Activate your premium subscription today
ഇന്നു വ്യക്തികളിൽ മറവിരോഗം – ഡിമെൻഷ്യ, അൽസ്ഹൈമേഴ്സ് – വർധിച്ചുവരികയാണ്. പാശ്ചാത്യ സമൂഹങ്ങളിൽ താരതമ്യേന കൂടുതലുമാണ്. ശാരീരിക അസ്വസ്ഥതകൾ ഒന്നുമില്ലാതെ നാഡീവൈകല്യം നിമിത്തം മറവി കടന്നെത്താം. അതു ക്രമേണയാണ് മൂർധന്യത്തിലെത്തുന്നത്. ഈ അവസ്ഥ രോഗിക്കും കൂടെയുള്ളവർക്കും വളരെ പ്രയാസങ്ങൾ ഉളവാക്കും. ഈ
നമ്മുടെ സാമൂഹികബന്ധങ്ങളിൽ പല അപചയങ്ങളും സംഭവിക്കുന്നത് നമ്മുടെ മുൻവിധികൊണ്ടും അതുവഴി ഉണ്ടാകുന്ന തെറ്റായ നിഗമനങ്ങൾ നിമിത്തവുമാണ്. വ്യക്തിബന്ധങ്ങളെ ഉലയ്ക്കുന്നതും ശിഥിലമാക്കുന്നതും പലപ്പോഴും തെറ്റായ ധാരണകളിൽനിന്നാണ്. അതിൽ മുൻവിധി ഒരു വലിയ വില്ലനാണ്. ചിലരെ കാണുമ്പോൾതന്നെ ചില മുൻവിധികൾ നമ്മിൽ ഉയരുന്നു.
നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന വാക്കുകളാണ് ‘ഞാൻ – എന്റെ – എന്നെ – എനിക്ക്’ എന്നിവ. ഈ വാക്കുകൾ എത്രകണ്ടു കുറച്ച് ഉപയോഗിക്കുന്നുവോ അത്രകണ്ട് അതു നമ്മുടെ വിനയം സൂചിപ്പിക്കുന്നു. നേരെ മറിച്ച് അവയുടെ ഉപയോഗം അതിരുകവിഞ്ഞ വിധത്തിലാകുമ്പോൾ അതു നമ്മെ അഹംഭാവികളാക്കും. തന്റെ നേട്ടങ്ങളും യോഗ്യതകളും
കോഴയും അഴിമതിയും നുഴഞ്ഞുകയറ്റവും പക്ഷപാതവും പാർശ്വവർത്തികൾക്ക് അംഗീകാരവും എല്ലാം അരങ്ങു വാഴുന്ന ഒരു സമൂഹത്തിലാണു നാമിന്ന് എത്തിച്ചേർന്നിരിക്കുന്നത്. ഇവയ്ക്കെല്ലാം പുറമേയാണു കള്ളക്കടത്തും തുടർക്രിയയായിട്ടുള്ളത്. മൂല്യങ്ങൾ മുറുകെപ്പിടിക്കേണ്ട ഉന്നതസ്ഥാനീയർ പോലും ദൂഷിതവലയത്തിൽ എത്തിയിരിക്കുകയാണ്. പണം
നമ്മുടെ രാജ്യത്തിന്റെ 73–ാം സ്വാതന്ത്ര്യ ദിനാചരണം സംഘർഷം നിറഞ്ഞൊരു സാഹചര്യത്തിലാണു വന്നെത്തിയിരിക്കുന്നത്. മുൻപ് വിജയോത്സവത്തിന്റെ ദിവസമായി,ആഹ്ലാദത്തിന്റെ അവസരമായി, അതിനു ചേർന്ന പരിപാടികളുമായി ആഘോഷിച്ചിരുന്നു. എന്നാൽ, ഈ വർഷം സ്വാതന്ത്ര്യദിനം എത്തുന്നത് ജനം ഒരു മഹാമാരിയുടെ തേർവാഴ്ചയിൽ ആശയറ്റവരും
ഓസ്കർ വൈൽഡിന്റെ കൃതികൾ വിശ്വപ്രസിദ്ധമാണല്ലോ. ‘സന്തോഷവാനായ രാജകുമാരൻ’ എന്ന കഥ ചിന്തോദ്ദീപകമാണ്. സന്തോഷവാനായ രാജകുമാരന്റെ മരണശേഷം, ജനങ്ങൾ അദ്ദേഹത്തിന്റെ പ്രതിമ നഗരമധ്യത്തിൽ പ്രതിഷ്ഠിച്ചു. സ്വർണപ്പാളികൾകൊണ്ടു തീർത്ത ഇന്ദ്രനീലക്കല്ലുകൾ കൊണ്ടുള്ളതായിരുന്നു അത്. കയ്യിലെ വാളിന്റെ പിടിയിൽ പത്മരാഗക്കല്ലുകൾ
ഇംഗ്ലിഷിൽ ഒരു ചൊല്ലുണ്ട്: Make the Best of bad Situation. പ്രതികൂല സാഹചര്യത്തെ എത്രയും അനുകൂലമാക്കിത്തീർക്കുക. പ്രതികൂലങ്ങൾ നമ്മിലുള്ള നൈസർഗിക പ്രതിഭയെ പ്രോജ്വലിപ്പിക്കുവാൻ സഹായിക്കുന്നു. അസ്വാസ്ഥ്യജനകമായ അനുഭവങ്ങൾ തന്നെ നമ്മുടെ നന്മയ്ക്കും പ്രയോജനത്തിനുമായി ഉപയുക്തമാക്കുവാൻ സാധിക്കും. നാം
ഈസോപ്പുകഥകൾ പ്രചുരപ്രചാരം നേടിയിട്ടുള്ളവയാണ്. മൗലികമായ ചില ധർമങ്ങളും കർത്തവ്യങ്ങളും അനുസ്മരിപ്പിക്കുവാൻ അവ പര്യാപ്തമാണ്. ഒരു കഥ ഇങ്ങനെ: ഒരു അന്ധനും ഒരു മുടന്തനും ഒരുമിച്ച് ഒരു വഴിയിൽ വന്നുചേർന്നു. അന്ധൻ മുടന്തനോടു പറഞ്ഞു: ‘‘ഈ വഴി വളരെ ദുർഘടമാണ്. എനിക്കു മുന്നോട്ടു പോകാൻ ഒട്ടും നിവൃത്തിയില്ല. എന്നെ
ആറു വയസ്സുകാരി റോസ് തന്റെ നിക്ഷേപക്കുടുക്ക തുറന്നു നാണയങ്ങൾ എണ്ണാൻ തുടങ്ങി. മൂന്നു പ്രാവശ്യം എണ്ണി തിട്ടപ്പെടുത്തി – അഞ്ചര രൂപ. പിന്നീടു നാണയങ്ങൾ ഇനം തിരിച്ച് ഒന്നുകൂടി കൂട്ടി നോക്കി. തുകയ്ക്കു മാറ്റമില്ല. അവൾ അതൊരു കടലാസിൽ പൊതിഞ്ഞു. സൺഡേ സ്കൂളിൽ അധ്യാപിക നൽകിയ നിർദേശമായിരുന്നു – കയ്യിൽകിട്ടുന്ന
Results 1-9