐഡി, റിലേഷൻഷിപ്, സാലറി സർട്ടിഫിക്കറ്റുകൾ, കുവൈത്ത് ദേശീയ വിമാന കമ്പനിയിൽ യാത്ര ചെയ്യുന്ന ഒരു മാസ കാലാവധിയുള്ള മടക്ക യാത്രാ ടിക്കറ്റ്, സന്ദർശക വീസ താമസ വീസയാക്കില്ലെന്ന സത്യവാങ്മൂലം എന്നിവ സഹിതം അപേക്ഷിക്കുന്നവർക്ക് കാലതാസമമില്ലാതെ വീസ ലഭിക്കുന്നുണ്ട്.
ലണ്ടൻ∙ സ്റ്റുഡന്റ് വീസയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കു പിന്നാലെ ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സ് വീസയിലും കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബ്രിട്ടിഷ് സർക്കാർ. 2024 ഏപ്രിൽ മുതൽ ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സിന് പങ്കാളിയെയോ മക്കളെയോ ആശ്രിത വീസയിൽ കൂടെ കൂട്ടാനാകില്ല. വിദേശികൾക്ക് യുകെ വീസ ലഭിക്കാനുള്ള
Results 1-10 of 18